ചെന്നൈ: ടോക്യോ ഒളിമ്പിക്സിൽ (Tokyo Olympics) ഇന്ത്യയ്ക്ക് വേണ്ടി ആദ്യ സ്വര്‍ണം നേടിയ ജാവലിന്‍ ത്രോ(Javelin Throw) താരം നീരജ് ചോപ്രയ്ക്ക് ഒരു കോടി രൂപ സമ്മാനമായി നല്‍കുമെന്ന് ഇന്ത്യൻ പ്രീമിയർ ലീഗ് (Indian Premier League) ടീമായ ചെന്നൈ സൂപ്പർ കിങ്സ് (Chennai Super Kings). നീരജിന്റെ സുവർണ നേട്ടത്തോടുള്ള ആദരസൂചകമായി പ്രത്യേക ജേഴ്സി നമ്പറും CSK പ്രഖ്യാപിച്ചിട്ടുണ്ട്. താരം ഒളിമ്പിക്സില്‍ എറിഞ്ഞിട്ട 87.58 മീറ്റര്‍ ദൂരത്തിന്‍റെ സ്മരണക്കായി '8758' എന്ന നമ്പറിലുള്ള ജേഴ്സിയാണ് (Jersey) ചെന്നൈ സൂപ്പർ കിങ്സ് പുറത്തിറക്കുക.
Anbuden saluting the golden arm of India, for the Throw of the Century!
CSK honours the stellar achievement by @Neeraj_chopra1
with Rs. 1 Crore. @msdhoni
Read: https://t.co/zcIyYwSQ5E#WhistleforIndia #Tokyo2020 #Olympics #WhistlePodu : Getty Images pic.twitter.com/lVBRCz1G5m— Chennai Super Kings - Mask Pdu Whistle Pdu! (@ChennaiIPL) August 7, 2021
'നീരജ് ചോപ്രയുടെ നേട്ടം ഈ രാജ്യത്തെ കോടിക്കണക്കിന് മനുഷ്യര്‍ക്ക് പ്രചോദനമാണ്. രാജ്യത്തെ യുവ തലമുറയെ സ്പോർട്സിലേക്ക് ആകർഷിക്കാനും വലിയ വേദികളിൽ ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കാൻ ആത്മവിശ്വാസം നൽകുന്നതുമാണ് ചോപ്രയുടെ നേട്ടം. ഏത് കായിക ഇനത്തിലും ഇന്ത്യക്കാര്‍ക്ക് ഉയരത്തില്‍ എത്താമെന്ന ആത്മവിശ്വാസമാണ് നീരജ് പകര്‍ന്നിരിക്കുന്നത്' -സി.എസ്.കെ വക്താവ് പ്രതികരിച്ചു.
ടോക്യോ ഒളിംപിക്സിൽ ഇന്ത്യയുടെ മെഡൽ നേട്ടം ഏഴിലേക്ക് ഉയർത്തിയാണ് ജാവലിൻ ത്രോയിൽ നീരജ് ചോപ്ര സ്വർണം നേടിയത്. ഷൂട്ടിങ് സെൻസേഷൻ അഭിനവ് ബിന്ദ്രയ്ക്കു ശേഷം ഒളിമ്പിക്സിൽ വ്യക്തിഗത ഇനത്തിൽ സ്വർണം നേടുന്ന ആദ്യ ഇന്ത്യൻ താരം കൂടിയാണ് നീരജ് ചോപ്ര. നൂറ്റാണ്ടിലേറെ പഴക്കുമുള്ള ഒളിമ്പിക്സിൽ ഇന്ത്യയിലേക്ക് ആദ്യ അത്ലറ്റിക്സ് സ്വർണം കൊണ്ടുവന്ന നീരജിന് സമ്മാന പെരുമഴയാണ് കാത്തിരിക്കുന്നത്.
നീരജിന് അദ്ദേഹത്തിന്റെ മാതൃ സംസ്ഥാനമായ ഹരിയാന ആറു കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. ഹരിയാന സർക്കാർ പുതുതായി ആരംഭിക്കുന്ന കായിക താരങ്ങൾക്കായുള്ള സെന്റർ ഓഫ് എക്സലൻസിന്റെ തലവനായും ചോപ്രയെ നിയമിക്കുമെന്നാണ് മുഖ്യമന്ത്രി അറിയിച്ചത്. ഇതിനിടെ പുതിയൊരു എക്സ്‌യുവി 700 നൽകുമെന്ന് ആനന്ദ് മഹീന്ദ്രയും (Anand Mahindra) അറിയിച്ചു.
Also Read : Neeraj Chopra: നീരജിന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ: കായിക മന്ത്രി
രാജ്യത്തിന്റെ അഭിമാനമായ നീരജിന് ബിസിസിഐ ഒരു കോടി രൂപയും പ്രഖ്യാപിച്ചു. BCCI സെക്രട്ടറി ജയ് ഷാ ട്വീറ്റിലൂടെ അറിയിച്ചു. വനിതകളുടെ ഭാരോദ്വഹനത്തില്‍ വെള്ളി മെഡല്‍ നേടിയ മീരാ ഭായ് ചാനുവിനും പുരുഷ ഗുസ്തിയില്‍ വെള്ളി മെഡല്‍ നേടിയ രവികുമാര്‍ ദഹിയക്കും 50 ലക്ഷം രൂപ വീതവും വനിത ബോക്സിങില്‍ വെങ്കലം നേടിയ ലവ്ലിനയ്ക്കും പുരുഷ ബോക്സിങില്‍ വെങ്കലം നേടിയ ബജ്രംഗ് പൂനിയക്കും ബാഡ്മിന്റണില്‍ വെങ്കലം നേടിയ പി.വി. സിന്ധുവിനും 25 ലക്ഷം രൂപയും നല്‍കുമെന്നും അദ്ദേഹം അറിയിച്ചു. കൂടാതെ വെങ്കല മെഡല്‍ നേടിയ പുരുഷ ഹോക്കി ടീമിന് 1.25 കോടി രൂപ നല്‍കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.
INR 1 Cr. - medallist @Neeraj_chopra1
50 lakh each - medallists @mirabai_chanu & Ravi Kumar Dahiya
25 lakh each – medallists @Pvsindhu1, @LovlinaBorgohai, @BajrangPunia
INR 1.25 Cr. – @TheHockeyIndia men's team @SGanguly99| @ThakurArunS| @ShuklaRajiv
— Jay Shah (@JayShah) August 7, 2021
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.