Kerala Budget 2025: കേരള ബജറ്റ്; ആദ്യ ആശ്വാസം സർക്കാർ ജീവനക്കാർക്ക്, വയനാടിന് 750 കോടി

Kerala Budget 2025: സർവീസ് പെൻഷൻ പരിഷ്കരണ കുടിശികയുടെ അവസാന ​ഗഡു 600 കോടി ഫെബ്രുവരിയിൽ നൽകുമെന്നും സംസ്ഥാന ബജറ്റിൽ പ്രഖ്യാപനം. 

Written by - Zee Malayalam News Desk | Last Updated : Feb 7, 2025, 11:10 AM IST
  • കേരളബജറ്റ് അവതരിപ്പിച്ച് ധനമന്ത്രി കെ.എൻ ബാലഗോപാൽ
  • ഡി എ കുടിശികയുടെ രണ്ട് ഗഡുവിന്റെ ലോക്ക് ഇൻ പിരീഡ് ഈ സാമ്പത്തിക വർഷം ഒഴിവാക്കും
  • മുണ്ടക്കൈ -ചൂരൽ മല ദുരന്ത പുനരധിവാസത്തിന് പദ്ധതി പ്രഖ്യാപിച്ചു
Kerala Budget 2025: കേരള ബജറ്റ്; ആദ്യ ആശ്വാസം സർക്കാർ ജീവനക്കാർക്ക്, വയനാടിന് 750 കോടി

തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിന്റെ അവസാന സമ്പൂർണ ബജറ്റ് അവതരിപ്പിച്ച് ധനമന്ത്രി കെ.എൻ ബാല​ഗോപാൽ. ബജറ്റിൽ ആദ്യ ആശ്വാസം സർക്കാ‍ർ ജീവനക്കാർക്ക്. ശമ്പള പരിഷ്ക്കരണ തുകയുടെ രണ്ട് ഗഡു 1900 കോടി ഈ സാമ്പത്തിക വർഷം നൽകുമെന്ന് ധനമന്ത്രി പറഞ്ഞു. ഡി എ കുടിശികയുടെ രണ്ട് ഗഡുവിന്റെ ലോക്ക് ഇൻ പിരീഡ് ഈ സാമ്പത്തിക വർഷം ഒഴിവാക്കും. 

സർവീസ് പെൻഷൻ പരിഷ്കരണ കുടിശികയുടെ അവസാന ​ഗഡു 600 കോടി ഫെബ്രുവരിയിൽ നൽകുമെന്നും സംസ്ഥാന ബജറ്റിൽ പ്രഖ്യാപനം. ശമ്പള പരിഷ്കരണ കുടിശികയുടെ രണ്ടു​ഗഡു ഈ സാമ്പത്തിക വർഷം തന്നെ അനുവദിക്കുമെന്ന് ധനമന്ത്രി പറഞ്ഞു. പിഎഫിൽ ലയിപ്പിക്കും. ഡിഎ കുടിശികയുടെ രണ്ടു ​ഗഡു ലഭിക്കാനുള്ള നടപടി സ്വീകരിക്കുമെന്നും ബജറ്റ് പ്രഖ്യാപനത്തിൽ ധനമന്ത്രി പറഞ്ഞു. 

Read Also: വയനാടിന് കൈത്താങ്ങ്; പുനരധിവാസം സമയബന്ധിതമായി പൂർത്തിയാക്കാൻ 750 കോടി

 

നികുതി വിഹിതവും കടം വാങ്ങാനുള്ള അവകാശവും കേന്ദ്രം വെട്ടികുറച്ചതാണ് പ്രതിസന്ധിക്കും കുടിശ്ശിക വരാനും കാരണമെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ. അത് മനസിലാക്കി സർക്കാരിനോട് ജീവനക്കാർ സഹകരിച്ചു. സർക്കാർ ജീവനക്കാരുടേയും പെൻഷൻകാരുടേയും അവകാശം സംരക്ഷിക്കുമെന്നും ധനമന്ത്രി പറഞ്ഞു.

മുണ്ടക്കൈ - ചൂരൽ മല ദുരന്ത പുനരധിവാസത്തിന് പദ്ധതി പ്രഖ്യാപിച്ചു. വയനാട് പുനരധിവാസത്തിന് ആദ്യഘട്ടത്തിൽ 750 കോടിയുടെ പദ്ധതി. ദുരന്തം മൂലമുണ്ടായ നഷ്ടം  1202 കോടിയാണ്. 2025-26 ബജറ്റിലും കേന്ദ്രം വയനാടിനായി ഒന്നും പ്രഖ്യാപിച്ചിട്ടില്ല. കേന്ദ്ര ,സ‍ർക്കാർ തുക അനുവദിക്കുമെന്നാണ് കരുതുന്നത്. പുനരധിവാസം സമയബന്ധിതമായി പൂർത്തിയാക്കാൻ 750 കോടിയുടെ കോടിയുടെ ആദ്യ പദ്ധതി പ്രഖ്യാപിക്കുന്നു. അധിക ഫണ്ട് ആവശ്യമായി വന്നാൽ അതും ഉപയോഗിക്കുമെന്ന് ധനമന്ത്രി സഭയെ അറിയിച്ചു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News