ന്യൂഡൽഹി: ഐപിഎല്ലിൽ ഡൽഹി ക്യാപിറ്റൽസിനെ 6 വിക്കറ്റിന് തോൽപ്പിച്ച് ഈ സീസണിലെ രണ്ടാമത്തെ ജയം സ്വന്തമാക്കി ഗുജറാത്ത് ടൈറ്റൻസ്. സായ് സുദർശന്റെ (62 റൺസ്) ബാറ്റിംഗ് മികവിലാണ് ഗുജറാത്ത് ടൈറ്റൻസ് ജയം നേടിയത്. ടോസ് നേടി ഫീൽഡിങ്ങിനിറങ്ങിയ ഗുജറാത്ത് 162 റൺസിൽ ഡൽഹി ക്യാപിറ്റൽസിനെ ഒതുക്കി. 8 വിക്കറ്റ് നഷ്ടത്തിലാണ് ഡൽഹി 162 എന്ന സ്കോർ നേടിയത്. തുടർന്ന് ബാറ്റിങ്ങിനിറങ്ങിയ ഗുജറാത്ത് 18.1 ഓവറിൽ 163 റൺസ് നേടി വിജയം ഉറപ്പിക്കുകയായിരുന്നു. അതേസമയം, ഇത്തവണ ഹാർദിക് പാണ്ഡ്യയ്ക്ക് കളിയിൽ തിളങ്ങാനായില്ല.
വൃദ്ധിമാൻ സാഹ 14 (7 പന്ത്), ശുഭ്മാൻ ഗിൽ 14 (13 പന്ത്), സായ് സുദർശൻ 62 (48 പന്ത് –നോട്ടൗട്ട്), ഹർദിക് പാണ്ഡ്യ 5 (4 പന്ത്), വിജയ് ശങ്കർ 29 (23), ഡേവിഡ് മില്ലർ 31 (16 പന്ത്–നോട്ടൗട്ട്) എന്നിങ്ങനെയാണ് ഗുജറാത്ത് താരങ്ങളുടെ സ്കോർ. ഗുജറാത്തിന് വേണ്ടി മുഹമ്മദ് ഷമിയും റാഷിദ് ഖാനും മൂന്ന് വിക്കറ്റുകളാണ് വീഴ്ത്തിയത്. അൽസാരി ജോസഫ് രണ്ട് വിക്കറ്റും നേടി.
Just what @gujarat_titans needed, a steady 50-run partnership comes up between Sai Sudharsan & Vijay Shankar.
Live - https://t.co/tcVIlEJ3bC #TATAIPL #DCvGT #IPL2023 pic.twitter.com/FrlnmIdy78
— IndianPremierLeague (@IPL) April 4, 2023
Also Read: IPL 2023 : 13-ാമനായി ഡൽഹിക്ക് പിന്തുണ നൽകാൻ റിഷഭ് പന്തെത്തി; ചിത്രമേറ്റെടുത്ത് സോഷ്യൽ മീഡിയ
ആദ്യം ബാറ്റിങ്ങനിറങ്ങിയ ഡൽഹി ക്യാപിറ്റൽസിന്റെ ബാറ്റിങ് നിര തുടക്കം ത്നനെ പതർച്ച നേരിടുകയായിരുന്നു. ആദ്യം ബാറ്റിങ്ങിനിറങ്ങിയവർ നിലയുറപ്പിക്കാൻ കഴിയാതെ പുറത്തായതോടെ ഡൽഹിയുടെ അവസ്ഥ പരുങ്ങലിലായിരുന്നു. ഡേവിഡ് വാർണർ മാത്രമാണ് ബാറ്റിങ് നിരയിൽ പിടിച്ചു നിന്നത്. 37 റൺസ് വാർണറിന്റെ സ്കോർ. 30 റൺസ് എടുത്ത സർഫറാസ് ഖാൻ ആണ് ഡൽഹിയെ മികച്ച സ്കോറിലേക്കെത്തിച്ചത്. തുടർന്ന് അക്സർ പട്ടേലിന്റെ ബാറ്റിങ്ങിൽ ഡൽഹി 150 റൺസ് കടന്നു. 4 പേർക്ക് മാത്രമാണ് റൺസ് രണ്ടക്കം കടത്താനായത്.
BCCI Honorary Secretary Mr @JayShah along with @RishabhPant17 watch on as @DelhiCapitals look to defend their total.
Live - https://t.co/9Zy9HcuWS6 #TATAIPL #DCvGT #IPL2023 pic.twitter.com/gNTwg5L5uV
— IndianPremierLeague (@IPL) April 4, 2023
ഡേവിഡ് വാർണർ 37 (32 പന്ത്), പൃഥ്വി ഷാ 7 (5 പന്ത്), മിച്ചൽ മാർഷ് 4 (4 പന്ത്), റിലീ റുസോ 0 (1 പന്ത്) സർഫറാസ് ഖാൻ 30 (34 പന്ത്) അഭിഷേക് പൊരെൽ 20 (11 പന്ത്), അക്സർ പട്ടേൽ 36 (22 പന്ത്), അമൻ ഹക്കിം ഖാൻ 8 (8 പന്ത്), കുൽദീപ് യാദവ് 1 (1 പന്ത്–നോട്ടൗട്ട്), അൻറിച് നോർജെ 4 (2 പന്ത്–നോട്ടൗട്ട്) എന്നിങ്ങനെയാണ് ഡൽഹി താരങ്ങളുടെ റൺസ്. ഡൽഹിക്ക് വേണ്ടി ഖലീൽ അഹമ്മദും മിച്ചൽ മാർഷും ഓരോ വിക്കറ്റും അൻറിച് നോർജെ രണ്ടും വിക്കറ്റ് നേടി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...