IPL 2021: ടോസ് നേടിയ പഞ്ചാബ് കൊൽക്കത്തയെ ബാറ്റിങ്ങിനയച്ചു

രണ്ട് മാറ്റങ്ങളുമായാണ് കൊൽക്കത്ത ഇന്നിറങ്ങുന്നത്. മൂന്ന് മാറ്റങ്ങൾ വരുത്തിയാണ് പഞ്ചാബ് ടീം ഇന്നിറങ്ങുന്നത്

Written by - Zee Malayalam News Desk | Last Updated : Oct 1, 2021, 07:55 PM IST
  • പോയിന്റ് പട്ടികയിൽ നാലാം സ്ഥാനത്താണ് കൊൽക്കത്ത
  • പഞ്ചാബ് ആറാം സ്ഥാനത്താണ്
  • ഇരു ടീമുകൾക്കും പ്ലേ ഓഫ് ഉറപ്പിക്കാൻ ജയം അനിവാര്യമാണ്
IPL 2021: ടോസ് നേടിയ പഞ്ചാബ് കൊൽക്കത്തയെ ബാറ്റിങ്ങിനയച്ചു

ദുബായ്: ഐപിഎല്ലിൽ (IPL) കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ ടോസ് നേടിയ പഞ്ചാബ് ബോളിങ് തെരഞ്ഞെടുത്തു. രണ്ട് മാറ്റങ്ങളുമായാണ് കൊൽക്കത്ത ഇന്നിറങ്ങുന്നത്. മലയാളി പേസർ സന്ദീപ് വാര്യർക്ക് പകരം ശിവം മാവിയും ലോക്കി ഫെർ​ഗൂസന് പകരം ടിം സീഫർട്ടും ടീമിൽ (Team) ഇടംനേടി.

മൂന്ന് മാറ്റങ്ങൾ വരുത്തിയാണ് പഞ്ചാബ് ടീം ഇന്നിറങ്ങുന്നത്. ക്രിസ് ​ഗെയിലിന് പകരം ഫാബിയൻ അലൻ ടീമിലെത്തി. മൻദീപ് സിം​ഗിന് പകരം മായങ്ക് അ​ഗർവാളും ഷാരൂഖ് ഖാനും ടീമിൽ ഇടംനേടി. പോയിന്റ് പട്ടികയിൽ നാലാം സ്ഥാനത്താണ് കൊൽക്കത്ത.

 

പഞ്ചാബ് ആറാം സ്ഥാനത്താണ്. ഇരു ടീമുകൾക്കും പ്ലേ ഓഫ് ഉറപ്പിക്കാൻ ജയം അനിവാര്യമാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News