Washington: ഇന്ത്യയിൽ കോവിഡ് (Covid 19) രോഗബാധ അതിരൂക്ഷമായി കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ അമേരിക്ക 100 മില്യൺ ഡോളർ വില വരുന്ന കോവിഡ് ചികിത്സ ഉപകരണങ്ങൾ ഇന്ത്യയിലെത്തിക്കുമെന്ന് വൈറ്റ് ഹൗസ് ബുധനാഴ്ച്ച അറിയിച്ചു. ചികിത്സ ഉപകരണങ്ങൾ ഇന്ന് മുതൽ എത്താൻ ആരംഭിക്കുമെന്ന് അമേരിക്കൻ ഗവെർന്മെന്റ് വക്താവ് അറിയിച്ചിട്ടുണ്ട്.
Thanks to @US_TRANSCOM, @AirMobilityCmd, @Travis60AMW & @DLAmil for hustling to prepare critical @USAID medical supplies for shipping. As I've said, we’re committed to use every resource at our disposal, within our authority, to support India’s frontline healthcare workers. pic.twitter.com/JLvuuIgV46
— Secretary of Defense Lloyd J. Austin III (@SecDef) April 29, 2021
അടുത്ത ആഴ്ചയ്ക്കുള്ളിൽ എത്തിക്കാനുദ്ദേശിക്കുന്ന ചികിത്സ ഉപകരണങ്ങളിൽ 1000 ഓക്സിജൻ സിലിണ്ടറുകൾ, 15 മില്യൺ N95 മാസ്‌ക്കുകൾ, 1 മില്യൺ റാപ്പിഡ് ടെസ്റ്റിങ് കിറ്റുകൾ എന്നിവ ഉണ്ടാകുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചിട്ടുണ്ട്. അത്കൂടാതെ അമേരിക്കയുടെ (America) ആസ്ട്രസെനെക്കാ വാക്‌സിൻ നിർമ്മാണത്തിനായുള്ള സാധനങ്ങളും ഇന്ത്യയ്ക്ക് നൽകിയിട്ടുണ്ട്. ഇത് ഉപയോഗിച്ച് 20 മില്യൺ വാക്‌സിൻ ഡോസുകൾ നിർമ്മിക്കാൻ സാധിക്കും.
ALSO READ: Covaxin : ജനിതകമാറ്റം വന്ന വൈറസിനെതിരെ കോവാക്സിൻ ഫലപ്രദമെന്ന് അമേരിക്ക
കോവിഡ് രോഗബാധയുടെ ആദ്യ ഘട്ടത്തിൽ അമേരിക്കയുടെ സ്ഥിതി അതീവ ഗുരുതരമായിരുന്നപ്പോൾ അമേരിക്കയെ സഹായിച്ച ഇന്ത്യയെ ഈ അവശ്യ ഘട്ടത്തിൽ സഹായിക്കാൻ അമേരിക്ക തീരുമാനിച്ചിരിക്കുകയാണെന്നും അമേരിക്ക അറിയിച്ചു. കോവിഡ് രോഗബാധ അതിരൂക്ഷമായ സാഹചര്യത്തിൽ ഓക്സിജൻ (Oxygen), ആശുപത്രി കിടക്കകൾ, അവശ്യ മരുന്നുകൾ എന്നിവയ്ക്ക് വൻ ക്ഷാമമാണ് ഇന്ത്യയിൽ നേരിട്ട് കൊണ്ടിരിക്കുന്നത്.
ALSO READ: Covid19: ഗൂഗിളിനും മൈക്രോസോഫ്റ്റിനും പിന്നാലെ ഇന്ത്യയ്ക്ക് സഹായഹസ്തവുമായി ആപ്പിളും
അതെ സമയം രാജ്യത്തെ പ്രതിദിന കോവിഡ് (Covid 19) കണക്കുകൾ നാല് ലക്ഷത്തോട് അടുത്തു. കഴിഞ്ഞ 24 മണിക്കൂറുകളിൽ മാത്രം രാജ്യത്ത് കോവിഡ് രോഗബാധ സ്ഥിരീകരിച്ചത് 3,79,257 പേർക്കാണ്. ഏകദേശം 3,645 പേർ കൂടി കോവിഡ് രോഗബാധ മൂലം മരണപ്പെട്ടു. ഇന്ത്യയിൽ ഇതുവരെ കോവിഡ് രോഗബാധ സ്ഥിരീകരിച്ചത് ആകെ 1.83 കോടി ജനങ്ങൾക്കാണ്. ആശുപത്രികളിലും ശവസംസ്ക്കാര കേന്ദ്രങ്ങളിലും വൻ തിരക്കാണ് ഇപ്പോൾ അനുഭവപ്പെട്ട് കൊണ്ടിരിക്കുന്നത്.
ALSO READ: Covid Second Wave: UK യിൽ നിന്നും ആദ്യഘട്ട കോവിഡ് ചികിത്സ സഹായങ്ങൾ ഇന്ത്യയിലെത്തി
കഴിഞ്ഞ ഒരാഴ്ചയിൽ കൂടുതലായി മൂന്ന് ലക്ഷത്തിന് മുകളിലാണ് ഇന്ത്യയിൽ (India) രേഖപ്പെടുത്തി കൊണ്ടിരിക്കുന്ന പ്രതിദിന കോവിഡ് കണക്കുകൾ. ഏപ്രിൽ 15 മുതൽ ഇന്ത്യയിൽ എല്ലാ 24 മണിക്കൂറുകളിലും 2 ലക്ഷത്തിന് മുകളിൽ ആളുകൾക്ക് കോവിഡ് രോഗബാധ സ്ഥിരീകരിക്കുന്നുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.