മാനന്തവാടി: വയനാട് വെള്ളമുണ്ടയില്‍ അതിഥി തൊഴിലാളിയെ ക്രൂരമായി കൊലപ്പെടുത്തി മൃതദേഹം കഷ്ണങ്ങളാക്കി ഉപേക്ഷിച്ചതായി റിപ്പോർട്ട്. സംഭവത്തില്‍ ഉത്തര്‍ പ്രദേശ് സ്വദേശിയായ മുഹമ്മദ് ആരിഫിനെ പോലീസ് അറസ്റ്റ് ചെയ്തു.
Also Read: കുഞ്ഞിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ശ്രീതുവിന്റെ ആത്മീയ ഗുരു കസ്റ്റഡിയിൽ
ഉത്തര്‍ പ്രദേശ് സ്വദേശിയായ മുഖീബ് ആണ് കൊല്ലപ്പെട്ടത്. മൂളിത്തോട് പാലത്തിനടിയില്‍ നിന്നാണ് മുഖീബിന്റെ മൃതദേഹം കണ്ടെത്തിയത്. ഭാര്യയുമായി ബന്ധമുണ്ടെന്ന സംശയത്തെ തുടര്‍ന്നാണ് കൊലപാതകം നടത്തിയതെന്നാണ് റിപ്പോർട്ട്.
ഇന്നലെ വൈകുന്നേരമായിരുന്നു ക്രൂരകൃത്യം നടന്നത്. വെള്ളനാടിയില്‍ വച്ച് കൊലപാതകം നടത്തിയ ശേഷം മൃതദേഹം രണ്ട് സ്യൂട്ട്‌കേസുകളിലാക്കി പ്രതി ഒരു ഓട്ടോറിക്ഷയില്‍ കയറുകയും ശേഷം ഇയാള്‍ മൂളിത്തോട് പാലത്തിന് മുകളില്‍ നിന്ന് ആ ബാഗുകള്‍ വലിച്ചെറിയുകയുമായിരുന്നു എന്നാണ് റിപ്പോർട്ട്. ഒരു ബാഗ് തൊട്ടടുത്തുള്ള വാഴപ്പോപ്പിലും മറ്റൊന്ന് പുഴയ്ക്ക് സമീപത്തുമായിട്ടാണ് ചെന്ന് പതിച്ചത്.
Also Read: മൂന്നാം മോദി സർക്കാരിന്റെ രണ്ടാം ബജറ്റ് ഇന്ന്; പ്രതീക്ഷയോടെ രാജ്യം
പ്രതിയുടെ പെരുമാറ്റത്തില്‍ പന്തികേട് തോന്നിയ ഓട്ടോറിക്ഷ ഡ്രൈവറാണ് ഇയാളെ തടഞ്ഞുനിര്‍ത്തി പരിശോധിക്കുകയും തുടർന്ന് പോലീസിനെ വിളിക്കുകയും ചെയ്തത്. പോലീസ് സ്ഥലത്തെത്തി ആരിഫിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് ഈ ക്രൂര കൊലപാതകത്തിന്റെ ചുരുളഴിയുന്നത്. പ്രതി ഒറ്റയ്ക്കാണ് ഈ കൊലപാതകം നടത്തിയതെന്നാണ് പ്രാഥമിക നിഗമനം.
തുടർന്ന് നടത്തിയ പരിശോധനയില്‍ പാലത്തിനിടയില്‍ നിന്ന് രണ്ട് കെട്ടുകളിലായി മൃതദേഹാവശിഷ്ടങ്ങള്‍ പോലീസ് കണ്ടെത്തി. ഭാര്യയുമായി ബന്ധമുണ്ടെന്ന സംശയമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പോലീസ് പറയുന്നത്. ഇരുവരും ഏറെക്കാലമായി വെള്ളമുണ്ടയില്‍ താമസിച്ച് ജോലി ചെയ്യുന്നവരാണ്. കൂടുതല്‍ വിവരങ്ങള്‍ക്കായി പോലീസ് പ്രതിയെ ചോദ്യം ചെയ്യുകയാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.