Pathonpatham Noottandu: സെൻസർ കട്ട് ഒന്നുമില്ല; 'പത്തൊമ്പതാം നുറ്റാണ്ടിന്' U/A സർട്ടിഫിക്കറ്റ്

സംഘർഷഭരിതമായ ഒരു കാലഘട്ടത്തിൻെറ കഥപറയുന്ന തീക്ഷ്ണമായ പ്രമേയവും കുറച്ചൊക്കെ വയലൻസ് നിറഞ്ഞ ആക്ഷൻ രംഗങ്ങളുമുള്ള ചിത്രത്തിന് സെൻസർ കട്ട് ഒന്നുമില്ല.

Written by - Zee Malayalam News Desk | Last Updated : Aug 18, 2022, 04:51 PM IST
  • യഥാർഥ സംഭവങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ് കഥ.
  • അടിയാളന്മാർ അനുഭവിച്ചിരുന്ന കഷ്ടതകൾ, അവരെ അതിക്രൂരമായി പീഡിപ്പിച്ചിരുന്ന ജന്മിമാർ എന്നിവയൊക്കെയാണ് ചിത്രത്തിൽ ചർച്ച വിഷയം ആകുന്നത്.
  • കഴിഞ്ഞ ദിവസം ചിത്രത്തിന്റെ മേക്കിങ് വീഡിയോ പുറത്തുവിട്ടിരുന്നു.
Pathonpatham Noottandu: സെൻസർ കട്ട് ഒന്നുമില്ല; 'പത്തൊമ്പതാം നുറ്റാണ്ടിന്' U/A സർട്ടിഫിക്കറ്റ്

സിജു വിൽസൺ കേന്ദ്ര കഥാപാത്രമാകുന്ന വിനയൻ ചിത്രം പത്തൊൻപതാം നൂറ്റാണ്ടിന് യു/എ സർട്ടിഫിക്കറ്റ്. സംവിധായകൻ വിനയൻ തന്നെയാണ് ഇക്കാര്യം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്. ആറാട്ടുപുഴ വേലായുധ ചേകവരായാണ് സിജു ഈ ചിത്രത്തിൽ വേഷമിടുന്നത്. ഓണം റിലീസായി ചിത്രം സെപ്റ്റംബറിൽ റിലീസിനെത്തും. ചിത്രം ഒരു പാൻ ഇന്ത്യ റിലീസ് ആയിരിക്കുമെന്നും മലയാളം ഉൾപ്പടെ അഞ്ച് ഭാഷകളിൽ ചിത്രം റിലീസ് ചെയ്യുമെന്ന് സംവിധായകൻ വിനയൻ നേരത്തെ അറിയിച്ചിരുന്നു.

വിനയന്റെ ഫേസ്ബുക്ക് പോസ്റ്റ്

''ഇന്നായിരുന്നു പത്തൊമ്പതാം നുറ്റാണ്ടിൻെറ സെൻസർ.. കട്ട്സ് ഒന്നുമില്ലാതെ U/A സർട്ടിഫിക്കറ്റ് ലഭിച്ചു..
  സംഘർഷഭരിതമായ ഒരു കാലഘട്ടത്തിൻെറ കഥപറയുന്ന തീക്ഷ്ണമായ പ്രമേയവും കുറച്ചൊക്കെ വയലൻസ് നിറഞ്ഞ ആക്ഷൻ രംഗങ്ങളുമുള്ള ചിത്രത്തിന് സെൻസർ കട്ട് ഒന്നുമില്ല എന്നതിൽ വളരെ സന്തോഷം...
    കണ്ടവർക്കെല്ലാം ഏറെ ഇഷ്ടപ്പെട്ടു എന്നതിൽ അതിലേറെ സന്തോഷം.. ഓണത്തിന് തീയറ്ററുകളിൽ ഒരുത്സവ പ്രതീതി സൃഷ്ടിക്കുവാൻ നമ്മുടെ സിനിമയ്ക്കു കഴിയുമെന്നു ഞാൻ പ്രതീക്ഷിക്കുന്നു..
സഹകരിച്ച, സപ്പോർട്ട് ചെയ്ത എല്ലാവർക്കും ഹൃദയം നിറഞ്ഞ നന്ദി
..''

