വേദ ജ്യോതിഷ പ്രകാരം, നിശ്ചിത കാലയളവിൽ ഗ്രഹങ്ങൾ രാശിമാറ്റം നടത്തുന്നു. ഗ്രഹങ്ങളുടെ രാശിമാറ്റം ഓരോ രാശിക്കാരുടെ ജീവിതത്തിലും വലിയ സ്വാധീനം ചെലുത്തും.
ബുദ്ധി, അറിവ് എന്നിവയുടെ ഗ്രഹമാണ് ബുധൻ. ബുധൻറെ സ്വാധീനം ചില രാശിക്കാർക്ക് വലിയ ഗുണങ്ങൾ നൽകും.
ഫെബ്രുവരി 22ന് വൈകിട്ട് ഏഴ് മണിക്ക് ബുധൻ കുംഭം രാശിയിൽ പ്രവേശിക്കും. ഇത് മൂന്ന് രാശിക്കാർക്ക് വലിയ നേട്ടങ്ങൾ നൽകും.
ഇടവം രാശിക്കാരുടെ ജീവിതത്തിൽ സന്തോഷവും സമാധാനവും ഉണ്ടാകും. കഷ്ടതകൾ അകലും. ജോലിയിൽ സ്ഥാനക്കയറ്റം ലഭിക്കും. ശമ്പളത്തിൽ വർധനവുണ്ടാകും. ബിസിനസിൽ വലിയ നേട്ടം ഉണ്ടാകും.
ചിങ്ങം രാശിക്കാർക്ക് സാമ്പത്തിക നേട്ടങ്ങളുണ്ടാകും. തൊഴിൽ രംഗത്ത് ശോഭിക്കാനാകും. ജീവിതത്തിലെ പ്രയാസങ്ങൾ ഇല്ലാതാകും. ദാമ്പത്യ ജീവിതത്തിലെ പ്രശ്നങ്ങൾ അകലും. ബിസിനസിൽ നിന്ന് വലിയ ലാഭം ഉണ്ടാകും.
തുലാം രാശിക്കാർ വിദ്യാഭ്യാസ രംഗത്ത് ശോഭിക്കും. സാമ്പത്തിക നേട്ടങ്ങളുണ്ടാകും. പുതിയ ജോലി അന്വേഷിക്കുന്നവർക്ക് അനുകൂല സമയം. സന്തോഷകരമായ കാര്യങ്ങൾ സംഭവിക്കും. വിദേശത്ത് ജോലി അന്വേഷിക്കുന്നവർക്കും പുതിയ അവസരങ്ങൾ വന്നുചേരും. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വിശ്വാസങ്ങളെയും പൊതുവായ വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS ഇക്കാര്യങ്ങൾ സ്ഥിരീകരിക്കുന്നില്ല.)