CSR Fund Scam: പാതിവില തട്ടിപ്പ്; തെളിവെടുപ്പ് ഇന്ന്, അനന്തുവിന്റെ മൊഴികളിൽ വൈരുധ്യമെന്ന് പൊലീസ്

CSR Fund Scam: ജീവനക്കാരിൽ പലരും ഒളിവിലാണ്. ഇവരുടെ ഫോണുകൾ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. 

Written by - Zee Malayalam News Desk | Last Updated : Feb 7, 2025, 09:26 AM IST
  • പാതിവില തട്ടിപ്പ് കേസിൽ തെളിവെടുപ്പ് ഇന്ന്
  • അനന്തുവിൻ്റെ അക്കൗണ്ടൻ്റിനെയും മറ്റ് ജീവനക്കാരെയും പോലീസ് ചോദ്യം ചെയ്യും
  • ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യൽ
CSR Fund Scam: പാതിവില തട്ടിപ്പ്; തെളിവെടുപ്പ് ഇന്ന്, അനന്തുവിന്റെ മൊഴികളിൽ വൈരുധ്യമെന്ന് പൊലീസ്

കൊച്ചി: പാതിവില തട്ടിപ്പ് കേസിൽ തെളിവെടുപ്പ് ഇന്ന്. പ്രതി അനന്തുവിനെ കൊച്ചിയിലെ ഓഫീസുകളിലും ഫ്ളാറ്റിലുമെത്തിച്ച്  തെളിവെടുപ്പ് നടത്തും. അനന്തുവിൻ്റെ അക്കൗണ്ടൻ്റിനെയും മറ്റ് ജീവനക്കാരെയും പോലീസ് ചോദ്യം ചെയ്യും. 

ജീവനക്കാരിൽ പലരും ഒളിവിലാണ്. ഇവരുടെ ഫോണുകൾ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. പണം ചെലവാക്കിയതുമായി ബന്ധപ്പെട്ടുള്ള ചോദ്യങ്ങൾക്ക് വ്യക്തമായ മറുപടിയില്ലാത്തതും മൊഴികളിലെ വൈരുധ്യവും പോലീസിനെ കുഴപ്പിക്കുന്നുണ്ട്. രാഷ്ട്രീയ നേതാക്കളടക്കം ഉന്നത സ്ഥാനത്തുള്ളവരെ മുൻ നിർത്തിയായിരുന്നു അനന്തുവിൻ്റെ തട്ടിപ്പ്. എന്നാൽ ഈ ബന്ധങ്ങളെ കുറിച്ച് കൃത്യമായ മറുപടി അനന്തു നൽകിയിട്ടില്ല.

Read Also: ജനപ്രിയ പ്രഖ്യാപനങ്ങളുണ്ടാകുമോ? രണ്ടാം പിണറായി സർക്കാരിന്റെ അവസാന ബജറ്റ് ഇന്ന്; പ്രതീക്ഷയിൽ കേരളം 

ഫണ്ട് ചെലവഴിച്ചതിലും അവ്യക്തത തുടരുകയാണ്. നിരവധി പേരിൽനിന്ന് പണം പിരിച്ചെന്നും സിഎസ്ആർ ഫണ്ട് കൃത്യമായി കിട്ടിയില്ലെന്നും അനന്തു മൊഴി നൽകിയിട്ടുണ്ട്. ഇതിൽ വ്യക്തത വരുത്താൻ കൂടുതൽ തെളിവുകൾ ശേഖരിക്കാനാണ് പോലീസിൻ്റെ ശ്രമം. അനന്തുവിന്റെ കുറ്റസമ്മത മൊഴി മൂവാറ്റുപുഴ പോലീസ് രേഖപ്പെടുത്തി. അഞ്ചുദിവസത്തേക്കാണ് പ്രതിയെ കസ്റ്റഡിയിൽ വിട്ടു കൊടുത്തത്.

ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യൽ. അനന്തു കൃഷ്ണനെ അറസ്റ്റ് ചെയ്തതിന് പിന്നാലെ തട്ടിപ്പിനിരയായെന്ന പരാതിയുമായി നിരവധി പേരാണ് രംഗത്തെത്തിയത്. വിവിധ പൊലീസ് സ്റ്റേഷനുകളിൽ  കൂടുതൽ പരാതികൾ രജിസ്റ്റർ ചെയ്യുന്നുണ്ട്.

നിലവിൽ 4 കോടിയോളം രൂപയുള്ള അനന്തുവിന്റെ അക്കൗണ്ട് മാത്രമാണ് മരവിപ്പിച്ചത്. ‌3 വാഹനങ്ങൾ കസ്റ്റഡിയിലെടുത്തു.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News