ISL 2022-23 HFC vs KBFC Live : ഇന്ത്യൻ സൂപ്പർ ലീഗ് 2022-23 സീസണിലെ വിജയ വഴി തുടരാൻ കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് ഹൈദരാബാദ് എഫ്സിയെ നേരിടും. കഴിഞ്ഞ സീസണിലെ ഫൈനലിന് ശേഷം ഇരു ടീമുകളും ആദ്യമായിട്ടാണ് നേർക്കുനേരെത്തുന്നത്. കഴിഞ്ഞ മത്സരത്തിൽ സ്വന്തം തട്ടകത്തിൽ വെച്ച് എഫ്സി ഗോവയെ തകർത്തതിന്റെ ആത്മവിശ്വാസത്തിലാണ് ബ്ലാസ്റ്റേഴ്സ് ഇന്ന് എച്ച്എഫ്സിക്കെതിരെ ഹൈദരാബാദിൽ ഇറങ്ങുന്നത്. ഹൈദരാബാദാകാട്ടെ സീസണിൽ ഇതുവരെ തോൽവി അറിയാതെയാണ് മുന്നേറുന്നത്. നിലവിലെ ചാമ്പ്യന്മാരുടെ അപരാജിത നീക്കത്തിന് തടയിടാനാണ് ബ്ലാസ്റ്റേഴ്സ് ഇന്ന് ശ്രമിക്കുക.
ബ്ലാസ്റ്റേഴ്സും ഹൈദരാബാദും
ഏഴ് തവണയാണ് ടൂർണമെന്റിൽ ഇരു ടീമുകളും നേർക്കുനേരെയെത്തിയത്. അതിൽ ഒരു മത്സരത്തിന്റെ മുൻതൂക്കം എച്ച്എഫ്സിക്കാണ്. ഹൈദരാബാദ് നാല് തവണ കേരളത്തെ തോൽപ്പിച്ചപ്പോൾ ബ്ലാസ്റ്റേഴ്സിന് മൂന്ന തവണയാണ് എച്ച്എഫ്സിക്കെതിരെ ജയം സ്വന്തമാക്കാൻ സാധിച്ചത്. ഇരു ടീമുകളിൽ ഏറ്റവും അവസാനമായി ഐഎസ്എൽ 2021-22 സീസണിന്റെ ഫൈനലിലാണ് ഏറ്റുമുട്ടയത്. ഫൈനലിൽ ബ്ലാസ്റ്റേഴ്സിനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് തകർത്ത് ഹൈദരാബാദ് തങ്ങളുടെ കന്നി കിരീടം സ്വന്തമാക്കുകയും ചെയ്തു.
ALSO READ : 'കേരളത്തിന്റെ ഉമ്മ' കലിയൂഷ്നിയുടെ കാലിൽ കൊടുത്തു; ഷൈജു ദാമോദരനെതിരെ രൂക്ഷവിമർശനം
മികച്ച പ്രതിരോധ നിരയാണ് ഹൈദരാബാദിനുള്ളത്. സീസണിൽ ഇതുവരെ നടന്ന ആറ് മത്സരങ്ങളിൽ ആകെ വഴങ്ങിട്ടുള്ളത് മൂന്ന് ഗോളുകളാണ്. അഞ്ച് മത്സരങ്ങളിലും ക്ലീൻ ചിറ്റ് ഹൈദരാബാദ് പ്രതിരോധ നിര സ്വന്തമാക്കിട്ടുണ്ട്. മികച്ച മുന്നേറ്റ നിരയുണ്ടെങ്കിലും ഗോൾ അടിയിലെ അപാകത അൽപമെങ്കിലും ഭേദപ്പെട്ട് ഗോവയ്ക്കെതിരെയുള്ള മത്സരത്തിലൂടെയാണ്. എന്നാലും പ്രതിരോധ നിരയിലെ പ്രശ്നങ്ങൾ ബ്ലാസ്റ്റേഴ്സിന് പൂർണ്ണമായും പരിഹരിക്കാൻ സാധിച്ചിട്ടില്ല.
കേരള ബ്ലാസ്റ്റേഴ്സ് മോഹൻ ബഗാൻ മത്സരം എങ്ങനെ എപ്പോൾ എവിടെ കാണാം?
വൈകിട്ട് 7.30നാണ് മത്സരം. ഹൈദരാബാദ് ഗച്ചിബോളി സ്റ്റേഡിയത്തിൽ വെച്ചാണ് ആവേശ പോരാട്ടം നടക്കുന്നത്. സ്റ്റാർ നെറ്റ്വർക്കിനാണ് ഇന്ത്യൻ സൂപ്പർ ലീഗിന്റെ സംപ്രേഷണ അവകാശം. ടിവിയിൽ സ്റ്റാർ സ്പോർട്സിലും മലയാളത്തിലായി ഏഷ്യനെറ്റ് പ്ലസിലും മത്സരം കാണാൻ സാധിക്കുന്നത്. ഒടിടി പ്ലാറ്റ്ഫോമായ ഹോട്ട്സ്റ്റാറിലും മത്സരം കാണാൻ സാധിക്കും.
കേരളത്തിന്റെ പ്ലേയിങ് ഇലവൻ - ഗിൽ, സന്ദീപ്, ലെസ്കോവിച്ച്, ഹോർമിപാം, നിഷു കുമാർ, ജീക്ക്സൺ സിങ്, ഇവാൻ കലിയൂഷ്നി, സഹൽ, അഡ്രിയാൻ ലൂണ, കെ.പി രാഹുൽ, ദിമിത്രിയോസ്
ഹൈദരാബാദിന്റെ പ്ലേയിങ് ഇലവൻ - അനുജ്, സനാ, ചിയാൻസെ, ജാവോ വിക്ടർ, യാസിർ, ടോവോര, ഒഡെയ്, ഹാളിചരണ നർസാരി, ഓഗ്ബെച്ചെ, നിഖിൽ പൂജാരി, മിശ്ര
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...