First Indian-origin Australian Minister: ഓസ്ട്രേലിയയിൽ മന്ത്രിയായ ആദ്യ ഇന്ത്യൻ വംശജൻ; ജിൻസൺ യുവാക്കൾക്ക് പ്രചോദനമെന്ന് കാതോലിക്കാ ബാവ

Australian Minister Jinson Anto Charles: ഓസ്ട്രേലിയൻ മന്ത്രി ജിൻസൺ ആൻറണി ചാൾസ് കോട്ടയത്ത് ഓർത്തഡോക്സ് സഭാ ആസ്ഥാനം സന്ദർശിച്ചു.

Written by - Zee Malayalam News Desk | Last Updated : Feb 5, 2025, 05:10 PM IST
  • അടിയുറച്ച ദൈവവിശ്വാസവും കഠിനാധ്വാനവും സാമൂഹിക സേവനത്തിലെ ആത്മസമർപ്പണവും കൊണ്ട് ഉന്നതിയിലെത്താമെന്നതിന്റെ ഏറ്റവും വലിയ തെളിവാണ് ജിൻസൺ
  • ജിൻസന്റെ ഈ വിജയം മുഴുവൻ മലയാളി യുവാക്കൾക്കുമുള്ള ഒരു മാതൃകയും പ്രോത്സാഹനവുമാണെന്ന് കാതോലിക്കാ ബാവ പറഞ്ഞു
First Indian-origin Australian Minister: ഓസ്ട്രേലിയയിൽ മന്ത്രിയായ ആദ്യ ഇന്ത്യൻ വംശജൻ; ജിൻസൺ യുവാക്കൾക്ക് പ്രചോദനമെന്ന് കാതോലിക്കാ ബാവ

കോട്ടയം: ഓസ്‌ട്രേലിയയിൽ മന്ത്രിയായ ആദ്യ ഇന്ത്യൻ വംശജൻ ജിൻസൺ ആന്റണി ചാൾസിനെ പ്രശംസിച്ച് മലങ്കര ഓർത്തഡോക്സ് സഭാ പരമാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവ. കഴിഞ്ഞ ദിവസം കോട്ടയത്ത് ഓർത്തഡോക്സ് സഭാ ആസ്ഥാനം സന്ദർശിച്ച ജിൻസനെ സ്വീകരിക്കുമ്പോഴാണ് കാതോലിക്കാ ബാവ ജിൻസൺ ആന്റണി ചാൾസിനെ അഭിനന്ദിച്ചത്.

അടിയുറച്ച ദൈവവിശ്വാസവും കഠിനാധ്വാനവും സാമൂഹിക സേവനത്തിലെ ആത്മസമർപ്പണവും കൊണ്ട് ഉന്നതിയിലെത്താമെന്നതിന്റെ ഏറ്റവും വലിയ തെളിവാണ് ജിൻസൺ. ജിൻസന്റെ ഈ വിജയം മുഴുവൻ മലയാളി യുവാക്കൾക്കുമുള്ള ഒരു മാതൃകയും പ്രോത്സാഹനവുമാണെന്ന് കാതോലിക്കാ ബാവ പറഞ്ഞു.

ALSO READ: ന്നെ നേഴ്സ് ആക്കിയ എൽഎഫിലേക്ക് വീണ്ടും ജിൻസൺ എത്തി; നേഴ്സായല്ല, ഓസ്‌ട്രേലിയയിലെ മന്ത്രിയായി

ജിൻസന്റെ പിതാവ് ചാൾസ് ആന്റണി, സഹോദരീഭർത്താവും പാലാ മെഡിസിറ്റി ഹോസ്പിറ്റൽ ഗവേണിംഗ് ബോർഡ് അംഗവുമായ ഡോ. സണ്ണി ജോൺ എന്നിവരും ജിൻസണ് ഒപ്പമുണ്ടായിരുന്നു. ഓസ്‌ട്രേലിയയിലെ നോർത്തേൺ ടെറിട്ടറി പാർലമെന്റ്ലേക്ക് വിജയിച്ച ജിൻസൺ ആറ് സുപ്രധാന വകുപ്പുകളുടെ ചുമതലയുള്ള മന്ത്രിയായി തെരഞ്ഞെടുക്കപ്പെടുകയായിരുന്നു.

പാലാ മൂന്നിലവ് സ്വദേശിയാണ് ജിൻസൺ ആന്റോ ചാൾസ്. സഭാ വക്താവ് ഫാ. ഡോ. മോഹൻ ജോസഫ്, കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഡയരക്ടർ ഫാ. തോമസ് കുര്യൻ മരോട്ടിപ്പുഴ തുടങ്ങി നിരവധി വൈദികരും സഭാ ഭാരവാഹികളും ചടങ്ങിൽ പങ്കെടുത്തു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News