ന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിൽ 21,880 പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 4,38,47,065 ആയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്കുകളിൽ നിന്നും വ്യക്തമാകുന്നു. കഴിഞ്ഞ 24 മണിക്കൂറിൽ 60 പേരാണ് രോഗം ബാധിച്ചു മരിച്ചത്. ഇതോടെ രോഗം ബാധിച്ചു മരിച്ചവരുടെ എണ്ണം 5,25,930 ആയിട്ടുണ്ട്. നിലവിൽ 1,49,482 ആക്റ്റീവ് കേസുകളാണ് ഉള്ളത്. ചികിത്സയിലുള്ളത് ആകെ രോഗബാധിതരുടെ 0.34% ആണ്.
India records 21,880 new Covid19 cases and 60 deaths in the last 24 hours; Active cases at 1,49,482 pic.twitter.com/HCE6x3uNiW
— ANI (@ANI) July 22, 2022
കഴിഞ്ഞ 24 മണിക്കൂറിനിടെ 21,219 പേർ രോഗ മുക്തി നേടി ഇതോടെ രോഗമുക്തരുടെ എണ്ണം 4,31,71,653 ആയി. രോഗമുക്തി നിരക്ക് 98.46% ആണ്. പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് (ടിപിആർ) 4.42% ആണ്. പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് 4.51%. ആകെ 87.16 കോടി പരിശോധനകൾ നടത്തിയതിൽ കഴിഞ്ഞ 24 മണിക്കൂറിൽ നടത്തിയത് 4,95,359 പരിശോധനകളാണ്.
Also Read: ചൊവ്വ-രാഹു അപൂർവ്വ സംയോഗം: 9 ദിവസത്തിന് ശേഷം ഈ 5 രാശിക്കാർ വളരെയധികം സൂക്ഷിക്കുക!
രാജ്യവ്യാപക പ്രതിരോധ കുത്തിവയ്പ് പരിപാടിയുടെ ഭാഗമായി ഇതുവരെ 201.30 കോടി ഡോസ് വാക്സീൻ നൽകിയിട്ടുണ്ട്. ഇതിൽ കഴിഞ്ഞ 24 മണിക്കൂറിൽ നൽകിയത് 37,06,997 ഡോസുകളാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...