New Delhi: കോവിഡ് (Covid 19) രോഗബാധ അതിരൂക്ഷമായ സാഹചര്യത്തിൽ കേന്ദ്ര സർക്കാർ 17 ചികിത്സ ഉപകരണങ്ങൾക്ക് അനുമതി നൽകി. മൂന്ന് മാസത്തേക്കുള്ള ഇറക്കുമതിക്ക് നിബന്ധനകളോടെയാണ് അനുമതി നൽകിയിരിക്കുന്നത്. 2011 ലെ ലീഗൽ മീറ്ററോളജി നിയമങ്ങൾക്ക് അനുസൃതമായി ആണ് സർക്കാർ (Government) അനുമതി നൽകിയിരിക്കുന്നത്. ഏപ്രിൽ 29, വ്യാഴഴ്ചയാണ് കേന്ദ്ര സർക്കാർ ഇറക്കുമതിക്ക് അനുമതി നൽകിയത്. കേന്ദ്ര മന്ത്രി പീയുഷ് ഗോയൽ (Piyush Goyal)തന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെ വാർത്ത സ്ഥിരീകരിക്കുകയും ചെയ്‌തു.
Govt. under the leadership of PM @NarendraModi ji permits importers of medical devices for making mandatory declarations required under Legal Metrology Rules, 2011 after custom clearance & before sale.
This will help fulfil demand of medical devices required for COVID-19. pic.twitter.com/Jyj8EXMdAw
— Piyush Goyal (@PiyushGoyal) April 29, 2021
നെബുലൈസറുകൾ, ഓക്സിജൻ (Oxygen) കോൺസെൻട്രേറ്ററുകൾ, സിഎപിപി ഉപകരണങ്ങൾ, ഓക്സിജൻ കാനിസ്റ്റർ, ഓക്സിജൻ ജനറേറ്ററുകൾ, വെന്റിലേറ്ററുകൾ തുടങ്ങിയ 17 ഉപകരണങ്ങളുടെ ഇറക്കുമതിക്കാണ് ഇപ്പോൾ അനുമതി നൽകിയിരിക്കുന്നത്. കോവിഡ് രണ്ടാം തരംഗം ഇന്ത്യയിൽ അതിരൂക്ഷമായി കൊണ്ടിരിക്കുകയാണ്. ഓക്സിജനും മരുന്നുകൾക്കും വൻ ക്ഷാമമാണ് രാജ്യം നേരിട്ട് കൊണ്ടിരിക്കുന്നത്.
ALSO READ: Covid Second Wave: UK യിൽ നിന്നും ആദ്യഘട്ട കോവിഡ് ചികിത്സ സഹായങ്ങൾ ഇന്ത്യയിലെത്തി
ഏറ്റവും പുതിയ കണക്കുകൾ പ്രകാരം കഴിഞ്ഞ 24 മണിക്കൂറുകളിൽ മാത്രം രാജ്യത്ത് കോവിഡ് (Covid 19) രോഗബാധ സ്ഥിരീകരിച്ചത് 3,79,257 പേർക്കാണ്. ഏകദേശം 3,645 പേർ കൂടി കോവിഡ് രോഗബാധ മൂലം മരണപ്പെട്ടു. ഇന്ത്യയിൽ ഇതുവരെ കോവിഡ് രോഗബാധ സ്ഥിരീകരിച്ചത് ആകെ 1.83 കോടി ജനങ്ങൾക്കാണ്. ആശുപത്രികളിലും ശവസംസ്ക്കാര കേന്ദ്രങ്ങളിലും വൻ തിരക്കാണ് ഇപ്പോൾ അനുഭവപ്പെട്ട് കൊണ്ടിരിക്കുന്നത്.
കഴിഞ്ഞ ഒരാഴ്ചയിൽ കൂടുതലായി മൂന്ന് ലക്ഷത്തിന് മുകളിലാണ് ഇന്ത്യയിൽ (India) രേഖപ്പെടുത്തി കൊണ്ടിരിക്കുന്ന പ്രതിദിന കോവിഡ് കണക്കുകൾ. ഏപ്രിൽ 15 മുതൽ ഇന്ത്യയിൽ എല്ലാ 24 മണിക്കൂറുകളിലും 2 ലക്ഷത്തിന് മുകളിൽ ആളുകൾക്ക് കോവിഡ് രോഗബാധ സ്ഥിരീകരിക്കുന്നുണ്ട്. ആശുപത്രി കിടക്കകൾ, ഓക്സിജൻ, മരുന്നുകൾ എന്നിവയ്‌ക്കെല്ലാം തന്നെ കടുത്ത ക്ഷാമമാണ് ഇന്ത്യ ഇപ്പോൾ നേരിട്ട് കൊണ്ടിരിക്കുന്നത്.
ചികിത്സ ഉപകരണങ്ങൾക്കുള്ള ക്ഷാമം അതിരൂക്ഷമായ സാഹചര്യത്തിൽ അമേരിക്ക 100 മില്യൺ ഡോളറുകൾ വില വരുന്ന കോവിഡ് ചികിത്സ സഹായങ്ങൾ ഇന്ത്യയിൽ എത്തിക്കാൻ തീരുമാനിച്ചിട്ടുണ്ട്. ചികിത്സ ഉപകരണങ്ങൾ ഇന്ന് മുതൽ എത്താൻ ആരംഭിക്കുമെന്നും വൈറ്റ് ഹൗസ് ബുധനാഴ്ച്ച അറിയിച്ചു.
അടുത്ത ആഴ്ചയ്ക്കുള്ളിൽ എത്തിക്കാനുദ്ദേശിക്കുന്ന ചികിത്സ ഉപകരണങ്ങളിൽ 1000 ഓക്സിജൻ സിലിണ്ടറുകൾ, 15 മില്യൺ N95 മാസ്‌ക്കുകൾ, 1 മില്യൺ റാപ്പിഡ് ടെസ്റ്റിങ് കിറ്റുകൾ എന്നിവ ഉണ്ടാകുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചിട്ടുണ്ട്.അത്കൂടാതെ അമേരിക്കയുടെ (America) ആസ്ട്രസെനെക്കാ വാക്‌സിൻ നിർമ്മാണത്തിനായുള്ള സാധനങ്ങളും ഇന്ത്യയ്ക്ക് നൽകിയിട്ടുണ്ട്. ഇത് ഉപയോഗിച്ച് 20 മില്യൺ വാക്‌സിൻ ഡോസുകൾ നിർമ്മിക്കാൻ സാധിക്കും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.