Mata Vaishni Devi Shrine Stampede: 2022 ന്റെ ആദ്യ ദിനം ഒരു ദു:ഖ വർത്തയോടെയാണ് പുലരി ഉണർന്നിരിക്കുന്നത്. പുതുവർഷത്തിൽ മാതാ വൈഷ്ണോദേവി ക്ഷേത്ര ദർശനത്തിനെത്തിയ ഭക്തർ അപകടത്തിൽ പെട്ടു. തിക്കിലും തിരക്കിലും പെട്ട് ഇതുവരെ ജീവൻ പൊലിഞ്ഞിരിക്കുന്നത് 12 പേർക്കാണ്. മരണസംഖ്യ ഇനിയും ഉയർന്നെക്കാമെന്നാണ് സൂചന.
#UPDATE: 12 dead, 13 injured in the stampede at Mata Vaishno Devi Bhawan in Katra. The incident occurred around 2:45 am, and as per initial reports, an argument broke out which resulted in people pushing each other, followed by stampede: J&K DGP Dilbagh Singh to ANI
(file photo) pic.twitter.com/EjiffBTMaJ
— ANI (@ANI) January 1, 2022
അപകടത്തിൽ 13 പേർക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. സംഭവത്തിൽ പ്രധാനമന്ത്രി ദു:ഖം രേഖപ്പെടുത്തി. ആളുകൾ മരിച്ചതിൽ അങ്ങേയറ്റം ദുഖമുണ്ടെന്നും പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വീറ്റിൽ കുറിച്ചിട്ടുണ്ട്.
PM Narendra Modi expresses grief over the deaths in stampede at Mata Vaishno Devi Bhawan in Katra, Jammu & Kashmir. pic.twitter.com/W6Rvir1pyM
— ANI (@ANI) January 1, 2022
അപകടത്തെ തുടർന്ന് മാതാ വൈഷ്ണോദേവിയിലേക്കുള്ള യാത്ര തൽക്കാലം നിർത്തിവെച്ചിരിക്കുകയാണ്. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.
രക്ഷാപ്രവർത്തനം തുടരുന്നു, മരണസംഖ്യ വർദ്ധിച്ചേക്കാം
പുതുവർഷത്തിൽ വൈഷ്ണോ ദേവിയെ ദർശിക്കാൻ നിരവധി ഭക്തരാണ് ഇവിടെ എത്തിയിരിക്കുന്നത് എന്നാണ് റിപ്പോർട്ട്. ആദ്യം പുറത്തുവന്നത് 7 പേരുടെ മരണവാർത്തയാണ് ശേഷം കണക്ക് തുടർച്ചയായി വർദ്ധിക്കുകയായിരുന്നു. എല്ലാ വർഷവും ആയിരക്കണക്കിന് ഭക്തർ പുതുവർഷത്തോടനുബന്ധിച്ച് ഇവിടെ എത്താറുണ്ട് വൻതോതിൽ എത്തുന്ന ഭക്തരുടെ കാര്യത്തിൽ എല്ലാ വർഷവും പ്രത്യേകം ശ്രദ്ധിക്കാറുണ്ടെങ്കിലും ഇന്ന് പുലർച്ചെയുണ്ടായ ഈ അപകടത്തെ കുറിച്ച് കൂടുതൽ വ്യക്തതയൊന്നും പുറത്തുവന്നിട്ടില്ല. രാത്രി 2-3 മണിയോടെയാണ് അപകടമുണ്ടായതെന്നാണ് വിവരം ലഭിക്കുന്നത്.
തിക്കിലും തിരക്കിലും പെട്ട് ജീവൻ നഷ്ടപ്പെട്ടവരുടെ അടുത്ത ബന്ധുക്കൾക്ക് PMNRF-ൽ നിന്ന് 2 ലക്ഷം രൂപ വീതം ധനസഹായം നൽകും. പരിക്കേറ്റവർക്ക് ആയിരം രൂപ നൽകും. 50,000 പ്രധാനമന്ത്രി മോദി ട്വീറ്റ് ചെയ്തിട്ടുണ്ട്.
An ex-gratia of Rs 2 lakh each from PMNRF would be given to the next of kin of those who lost their lives due to the stampede at Mata Vaishno Devi Bhawan in Katra, J&K. The injured would be given Rs. 50,000: PM Modi
(file pic) pic.twitter.com/LMePwZ95N6
— ANI (@ANI) January 1, 2022
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...