Asian Games 2023 Updates : ഹാങ്ചോ ഏഷ്യൻ ഗെയിംസിൽ ഇന്ത്യക്ക് ആദ്യ സ്വർണം. 10 മീറ്റർ എയർ റൈഫിളിൽ പുരുഷ ടീമാണ് ഇന്ത്യക്ക് 19-ാമത് ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ മെഡൽ പട്ടികയിൽ ആദ്യ സ്വർണമെത്തിച്ചത്. ലോക, ഏഷ്യൻ ഗെയിംസ്, ഏഷ്യ എന്നീ റെക്കോർഡുകൾ ഭേദിച്ചാണ് ഇന്ത്യയുടെ സ്വർണമെഡൽ നേട്ടം. ദിവ്യാൻഷ് പൻവാർ, ഐശ്വരി തോമാർ, രുദ്രാങ്കാശ് പാട്ടിൽ എന്നിവരടങ്ങുന്ന ടീമാണ് ഇന്ത്യക്ക് സ്വർണം നേടി നൽകിയത്. 1893.7 എന്ന റെക്കോർഡ് സ്കോറോടെയാണ് ഇന്ത്യ സ്വർണം നേടിയത്.
തുഴച്ചലിലും ഇന്ത്യക്ക് വീണ്ടും മെഡൽ. തുഴച്ചലിൽ രണ്ട് ഇനങ്ങളിൽ ഇന്ത്യ വെങ്കലം നേടി. തുഴച്ചലിൽ നാല് പേരടങ്ങുന്ന കോക്സ്ലെസ്, സ്കൾസ് ഇനങ്ങളിലെ നേട്ടത്തോടെയാണ് ഇന്ത്യ എട്ടാം മെഡൽ സ്വന്തമാക്കിയത്. ജസ്വവിന്ദർ സിങ്, ഭീം സിങ്, പുനിത് കുമാർ, ആശിഷ് എന്നിവരാണ് ഇന്ത്യയുടെ കോക്സ്ലെസ് ടീം അംഗങ്ങൾ. സത്നാം സിങ്, പർമിന്ദെർ സിങ്, ജാക്കർ ഖാൻ, സുഖ്മീത് സിങ് എന്നിവരടങ്ങുന്ന ടീമാണ് ക്വാഡ്റപ്പിൾ സ്കൾസ് ഇനത്തിൽ ഇന്ത്യക്കായി വെങ്കലം സ്വന്തമാക്കിയത്.
ഇതോടെ ഹാങ്ചോ ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ മെഡൽ എട്ടായി. ഒരു സ്വർണം, മൂന്ന് വെള്ളി, നാല് വെങ്കലം എന്നിങ്ങിനെയാണ് ഇതുവരെയുള്ള ഇന്ത്യയുടെ മെഡൽ നേട്ടം. അതേസമയം വനിത ക്രിക്കറ്റ് ഫൈനലിൽ ഇന്ത്യ ഇന്ന് ശ്രീലങ്കയെ നേരിടും.
ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.