സാധാരണക്കാരെ തൊട്ടറിഞ്ഞ, ടാറ്റയുടെ മുൻ അമരക്കാരൻ രത്തൻ ടാറ്റയുടെ വിൽപത്രത്തിലെ വിവരങ്ങൾ പുറത്ത് വന്നിരിക്കുകയാണ്. വിൽപത്രത്തിൽ വലിയൊരു ഭാഗം മോഹിനി മോഹൻ ദത്തൻ എന്ന വ്യക്തിക്ക് നീക്കിവെച്ചിരിക്കുന്നതായി ദി ഇക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്തു. ഈ വിവരം കുടുംബത്തെ ഒന്നാകെ ഞെട്ടിച്ചിരിക്കുകയാണ്.650 കോടിയോളം രൂപയാണ് ദത്തയുടെ പേരിൽ നീക്കിവെച്ചിരിക്കുന്നത്.
ഈ വാർത്ത പുറത്ത് വന്നതിന് ശേഷം ഉയർന്നുവരുന്ന ഏറ്റവും വലിയ ചോദ്യം മോഹിനി മോഹൻ ദത്ത ആരാണ് എന്നതാണ്? ടാറ്റയുടെ ജീവിതത്തിൽ അദ്ദേഹത്തിന്റെ പങ്ക് എന്തായിരുന്നു? ഇന്ത്യയിലെ ഏറ്റവും പ്രശസ്തനായ വ്യവസായിയുടെ വിൽപത്രത്തിൽ ദത്തയുടെ പേര് വന്നത് എങ്ങനെ?
ആരാണ് മോഹിനി മോഹൻ ദത്ത?
1960 കളുടെ തുടക്കത്തിൽ ജംഷഡ്പൂരിലെ ഡീലേഴ്സ് ഹോസ്റ്റലിൽ വെച്ചാണ് മോഹിനി മോഹൻ ദത്ത ആദ്യമായി രത്തൻ ടാറ്റയെ കാണുന്നത്. ആ സമയത്ത്, രത്തൻ ടാറ്റയ്ക്ക് 24 വയസ്സായിരുന്നു.
അതേസമയം, ദത്ത വെറുമൊരു അസോസിയേറ്റ് മാത്രമായിരുന്നില്ലെന്നും, രത്തൻ ടാറ്റയുടെ ദത്തുപുത്രൻ എന്നാണ് അദ്ദേഹം സ്വയം വിശേഷിപ്പിക്കുന്നതെന്നും ചില റിപ്പോർട്ടുകൾ പറയുന്നു. എന്നാൽ വിൽപത്രത്തിലും അതോടൊപ്പം നൽകിയിരിക്കുന്ന കോഡിസിലും (codicil) രത്തൻ ടാറ്റ ഒരിക്കലും വിവാഹം കഴിച്ചിട്ടില്ലെന്നും നിയമപരമായി കുട്ടികളെ ദത്തെടുത്തിട്ടില്ലെന്നും വ്യക്തമായി പറയുന്നു.
Read Also: 27 വർഷങ്ങൾക്ക് ശേഷം തിരിച്ചുവരവ്? ബിജെപി ബഹുദൂരം മുന്നിൽ, വിജയാഘോഷം തുടങ്ങി പ്രവർത്തകർ
ബിസിനസ്സ്
ടാറ്റ ഗ്രൂപ്പുമായി ബന്ധപ്പെട്ടതാണ് ദത്തയുടെ ബിസിനസ് യാത്ര. അദ്ദേഹം തുടങ്ങിയ സ്റ്റാലിയൻ എന്ന ട്രാവൽ ഏജൻസിയെ 2013ൽ ടാറ്റ ഗ്രൂപ്പ് ഓഫ് ഹോട്ടൽസ് ഏറ്റെടുത്തു. തോമസ് കുക്ക് ഗ്രൂപ്പുമായുള്ള പങ്കാളിത്തത്തിൽ ടിസി ട്രാവൽ സർവീസസ് എന്ന സ്ഥാപനവും നടത്തിയിരുന്നു. കൂടാതെ ടാറ്റാ ക്യാപിറ്റൽ ഉൾപ്പെടെയുള്ള ടാറ്റ ഗ്രൂപ്പ് കമ്പനികളിൽ ഓഹരികൾ കൈവശം വച്ചിട്ടുണ്ട്.
ബിസിനസിനപ്പുറം
ടാറ്റ കുടുംബവുമായുള്ള ദത്തയുടെ ബന്ധം ബിസിനസിനപ്പുറം നീണ്ടുകിടക്കുന്നു. താജ് ഹോട്ടലുകളിൽ തന്റെ കരിയർ ആരംഭിച്ചതിന് ശേഷം ദത്തയുടെ രണ്ടു പെൺമക്കളിൽ ഒരാൾ ടാറ്റ ഹോട്ടൽസിലും ടാറ്റ ട്രസ്റ്റ്സിലും ജോലി ചെയ്തിട്ടുണ്ട്. 2024 ഡിസംബറിൽ മുംബൈയിലെ എൻസിപിഎയിൽ നടന്ന ടാറ്റയുടെ ജന്മവാർഷിക ആഘോഷങ്ങളിലും അദ്ദേഹം അതിഥിയായിരുന്നു. ടാറ്റയുടെ ഏറ്റവും വിശ്വസ്തരായവർ മാത്രം പങ്കെടുത്ത പരിപാടിയായിരുന്നു അത്.
ദത്തയ്ക്ക് എന്ത് ലഭിക്കും?
വിൽപത്രം അനുസരിച്ച്, ടാറ്റയുടെ ശേഷിക്കുന്ന ആസ്തികളിൽ മൂന്നിലൊന്ന് അദ്ദേഹത്തിന് അവകാശപ്പെട്ടതാണ്, അതിൽ 350 കോടിയിലധികം രൂപയുടെ ബാങ്ക് നിക്ഷേപങ്ങളും പെയിന്റിംഗുകൾ, വാച്ചുകൾ തുടങ്ങിയ വ്യക്തിഗത വസ്തുക്കളുടെ ലേലത്തിൽ നിന്നുള്ള വരുമാനവും ഉൾപ്പെടുന്നു.
ബാക്കി മൂന്നിൽ രണ്ട് ഭാഗം രത്തൻ ടാറ്റയുടെ അർദ്ധസഹോദരിമാരായ ഷിരിൻ ജീജീഭോയ്, ഡീന ജീജീബോയ് എന്നിവർക്കാണ്. ഓഹരി നിക്ഷേപം അടക്കം നല്ലൊരു ഭാഗം സ്വത്ത് സന്നദ്ധ സംഘടനകളായ ടാറ്റ എൻഡോവ്മെന്റ് ഫൗണ്ടേഷൻ, രത്തൻ ടാറ്റ എൻഡോവ്മെന്റ് ട്രസ്റ്റ് എന്നിവയ്ക്കാണ്.
നോയൽ ടാറ്റ
അർധസഹോദരനും പിൻഗാമിയുമായ ടാറ്റ ട്രസ്റ്റ്സ് ചെയർമാൻ നോയൽ ടാറ്റ, അദ്ദേഹത്തിന്റെ മക്കൾ എന്നിവർക്ക് സ്വത്ത് നൽകിയിട്ടില്ല. എന്നാൽ, സഹോദരൻ ജിമ്മി ടാറ്റയ്ക്ക് 50 കോടിയുടെ സ്വത്ത് നൽകണമെന്ന് നിർദേശിച്ചിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.