Kerala Omicron Update| റിസ്ക് രാജ്യങ്ങളിൽ നിന്നെത്തിയത് 4,407 പേർ, ഇന്ന് എട്ട് പേരുടെ ഒമിക്രോൺ ഫലം

ഇതിൽ തന്നെ 10 പേർ കോവിഡ് പോസിറ്റീവാണ്. രോഗ ലക്ഷണങ്ങളുള്ള എട്ട് പേരുടെ ഒമിക്രോൺ ഫലം ഇന്ന് വരും

Written by - Zee Malayalam News Desk | Last Updated : Dec 14, 2021, 09:22 AM IST
  • രോഗ ലക്ഷണങ്ങളുള്ള എട്ട് പേരുടെ ഒമിക്രോൺ ഫലം ഇന്ന് വരും.
  • മന്ത്രി പി.രാജീവിൻറെ നേതൃത്വത്തിൽ ചേർന്ന അവലോകന യോഗത്തിൽ നിലവിലെ സ്ഥിതിഗതികൾ ചർച്ച ചെയ്തിരുന്നു
  • രാജ്യത്ത് ആകെ 40 ഒമിക്രോൺ കേസുകളാണ് നിലവിലുള്ളത്
Kerala Omicron Update| റിസ്ക് രാജ്യങ്ങളിൽ നിന്നെത്തിയത് 4,407 പേർ, ഇന്ന് എട്ട് പേരുടെ ഒമിക്രോൺ ഫലം

കൊച്ചി: കഴിഞ്ഞ ദിവസം ആദ്യ ഒമിക്രോൺ കേസ് കേരളത്തിൽ സ്ഥിരീകരിച്ചതോടെ അതീവ ജാഗ്രതയിലാണ് സംസ്ഥാനം. കൊച്ചി വാഴക്കാല സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചിരുന്നത്. ഇദ്ദേഹത്തിൻറെ ഭാര്യക്കും അമ്മക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു.

ലോകത്തെ റിസ്ക് രാജ്യങ്ങളുടെ പട്ടികയിൽ നിന്ന് 4,407 പേരാണ് കഴിഞ്ഞ ദിവസങ്ങളിൽ കേരളത്തിലെത്തിയത്. ഇതിൽ തന്നെ 10 പേർ കോവിഡ് പോസിറ്റീവാണ്. രോഗ ലക്ഷണങ്ങളുള്ള എട്ട് പേരുടെ ഒമിക്രോൺ ഫലം ഇന്ന് വരും. വിമാനത്താവളങ്ങളിലും തുറമുഖങ്ങളിലും കർശന പരിശോധനയാണ് നടത്തുന്നത്.

ALSO READ: Omicron Death| ആദ്യത്തെ ഒമിക്രോൺ മരണം ബ്രിട്ടനിൽ, സ്ഥിരീകരിച്ച് പ്രധാനമന്ത്രി

ഇന്നലെ മന്ത്രി പി.രാജീവിൻറെ നേതൃത്വത്തിൽ ചേർന്ന അവലോകന യോഗത്തിൽ നിലവിലെ സ്ഥിതിഗതികൾ ചർച്ച ചെയ്തിരുന്നു. അതേസമയം സംസ്ഥാനത്ത് നടപ്പാക്കേണ്ടുന്ന പ്രവർത്തനങ്ങൾ ഇതിനോടകം ആരോഗ്യവകുപ്പ് ചർച്ച ചെയ്ത് കഴിഞ്ഞുവെന്നാണ് സൂചന. 

ALSO READ: Omicron COvid Variant : രാജ്യത്ത് 2 പേർക്ക് കൂടി ഒമിക്രോൺ രോഗബാധ; ആകെ 35 കേസുകൾ

രാജ്യത്ത് ആകെ 40 ഒമിക്രോൺ കേസുകളാണ് നിലവിലുള്ളത്. ബ്രിട്ടനിൽ കഴിഞ്ഞ ദിവസം ഒമിക്രോൺ മരണം കൂടി റിപ്പോർട്ട് ചെയ്തതോടെ അതീവ ജാഗ്രതയിലാണ് ഇന്ത്യയും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News