പുരാതന ഭാരതത്തിലെ ഏറ്റവും മികച്ച പണ്ഡിതനായിരുന്നു ആചാര്യനായ ചാണക്യൻ. മനുഷ്യജീവിതത്തെ ബാധിക്കുന്ന എല്ലാ വിഷയങ്ങളിലും അദ്ദേഹത്തിന് അപാരമായ അറിവ് ഉണ്ടായിരുന്നു.
ചില ദുശ്ശീലങ്ങൾ ഒരു വ്യക്തിയെ നാശത്തിലേക്ക് നയിക്കുന്നുവെന്ന് ചാണക്യൻ പറയുന്നു. അത്തരം കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നമുക്ക് നോക്കാം.
കള്ളം പറയുന്നതും വഞ്ചിക്കുന്നതും മറ്റുള്ളവരെക്കുറിച്ച് മോശമായി സംസാരിക്കുന്നതും ഒരു ദുശ്ശീലമാണ്. ഈ ശീലങ്ങള്‍ ഇന്നല്ലെങ്കില്‍ മറ്റൊരു ദിവസം നിങ്ങളെ പ്രശ്നത്തിലാക്കുമെന്ന് ചാണക്യൻ പറയുന്നു.
മുതിര്‍ന്നവരെ ബഹുമാനിക്കാത്ത വ്യക്തികൾ വീടിന്റെ സമാധാനത്തിനും സന്തോഷത്തിനും വലിയ ഭീഷണിയാണ്. അവർ മറ്റുള്ളവരോട് അപമര്യാദയായി സംസാരിക്കുകയും എന്തു കാര്യത്തിനും വഴക്കിടുകയും ചെയ്യുന്നു. അത്തരം ദുശ്ശീലങ്ങൾ മാറ്റണമെന്ന് ചാണക്യൻ ഓർമിപ്പിക്കുന്നു.
എല്ലാ കാര്യത്തിലും കോപം കാണിക്കുന്നത് നല്ല ശീലമല്ല. അത് നിങ്ങൾക്ക് തന്നെ ദോഷം ചെയ്യും. ദേഷ്യം നിങ്ങളുടെ ചിന്തകളെ കീഴടക്കും. അതിനാൽ കോപം വിട്ടകന്ന് ജീവിക്കാൻ ചാണക്യൻ പറയുന്നു.
ചാണക്യന്‍ പറയുന്നത്, ചില വ്യക്തികൾക്ക് പണത്തോട് അത്യാഗ്രഹമുണ്ടെന്നാണ്. അവര്‍ അത്യാഗ്രഹത്താല്‍ തെറ്റായ കാര്യങ്ങള്‍ പോലും ചെയ്യുന്നു. ഇത് പിന്നീട് അവര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു. ഈ ശീലം നിങ്ങള്‍ക്കും ഉണ്ടെങ്കില്‍, എത്രയും വേഗം ഈ തിന്മയെ നിങ്ങളില്‍ നിന്ന് ഇല്ലാതാക്കണം.
വീട്ടിൽ പതിവായി ആരാധന നടത്തണമെന്ന് ചാണക്യന്‍ പറയുന്നു. പൂജകളും ആരാധനകളും നടത്താത്ത വീട്ടില്‍ നെഗറ്റീവ് ഊര്‍ജം തഴച്ചുവളരാന്‍ തുടങ്ങുകയും വീട്ടിലെ സന്തോഷവും സമാധാനവും നശിക്കുകയും ചെയ്യുന്നു.
ജീവിതത്തിലെ സന്തോഷത്തിനും അഭിമാനത്തിനും വേണ്ടി ഏത് തീരുമാനവും എടുക്കുന്നതിന് മുമ്പ് ശരിയായി ചിന്തിക്കണം. അനന്തരഫലങ്ങളെക്കുറിച്ച് ചിന്തിക്കാതെ എന്തിനും തലയാട്ടുന്ന സ്വഭാവം തെറ്റാണെന്ന് ചാണക്യന്‍ പറയുന്നു. അതിനാല്‍ എന്ത് കാര്യവും ചെയ്യുന്നതിനു മുമ്പ് അതിനെക്കുറിച്ച് നന്നായി ചിന്തിക്കണം.
ജീവിതത്തിൽ മറ്റുള്ളവരെ കരുതാൻ നിങ്ങൾക്ക് കഴിയണമെന്ന് ചാണക്യൻ പറയുന്നു. സ്വാർത്ഥത നിങ്ങളെ നാശത്തിലേക്ക് നയിക്കും. (Disclaimer: ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. സീ മലയാളം ന്യൂസ് ഇത് സ്ഥിരീകരിക്കുന്നില്ല.)