ചിത്രത്തിനായി പ്രേക്ഷകർ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്. യഥാർഥ സംഭവങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ് കഥ. അടിയാളന്മാർ അനുഭവിച്ചിരുന്ന കഷ്ടതകൾ, അവരെ അതിക്രൂരമായി പീഡിപ്പിച്ചിരുന്ന ജന്മിമാർ എന്നിവയൊക്കെയാണ് ചിത്രത്തിൽ ചർച്ച വിഷയം ആകുന്നത്. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ മേക്കിങ് വീഡിയോ പുറത്തുവിട്ടിരുന്നു. അൻപതിൽ അധികം നടീനടന്മാരും 50,000ൽ അധികം സഹനടന്മാരും ഒട്ടനവധി ടെക്നീഷ്യന്മാരും ഉൾപ്പെടെ നിരവധി പേരുടെ കഠിനാധ്വാനം മേക്കിം​ഗ് വീഡിയോയിൽ വ്യക്തമായി കാണാം. കയാദു ലോഹര്‍ ആണ് ചിത്രത്തിലെ നായികയായെത്തുന്നത്. നങ്ങേലി എന്ന കഥാപാത്രത്തെയാണ് കയാദു അവതരിപ്പിക്കുന്നത്. 

Also Read: Makal Movie: 'മകൾ' മനോരമ മാക്സിൽ കാണാം; ഒടിടി സ്ട്രീമിങ് തുടങ്ങി

 

പത്തൊൻപതാം നൂറ്റാണ്ടിൽ വൻ താരനിരയാണ് അണിനിരക്കുന്നത്. ചെമ്പന്‍ വിനോദ്, അനൂപ് മേനോന്‍, സുധീര്‍ കരമന, സുരേഷ് കൃഷ്ണ, ഇന്ദ്രന്‍സ്, രാഘവന്‍, അലന്‍സിയര്‍, ശ്രീജിത്ത് രവി, അശ്വിന്‍, ജോണി ആന്‍റണി, ജാഫര്‍ ഇടുക്കി, സെന്തില്‍ കൃഷ്ണ, മണിക്കുട്ടന്‍, വിഷ്ണു വിനയ്, സ്ഫടികം ജോര്‍ജ്, സുനില്‍ സുഖദ, ചേര്‍ത്തല ജയന്‍, കൃഷ്ണ, ബിജു പപ്പന്‍, ബൈജു എഴുപുന്ന, ഗോകുലന്‍, വി കെ ബൈജു, ആദിനാട് ശശി, മനുരാജ്, രാജ് ജോസ്, പൂജപ്പുര രാധാകൃഷ്ണന്‍, സലിം ബാവ, ജയകുമാര്‍, നസീര്‍ സംക്രാന്തി, കൂട്ടിക്കല്‍ ജയചന്ദ്രന്‍, പത്മകുമാര്‍, മുന്‍ഷി രഞ്ജിത്ത്, ഹരീഷ് പെന്‍ഗന്‍, ഉണ്ണി നായര്‍, ബിട്ടു തോമസ്, മധു പുന്നപ്ര, മീന, രേണു സുന്ദര്‍, ദുര്‍ഗ കൃഷ്ണ, സുരഭി സന്തോഷ്, ശരണ്യ ആനന്ദ് എന്നിവര്‍ക്കൊപ്പം പതിനഞ്ചോളം വിദേശ അഭിനേതാക്കളും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

ഗോകുലം മുവീസ് ആണ് ചിത്രം റിലീസ് ചെയ്യുന്നത്. നാല് ഗാനങ്ങളുടെ റെക്കോര്‍ഡിംഗ് പൂര്‍ത്തിയായി കഴിഞ്ഞു. റഫീഖ് അഹമ്മദിന്റെ വരികള്‍ക്ക് എം.ജയചന്ദ്രനാണ് സംഗീതം നൽകിയിരിക്കുന്നത്. പശ്ചാത്തല സംഗീതം നൽകിയിരിക്കുന്നത് സന്തോഷ് നാരായണനാണ്. ഷാജികുമാർ ആണ് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. യഥാർഥ സംഭവങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ് കഥ. അടിയാളന്മാർ അനുഭവിച്ചിരുന്ന കഷ്ടതകൾ, അവരെ അതിക്രൂരമായി പീഡിപ്പിച്ചിരുന്ന ജന്മിമാർ എന്നിവയൊക്കെയാണ് ചിത്രത്തിൽ പറയുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News