Russia-Ukraine War: യുക്രേനിയൻ യൂണിഫോമിൽ റഷ്യൻ സൈനികർ, ട്രക്കുകൾ പിടിച്ചെടുക്കുന്നതായി യുക്രൈൻ

യുക്രൈനിൽ കുടുങ്ങിയിട്ടുള്ള ഇന്ത്യക്കാരെ തിരികെയെത്തിക്കാൻ വിമാനങ്ങൾ നാളെ  ഹംഗറി - റൊമാനിയ അതിർത്തിയിൽ എത്തിക്കുമെന്ന് സൂചനയുണ്ട്. ഇന്ന് ആയിരത്തോളം വിദ്യാർഥികളെ യുക്രൈനിൽ നിന്ന് ഒഴിപ്പിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. 

Written by - Zee Malayalam News Desk | Last Updated : Feb 25, 2022, 02:20 PM IST
  • കീഴടങ്ങാൻ വിസമ്മതിച്ചതിന് റഷ്യൻ സൈനികർ 13 യുക്രൈൻ സൈനികരെ വധിച്ചതായാണ് റിപ്പോര്‍ട്ട്.
  • ഇതുമായി ബന്ധപ്പെട്ട ഒരു വീഡിയോയും പുറത്തിറങ്ങിയിട്ടുണ്ട്.
  • റഷ്യയുടെ എണ്ണൂറോളം സൈനികരെ വധിച്ചതായി യുക്രൈൻ പ്രതിരോധ മന്ത്രാലയം വ്യക്തമാക്കുന്നു.
Russia-Ukraine War: യുക്രേനിയൻ യൂണിഫോമിൽ റഷ്യൻ സൈനികർ, ട്രക്കുകൾ പിടിച്ചെടുക്കുന്നതായി യുക്രൈൻ

റഷ്യൻ സൈനികർ യുക്രൈൻ സൈനികരുടെ യൂണിഫോം ധരിച്ചെത്തി ട്രക്കുകൾ പിടിച്ചെടുക്കുന്നതായി യുക്രൈൻ. യുക്രൈൻ-റഷ്യ യുദ്ധത്തിന്റെ രണ്ടാം ദിവസവും സാഹചര്യം കലുഷിതമാണ്. കീഴടങ്ങാൻ വിസമ്മതിച്ചതിന് റഷ്യൻ സൈനികർ 13 യുക്രൈൻ സൈനികരെ വധിച്ചതായാണ് റിപ്പോര്‍ട്ട്. ഇതുമായി ബന്ധപ്പെട്ട ഒരു വീഡിയോയും പുറത്തിറങ്ങിയിട്ടുണ്ട്.

യുക്രൈനിൽ കുടുങ്ങിയിട്ടുള്ള ഇന്ത്യക്കാരെ തിരികെയെത്തിക്കാൻ വിമാനങ്ങൾ നാളെ  ഹംഗറി - റൊമാനിയ അതിർത്തിയിൽ എത്തിക്കുമെന്ന് സൂചനയുണ്ട്. ഇന്ന് ആയിരത്തോളം വിദ്യാർഥികളെ യുക്രൈനിൽ നിന്ന് ഒഴിപ്പിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. അതിർത്തികളിലേക്ക് എത്താനാണ് നിർദ്ദേശം നൽകിയിരിക്കുന്നത്. അതിർത്തിക്കടുത്ത് താമസിക്കുന്നവർ ആദ്യം എത്തണമെന്നും അറിയിച്ചിട്ടുണ്ട്.

റഷ്യയുടെ എണ്ണൂറോളം സൈനികരെ വധിച്ചതായി യുക്രൈൻ പ്രതിരോധ മന്ത്രാലയം വ്യക്തമാക്കുന്നു. വ്യാഴാഴ്ച ആരംഭിച്ച സൈനിക നടപടി മുതൽ റഷ്യയുടെ എണ്ണൂറോളം സൈനികർ കൊല്ലപ്പെട്ടതായാണ് യുക്രൈൻ പ്രതിരോധ മന്ത്രാലയം അറിയിക്കുന്നത്. ഏഴ് റഷ്യൻ വിമാനങ്ങളും ആറ് ഹെലികോപ്റ്ററുകളും 30 ലധികം റഷ്യൻ ടാങ്കുകളും നശിപ്പിച്ചതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു. എയർക്രാഫ്റ്റ്- 7 യൂണിറ്റുകൾ, ഹെലികോപ്റ്ററുകൾ- 6 യൂണിറ്റുകൾ, ടാങ്കുകൾ- 30 യൂണിറ്റുകളിൽ കൂടുതൽ എന്നിവ നശിപ്പിച്ചതായി യുക്രൈന്റെ ഡെപ്യൂട്ടി ഡിഫൻസ് മിനിസ്റ്റർ ഹന്ന മാൽയർ അറിയിച്ചു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News