UAE: യുഎഇയില്‍ പുതുവത്സരത്തോടനുബന്ധിച്ച് പൊതു, സ്വകാര്യ മേഖലകള്‍ക്ക് അവധി പ്രഖ്യാപിച്ചു.
2021 ജനുവരി ഒന്ന് വെള്ളിയാഴ്ച രാജ്യത്തെ എല്ലാ പൊതു, സ്വകാര്യ മേഖലാ ജീവനക്കാര്‍ക്കും ശമ്പളത്തോടുകൂടിയ ഔദ്യോഗിക അവധിയായിരിക്കുമെന്ന് UAE മാനവവിഭവശേഷി സ്വദേശിവത്കരണ മന്ത്രാലയം അറിയിച്ചു.
അതേസമയം, പുതുവല്‍സരാഘോഷങ്ങള്‍ക്ക് (new year) ദുബയിയില്‍ കനത്ത നിയന്ത്രണമാണ് ഏര്‍പ്പെടുത്തിയിരിയ്ക്കുന്നത്.
കോവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തില്‍ 30 ല്‍ കൂടുതല്‍ ആളുകള്‍ ഒത്തുചേരുന്ന പുതുവത്സര പരിപാടികള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി. 30 ല്‍ കൂടുതല്‍ ആളുകള്‍ പങ്കെടുത്താല്‍ അര ലക്ഷം ദിര്‍ഹം പിഴ നല്‍കണം. സംഘാടകരാണ് ഈ പിഴ നല്‍കേണ്ടത്. കൂടാതെ ചടങ്ങിനെത്തുന്ന ഓരോ ആളുകളില്‍ നിന്നും 15,000 ദിര്‍ഹം വീതവും പിഴ ചുമത്തും. കൂടാതെ പങ്കെടുക്കുന്നവര്‍ പകര്‍ച്ചവ്യാധി തടയുന്നതിനായുള്ള എല്ലാ മാനദണ്ഡങ്ങളും പാലിക്കണം.
Also read: 16കാരനുമായി ലൈംഗികബന്ധ൦, അദ്ധ്യാപികയ്ക്കെതിരെ ബലാത്സംഗത്തിന് കേസ്
ചെറിയ കൂട്ടായ്മകളില്‍ പങ്കെടുക്കുന്നവര്‍ തമ്മില്‍ നാല് മീറ്റര്‍ അകലം സൂക്ഷിക്കണമെന്നാണ് നിര്‍ദേശം. നേരത്തെപാര്ട്ടികള് സംഘടിപ്പിക്കുന്നര്ക്ക് 50000 ദിര്‍ഹവും അതിഥികള്‍ക്ക് 15000 ദിര്‍ഹവും പിഴ അധികൃതര്‍ പ്രഖ്യാപിച്ചിരുന്നു. അതോടൊപ്പം എല്ലാവരും മാസ്ക് ധരിക്കണമെന്നും സാമൂഹി പാലിക്കണമെന്നും കൈകള്‍ സാനിറ്റൈസര്‍ ഉപയോഗിച്ച് വൃത്തിയാക്കണമെന്നും നിര്‍ദേശമുണ്ട്.