Delhi Elections Result 2025: രാജ്യതലസ്ഥാനം ആർക്കൊപ്പം? ലീഡ് ഉയർത്തി ബിജെപി, പോസ്റ്റൽ വോട്ടുകൾ എണ്ണിതുടങ്ങി

Delhi Elections Result 2025:  27 വർഷത്തിന് ശേഷം ഡൽഹി പിടിച്ചെടുക്കുമെന്ന ആത്മവിശ്വാസത്തിലാണ് ബിജെപി. 

Written by - Zee Malayalam News Desk | Last Updated : Feb 8, 2025, 08:45 AM IST
  • ഡൽഹി തിരഞ്ഞെടുപ്പ് പോസ്റ്റൽ വോട്ടുകൾ എണ്ണി തുടങ്ങി
  • ബിജെപിയും ആംആദ്മി പാർട്ടിയും ഒപ്പത്തിനൊപ്പം
  • 10 മണിയോടെ ട്രെൻഡ് വ്യക്തമാകും എന്നാണ് പ്രതീക്ഷ
Delhi Elections Result 2025: രാജ്യതലസ്ഥാനം ആർക്കൊപ്പം? ലീഡ് ഉയർത്തി ബിജെപി, പോസ്റ്റൽ വോട്ടുകൾ എണ്ണിതുടങ്ങി

ഡ‍ൽഹി നിയമസഭാ തെരെഞ്ഞെടുപ്പ് വോട്ടെണ്ണൽ തുടങ്ങി. പോസ്റ്റൽ വോട്ടുകളാണ് ആദ്യം എണ്ണുന്നത്. വോട്ടെണ്ണലിന്റെ ആദ്യ നിമിഷങ്ങളിൽ ബിജെപി ലീഡ് ഉയർത്തുകയാണ്. 34 മണ്ഡലങ്ങളിൽ ബിജെപിക്ക് മുൻതൂക്കം. 15 മണ്ഡലങ്ങളിലാണ് ആം ആദ്മി പാർട്ടി മുന്നിലുള്ളത്. രണ്ട് സീറ്റുകളിൽ കോൺ​ഗ്രസ് മുന്നിൽ.

 70 മണ്ഡലങ്ങളിലായി 699 സ്ഥാനാർത്ഥികളാണ് മത്സര രം​ഗത്തുള്ളത്. ഡൽഹി ആർക്കൊപ്പം എന്നറിയാനാണ് രാജ്യം ഉറ്റുനോക്കുന്നത്. 10 മണിയോടെ ട്രെൻഡ് വ്യക്തമാകും എന്നാണ് പ്രതീക്ഷ. 
കഴിഞ്ഞ 2 നിയമസഭാ തിരഞ്ഞെടുപ്പുകളിൽ വമ്പൻ ഭൂരിപക്ഷത്തോടെയാണ് എഎപി അധികാരത്തിലെത്തിയത്.

Read Also: രാജ്യ തലസ്ഥാനത്ത്‌ ആര് വാഴും, ആര് വീഴും; നെഞ്ചിടിപ്പോടെ ആപ്പും പ്രതീക്ഷയോടെ ബിജെപിയും (LIVE)

എന്നാൽ പുറത്തുവന്ന ഭൂരിപക്ഷം എക്സിറ്റ് പോളുകളും ബിജെപിയുെട വിജയം പ്രവചിച്ചിരുന്നു. 19 എക്സിറ്റ് പോളുകളിൽ 11 എണ്ണവും ബിജെപിക്കു വ്യക്തമായ ഭൂരിപക്ഷം ലഭിക്കുമെന്നു പ്രവചിക്കുമ്പോൾ എണ്ണത്തിൽ എഎപിയാണു മുന്നിൽ. 60.54% പോളിങ്ങാണ് ഇക്കുറി ഡൽഹിയിൽ രേഖപ്പെടുത്തിയത്. 62.59% പോളിങ് ന2020 ൽ 70 ൽ 62 സീറ്റു നേടിയാണ് എഎപി അധികാരത്തിലെത്തിയത്.  27 വർഷത്തിന് ശേഷം ഡൽഹി പിടിച്ചെടുക്കുമെന്ന ആത്മവിശ്വാസത്തിലാണ് ബിജെപി. 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News