New Zealand : ന്യൂസിലാന്റിലും കോവിഡ് ഡെൽറ്റ വകഭേദം മൂലം രോഗബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് രാജ്യമൊട്ടാകെ ലോക് ഡൗൺ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ചൊവ്വാഴ്ച ന്യൂസിലാന്റിൽ ഒരു കോവിഡ് കേസ് കണ്ടെത്തിയിരുന്നു. കഴിഞ്ഞ 6 മാസങ്ങളിലെ ആദ്യ കേസായിരുന്നു അത്. അതുകൂടാതെ ഇന്ന് 6 പുതിയ കേസുകൾ കൂടി കണ്ടെത്തിയിട്ടുണ്ട്.
ആദ്യം കണ്ടെത്തിയ ഡെൽറ്റ വകഭേദം മൂലമുള്ള കോവിഡ് രോഗബാധയെ തുടർന്നാണ് ബാക്കി ആറ് കേസുകളും വന്നിരിക്കുന്നതെന്ന് പ്രധാനമന്ത്രി ജസിന്ദ ആർഡെർൻ വെല്ലിംഗ്ടണിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു. ഫെബ്രുവരിക്ക് ശേഷം രാജ്യത്ത് കണ്ടെത്തിയ ആദ്യ കേസായിരുന്നു അത്.
ഓസ്‌ട്രേലിയയിൽ രോഗം പടർന്ന് പിടിക്കുന്നതിനെ തുടർന്ന് അതിൽ നിന്നാണ് ഇപ്പോൾ രോഗം സ്ഥിരീകരിച്ചിരിക്കുന്നതെന്നും കണ്ടെത്തിയിട്ടുണ്ട്. ഓസ്ട്രേലിയയിലെ ന്യൂ സൗത്ത് വെയിൽസ് സ്റ്റേറ്റിൽ നിന്നാണ് രോഗം പടർന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്. ഓസ്‌ട്രേലിയയിൽ രോഗം വൻ തോതിൽ പടർന്ന് പിടിക്കുന്നത് ആശകയ്ക്ക് ഇടയാക്കുന്നുണ്ട്.
ന്യൂ സൗത്ത് വെയിൽസിൽ 633 പുതിയ കോവിഡ് കേസുകളാണ് സ്ഥിരീകരിച്ചത്. ഇതെല്ലാം തന്നെ കോവിഡ് ഡെൽറ്റ വകഭേദം മൂലം ഉള്ളതാണ്. കഴിഞ്ഞ ദിവസത്തേക്കാൾ 32 ശതമാനം വർധനയാണ് ഇപ്പോൾ കേസുകളിൽ രേഖപ്പെടുത്തിയിരിക്കുന്നത്. അതുകൂടാതെ 2 മാസത്തെ ലോക്ഡൗണിന് ശേഷവും ഓസ്‌ട്രേലിയിലെ ഏറ്റവും വലിയ നഗരമായ സിഡ്‌നിയിലെ കോവിഡ് രോഗബാധ പിടിച്ച് നിർത്താൻ കഴിയാത്തത് ആശങ്കയ്ക്ക് ഇടയാക്കുന്നുണ്ട്.
സിഡ്നിയിൽ പൊട്ടിപ്പുറപ്പെട്ട കോവിദഃ രോഗബാധ ഇപ്പോൾ രാജ്യത്തിന്റെ മറ്റ് മേഖലകളിലേക്ക് വ്യാപിച്ചുകൊണ്ടിരിക്കുകയാണ്. ഓസ്‌ട്രേലിയയിലെ 26 ദശലക്ഷത്തിലധികം ആളുകളെ ലോക്ക്ഡൗണിൽ ആക്കിയിരിക്കുകയാണ്. മെൽബണും തലസ്ഥാനമായ കാൻബെറയും ഉയർന്നജനവാസമുള്ള പ്രദേശങ്ങളും ഇതിൽ ഉൾപ്പെടുന്നുണ്ട്.
മെൽബണിൽ ബുധനാഴ്ച 24 പേർക്കാണ് കോവിഡ് രോഗബാധ സ്ഥിരീകരിച്ചത്. കേസുകളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ രാജ്യത്തെ വാക്സിനേഷനും വേഗത്തിലാക്കാനുള്ള ശ്രമം ആരംഭിച്ചിട്ടുണ്ട്. കൂടുതൽ വാക്‌സിനുകൾ രാജ്യത്ത് എത്തിക്കാനുള്ള ശ്രമവും മുമ്പ് തന്നെ ആരംഭിച്ചിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...