Bahraian: ബ്രിട്ടനില്‍ കണ്ടെത്തിയ ജനിതക മാറ്റം വന്ന കൊറോണ വൈറസ് മറ്റ് പല രാജ്യങ്ങളിലും കണ്ടെത്തിയതോടെ ലോകം ആശങ്കയുടെ നിഴലിലാണ്
ജനിതകമാറ്റം വന്ന പുതിയ കൊറോണ വൈറസ് (Covid Variant) 70% വ്യാപന ശേഷി കൂടുതലുള്ളവയാണ്. പുതിയ കൊറോണ വൈറസ് (Corona Virus) പെട്ടെന്ന് പകരുന്നതാണെങ്കിലും പഴയതിനോളം മാരകമല്ല എന്നാണ് പഠനങ്ങള്‍ പറയുന്നത്. എന്നിരുന്നാലും മിക്ക രാജ്യങ്ങളും കോവിഡ് നിയന്ത്രണങ്ങള്‍ (Covid Protocol) കൂടുതല്‍ ശക്തമാക്കുകയാണ്.
New Year എത്തിയതോടെ മിക്ക രാജ്യങ്ങളും പ്രത്യേക മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കിയിരിയ്ക്കുകയാണ്. UAE, സൗദി (Saudi Arabia) തുടങ്ങിയ ഗള്‍ഫ് രാജ്യങ്ങള്‍ (Gulf Countries) പുതുവത്സരാഘോഷങ്ങള്‍ സംബന്ധിച്ച പ്രത്യേക നിര്‍ദ്ദേശങ്ങള്‍ ഇതിനോടകം പുറത്തു വിട്ടിരുന്നു.
പുതുവത്സരാഘോഷങ്ങളില്‍ ഹോട്ടലുകളും റെസ്റ്റോറന്റുകളുമടക്കം എല്ലാ വിനോദ സഞ്ചാര കേന്ദ്രങ്ങളും കോവിഡ് മുന്‍കരുതല്‍ കര്‍ശനമായി പാലിക്കണമെന്ന് ബഹ്റൈന്‍ (Bahraian) ടൂറിസം ആന്‍ഡ് എക്സിബിഷന് അതോറിറ്റിയും കര്‍ശന നിര്‍ദേശം പുറപ്പെടുവിച്ചു.
കോവിഡ് (Covid-19) മുന്‍കരുതലുകള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്താന്‍ ആരോഗ്യ മന്ത്രാലയം, വാണിജ്യ മന്ത്രാലയം, ആഭ്യന്തര മന്ത്രാലയം എന്നിവയുമായി ചേര്‍ന്ന് പരിശോധന ശക്തിപ്പെടുത്തും. നിയമ ലംഘകര്‍ക്കെതിരെ കര്‍ശനമായ നടപടികള്‍ സ്വീകരിക്കുമെന്നും അതോറിറ്റി വ്യക്തമാക്കി.
കോവിഡ് നിര്‍ദേശങ്ങള്‍ ലംഘിക്കുന്ന സ്ഥാപനങ്ങള്‍ അടച്ചിടും. 10,000 ദീനാര്‍ വരെ പിഴയും ചുമത്തും. ഹോട്ടലുകളിലും റെസ്റ്റോറന്റുകളിലും സാമൂഹിക അകലം, ഫേസ് മാസ്ക്, മേശകള്‍ തമ്മിലെ അകലം എന്നിവ കൃത്യമായി പാലിച്ചിരിക്കണം. ആകെ സീറ്റിന്റെ പകുതി മാത്രമേ ഉപയോഗിക്കാന്‍ പാടുള്ളൂ എന്നും നിര്‍ദ്ദേശത്തില്‍ പറയുന്നു.
ബഹ്റൈന്‍ പുതുവത്സരത്തില്‍ നടത്താറുള്ള വെടിക്കെട്ട് ( fireworks display) ഇത്തവണ വളരെ മുന്‍പേ തന്നെ റദ്ദാക്കിയിരുന്നു.
Also read: UAE: പുതുവത്സര ദിനത്തില്‍ ശമ്പളത്തോടുകൂടിയ അവധി
കോവിഡ് പ്രതിരോധത്തിനുള്ള രാജ്യത്തിന്റെ പോരാട്ടത്തില്‍ മുന്‍കരുതലുകള്‍ കൃത്യമായി പാലിച്ച് എല്ലാവരും സഹകരിക്കണമെന്ന് വാണിജ്യ, വ്യവസായ, വിനോദ സഞ്ചാര മന്ത്രാലയം ആഹ്വാനം ചെയ്തു.
New Year ആഘോഷങ്ങളുമായി ബന്ധപ്പെട്ട കോവിഡ് നിര്‍ദ്ദേശങ്ങള്‍ ഇതിനോടകം UAE സൗദി തുടങ്ങിയ ഗള്‍ഫ് രാജ്യങ്ങള്‍ പുറത്തു വിട്ടിട്ടുണ്ട്. നിയമ ലംഘകര്‍ക്ക് കടുത്ത പിഴയും നിര്‍ദ്ദേശത്തില്‍ പറയുന്നു.
Zee Hindustan App നിങ്ങള്‍ക്ക് ഹിന്ദിയ്ക്ക് പുറമേ മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാക്കുന്നു. സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ Android, iOS ഫോണുകളില്‍ ലഭ്യമാണ്. ഡൗൺലോഡ് ചെയ്യുന്നതിന് ഈ ലിങ്കിൽ ക്ലിക്കുചെയ്യുക..!!
android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy