Financial Fraud Case: ധനകാര്യസ്ഥാപനത്തിൽ നിന്ന് 20 കോടി തട്ടിയെടുത്ത കേസിലെ പ്രതി ധന്യാ മോഹൻ കീഴടങ്ങി

Accused Surrendered: കൊല്ലം ഈസ്റ്റ് പോലീസ് സ്റ്റേഷനിലാണ് ധന്യാ മോഹൻ കീഴടങ്ങിയത്. മണപ്പുറം ഫിനാൻസിന് കീഴിലുള്ള വലപ്പാട്ടെ ഓഫീസിലെ അസിസ്റ്റന്റ് ജനറൽ മാനേജറായിരുന്നു ധന്യ.

Written by - Zee Malayalam News Desk | Last Updated : Jul 26, 2024, 09:55 PM IST
  • കഴിഞ്ഞ അഞ്ച് വർഷമായി ധന്യ തട്ടിപ്പ് നടത്തുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്
  • 18 വർഷമായി ഇവർ സ്ഥാപനത്തിൽ ജോലി ചെയ്തുവരികയാണ്
Financial Fraud Case: ധനകാര്യസ്ഥാപനത്തിൽ നിന്ന് 20 കോടി തട്ടിയെടുത്ത കേസിലെ പ്രതി ധന്യാ മോഹൻ കീഴടങ്ങി

കൊല്ലം: തൃശൂർ ജില്ലയിലെ ഫിനാൻസ് സ്ഥാപനത്തിൽ നിന്ന് പണം തട്ടിയ കേസിലെ പ്രതി കീഴടങ്ങി. മണപ്പുറം ഫിനാൻസിന് കീഴിലുള്ള വലപ്പാട്ടെ ഓഫീസിലെ അസിസ്റ്റന്റ് ജനറൽ മാനേജറായിരുന്ന ധന്യാ മോഹനാണ് കൊല്ലം ഈസ്റ്റ് പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയത്. കൊല്ലം നെല്ലിമുക്ക് സ്വദേശിയാണ് ധന്യാ മോഹൻ.

മണപ്പുറം ഫിനാൻസിന് കീഴിലുള്ള തൃശൂരിലെ വലപ്പാട്ടെ ഓഫീസിലെ അസിസ്റ്റന്റ് ജനറൽ മാനേജറായിരുന്നു ധന്യ. വ്യാജ വായ്പകൾ സ്വന്തം നിലയിൽ പാസാക്കി ബന്ധുക്കളുടെയും കുടുംബാം​ഗങ്ങളുടെയും അക്കൗണ്ടുകളിലേക്ക് മാറ്റിയാണ് തട്ടിപ്പ് നടത്തിയത്. ഡിജിറ്റൽ പേഴ്സണൽ ലോൺ അക്കൗണ്ടിൽ നിന്നാണ് ഇവർ പണം തട്ടിയത്.

ALSO READ: സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ സാമ്പത്തിക തട്ടിപ്പ്; 20 കോടിയോളം രൂപ തട്ടിയെടുത്ത് യുവതി മുങ്ങിയെന്ന് പരാതി

18 വർഷമായി ഇവർ ഇവിടെ ജോലി ചെയ്യുന്നു. അഞ്ച് വർഷമായി ഇവർ തട്ടിപ്പ് നടത്തുന്നുണ്ടായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ജൂലൈ 23ന് ആണ് ധന്യക്കെതിരെ സ്ഥാപനം പരാതി നൽകിയത്. ഇതിന് പിന്നാലെ ഇവർ ഒളിവിൽ പോയി. ധന്യയുടെ വീടിന്റെ പൂട്ട് തകർത്ത് പോലീസ് ഇന്ന് പരിശോധന നടത്തി.

കമ്പനിയുടെ ഡിജിറ്റൽ പേഴ്സണൽ ലോൺ അക്കൗണ്ടിൽ നിന്ന് വ്യാജ ലോണുകൾ പാസാക്കി അഞ്ച് അക്കൗണ്ടുകളിലേക്ക് പണം മാറ്റിയാണ് തട്ടിപ്പ് നടത്തിയത്. തട്ടിപ്പ് നടത്തി ലഭിച്ച പണം ഉപയോ​ഗിച്ച് ഇവർ കുടുംബാം​ഗങ്ങളുടെയും ബിനാമികളുടെയും പേരിൽ സ്വത്തുക്കൾ വാങ്ങിക്കൂട്ടിയെന്നാണ് പോലീസ് സംശയിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News