തിരുവനന്തപുരം: ബാലരാമപുരത്തെ രണ്ട് വയസ്സുകാരിയുടെ മരണത്തിൽ ദുരൂഹത തുടരുന്നു. കൊലപാതകം നടന്ന് മൂന്ന് ദിവസമാകുമ്പോഴും സത്യം കണ്ടെത്താനാകാതെ പൊലീസ്. അന്ധവിശ്വാസം, സാമ്പത്തിക ഇടപാട് തുടങ്ങിയ മറ്റ് സാധ്യതകൾ കൂടി നിലവിൽ അന്വേഷിക്കുകയാണ്.
സംഭവത്തിൽ ജ്യോത്സൻ ദേവീ ദാസനെ വീണ്ടും ചോദ്യം ചെയ്തു. ശ്രീതുവിന്റെ പക്കൽ നിന്ന് പണം വാങ്ങിയിട്ടില്ലെന്ന് ജ്യോത്സ്യൻ ആവർത്തിച്ചു. ശ്രീതുവിന്റെയും ജ്യോത്സ്യൻ ദേവീദാസന്റെയും മൊബൈൽ ഫോണുകൾ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കും. ദേവീദാസന്‍റെ ബാങ്ക് അക്കൗണ്ടുകളും പരിശോധിക്കും.
Read Also: സാക്കിയ ജഫ്രി അന്തരിച്ചു; വിട വാങ്ങിയത് ഗുജറാത്ത് കലാപത്തിലെ ഇരകൾക്കായി നിലകൊണ്ട ധീരവനിത
പ്രതിയായ അമ്മാവൻ ഹരികുമാറിന് കുഞ്ഞിൻറെ അമ്മയോടുള്ള വ്യക്തി വിരോധത്തിനപ്പുറത്ത് കാരണങ്ങളുണ്ടോ എന്നുള്ള അന്വേഷണത്തിലാണ് പൊലീസ്. ഹരികുമാറിനെ കസ്റ്റഡിയിൽ വാങ്ങി മാനസിക വിദഗ്ദരുടെ സാന്നിധ്യത്തിൽ ചോദ്യം ചെയ്യാനാണ് നീക്കം. കസ്റ്റഡി അപേക്ഷ തിങ്കളാഴ്ച നൽകും.
തൻറെ താല്പര്യത്തിന് വഴങ്ങാത്തതിനാൽ സഹോദരി ശ്രീതുവിനോടുള്ള വിരോധമാണ് കുഞ്ഞിൻറെ കൊലക്ക് കാരണമെന്നാണ് ഹരികുമാറിൻറെ മൊഴി. എന്നാൽ സാമ്പത്തിക ഇടപാടുകൾ, അന്ധവിശ്വാസം തുടങ്ങിയ മറ്റ് സാധ്യതകൾ കൂടി പൊലീസ് പരിശോധിക്കുന്നുണ്ട്. ശ്രീതുവിന്റെ സാമ്പത്തിക ഇടപാടുകളിൽ ദുരൂഹതയുണ്ട്.
സഹോദരി ശ്രീതുവിനോടുള്ള കടുത്ത വിരോധമാണ് രണ്ട് വയസുകാരിയെ ഹരികുമാർ വധിക്കാൻ കാരണമെന്നാണ് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നത്. കുഞ്ഞിന് ശ്രദ്ധ കൊടുത്തു തുടങ്ങിയതോടെ സഹോദരിക്ക് തന്നോടുള്ള സ്നേഹം കുറഞ്ഞുവെന്നും കുഞ്ഞിന്‍റെ കരച്ചിൽ പോലും പ്രതിക്ക് അരോചകമായെന്നും റിപ്പോർട്ടിൽ പറയുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്