ഗ്രഹങ്ങളുടെ രാജാവായാണ് സൂര്യനെ കണക്കാക്കുന്നത്. ഫെബ്രുവരി 19 വരെ അവിട്ടം നക്ഷത്രത്തിൽ തുടരുന്ന സൂര്യൻ പിന്നീട് ചതയം നക്ഷത്രത്തിലേക്ക് മാറും. ഈ രാശിമാറ്റം നാല് രാശിക്കാർക്ക് വലിയ നേട്ടങ്ങൾ നൽകും.
സൂര്യൻ അവിട്ടം നക്ഷത്രത്തിൽ സ്ഥിതി ചെയ്യുന്നത് നാല് രാശിക്കാർക്ക് വലിയ ഭാഗ്യം കൊണ്ടുവരും. ഏതെല്ലാം രാശിക്കാർക്കാണ് സൂര്യൻറെ അനുഗ്രഹത്താൽ ഭാഗ്യമുണ്ടാകുന്നതെന്ന് അറിയാം.
മേടം രാശിക്കാർക്ക് സാമ്പത്തിക കാര്യങ്ങളിൽ പുരോഗതിയുണ്ടാകും. വരുമാനം വർധിക്കും. കുടുംബജീവിതത്തിൽ സന്തോഷവും സമാധാനവും ഉണ്ടാകും. പുതിയ ജോലി അന്വേഷിക്കുന്നവർക്ക് അനുകൂല സമയമാണ്.
കർക്കടകം രാശിക്കാർക്ക് ബിസിനസിൽ വലിയ വളർച്ചയുണ്ടാകും. സാമ്പത്തികമായി അഭിവൃദ്ധിയുണ്ടാകും. കരിയറിൽ പുരോഗതിയുണ്ടാകും. കിട്ടാനുണ്ടായിരുന്ന പണം തിരികെ ലഭിക്കും. നിക്ഷേപങ്ങൾക്ക് അനുകൂല സമയം.
ഉദ്യോഗസ്ഥർക്കും ബിസിനസുകാർക്കും അനുകൂല സമയമാണ്. ജോലി സ്ഥലത്ത് പുതിയ അവസരങ്ങൾ ലഭിക്കും. ഓഹരി വിപണിയിൽ നിന്ന് ലാഭം ലഭിക്കും. ഓഹരി വിപണിയിൽ നിക്ഷേപം നടത്തുന്നതിന് അനുകൂല സമയമാണ്.
മകരം രാശിക്കാർക്ക് സാമ്പത്തികമായി ഉയർച്ചയുണ്ടാകും. കരിയറിൽ പുരോഗതിയുണ്ടാകും. ബിസിനസുകാർക്ക് വലിയ ലാഭം ഉണ്ടാകും. വരുമാനം വർധിക്കും. വിദേശയാത്രയ്ക്ക് യോഗമുണ്ടാകും. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വിശ്വാസങ്ങളെയും പൊതുവായ വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS ഇക്കാര്യങ്ങൾ സ്ഥിരീകരിക്കുന്നില്ല.)