Deportation of Indian Migrants: ഇന്ത്യക്കാരെയും നാടുകയറ്റി ട്രംപ്; സി-17 സൈനിക വിമാനം രാജ്യത്തേക്ക് പുറപ്പെട്ടു

Deportation of Indian Migrants: ട്രംപ് അധികാരത്തിൽ തിരിച്ചെത്തിയതിന് ശേഷം ആദ്യമായാണ് ഇന്ത്യയിലേക്കുള്ള നാടുകടത്തൽ നടക്കുന്നത്.

Written by - Zee Malayalam News Desk | Last Updated : Feb 4, 2025, 11:55 AM IST
  • ഇന്ത്യൻ അനധികൃത കുടിയേറ്റക്കാരെ നാടുകടത്തി അമേരിക്ക
  • C-17 യുദ്ധവിമാനത്തിലാണ് അനധികൃത കുടിയേറ്റക്കാരെ നാടുകടത്തുന്നത്
  • ട്രംപ് അധികാരത്തിൽ തിരിച്ചെത്തിയതിന് ശേഷം ആദ്യമായാണ് ഇന്ത്യയിലേക്കുള്ള നാടുകടത്തൽ നടക്കുന്നത്
Deportation of Indian Migrants: ഇന്ത്യക്കാരെയും നാടുകയറ്റി ട്രംപ്; സി-17 സൈനിക വിമാനം രാജ്യത്തേക്ക് പുറപ്പെട്ടു

ന്യൂഡൽ​ഹി: അമേരിക്കയിൽ നിന്ന് ഇന്ത്യൻ  അനധികൃത കുടിയേറ്റക്കാരെ നാടുകടത്തിയതായി റിപ്പോർട്ട്.  അമേരിക്കയുടെ C-17 യുദ്ധവിമാനത്തിലാണ് അനധികൃത കുടിയേറ്റക്കാരെ നാടുകടത്തുന്നത്. 24 മണിക്കൂറിനുള്ളിൽ ഈ വിമാനം ഇന്ത്യയിൽ എത്തുമെന്നാണ് റിപ്പോർട്ട്. നേരത്തെ അനധികൃത കുടിയേറ്റത്തിന് പരിഹാരം കാണാനായി ട്രംപ് ഭരണകൂടം സൈന്യത്തിന്റെ സഹായം തേടിയിരുന്നു. 

യുഎസ്-മെക്‌സിക്കോ അതിർത്തിയിലേക്ക് അധിക സൈനികരെ അയച്ചുകൊണ്ടും നാടുകടത്താൻ സൈനിക വിമാനങ്ങൾ ഉപയോഗിച്ചും പാർപ്പിക്കാൻ സൈനിക താവളങ്ങൾ തുറന്നുമാണ് കുടിയേറ്റക്കാരെ നിയന്ത്രിക്കുന്നത്. ഗ്വാട്ടിമാല, പെറു, ഹോണ്ടുറാസ് എന്നിവിടങ്ങളിലേക്കും ഇത്തരത്തിൽ അനധികൃത കുടിയേറ്റക്കാരുമായി സൈനിക വിമാനം പുറപ്പെട്ടിട്ടുണ്ട്.

 

Read Also: പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റും ഫെബ്രുവരി 13 ന് കൂടിക്കാഴ്ച നടത്തും

ഡൊണാൾഡ് ട്രംപ് അധികാരത്തിൽ തിരിച്ചെത്തിയതിന് ശേഷം ആദ്യമായാണ് ഇന്ത്യയിലേക്കുള്ള നാടുകടത്തൽ നടക്കുന്നത്. നേരത്തെ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ഇന്ത്യയിൽ നിന്നുള്ള അനധികൃത കുടിയേറ്റത്തേക്കുറിച്ചുള്ള ആശങ്ക ട്രംപും സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയും പങ്കുവച്ചിരുന്നു. 

 പ്രധാനമന്ത്രി മോദിയുമായി താൻ കുടിയേറ്റത്തെക്കുറിച്ച് ചർച്ച ചെയ്തതായും ‘അനധികൃത കുടിയേറ്റക്കാരെ’ തിരിച്ചെടുക്കുന്ന കാര്യത്തിൽ ഇന്ത്യ ‘ശരിയായത്’ ചെയ്യുമെന്നും പ്രസിഡൻ്റ് ട്രംപ് പറ‍ഞ്ഞിരുന്നു.

2023 ഒക്‌ടോബറിനും 2024 സെപ്‌റ്റംബറിനുമിടയിൽ ഇന്ത്യയിൽ നിന്നുള്ള 1100-ലധികം അനധികൃത കുടിയേറ്റക്കാരെയാണ് അമേരിക്ക നാടുകടത്തിയത്. ഇന്ത്യൻ പൗരന്മാരിൽ ആരെങ്കിലും നിയമവിരുദ്ധമായി അമേരിക്കയിൽ തുടരുന്നുണ്ടെങ്കിൽ അവരുടെ ഇന്ത്യയിലേക്കുള്ള നിയമാനുസൃതമായ തിരിച്ചുവരവിന് തയാറാണെന്ന് വിദേശകാര്യമന്ത്രി എസ് ജയ്ശങ്കർ വ്യക്തമാക്കിയിരുന്നു.  

Read Also: നെന്മാറ ഇരട്ടക്കൊല കേസ്; ചെന്താമരയുമായി തെളിവെടുപ്പ് ഇന്ന്, കനത്ത സുരക്ഷയൊരുക്കാൻ പൊലീസ്

അമേരിക്കയിൽ ഡൊണാൾഡ് ട്രംപ് വീണ്ടും അധികാരമേറ്റതിന് പിന്നാലെ അനധികൃത കുടിയേറ്റക്കാർക്കെതിരെ കർശന നടപടി തുടങ്ങിയിരുന്നു. പുതിയ ഭരണകൂടം സത്യപ്രതിജ്ഞ ചെയ്ത് മൂന്ന് ദിവസമായപ്പോൾ  538 അനധികൃത കുടിയേറ്റക്കാരെ അറസ്റ്റ് ചെയ്തതായും നൂറുകണക്കിന് ആളുകളെ സൈനിക വിമാനം ഉപയോഗിച്ച് നാടുകടത്തിയെന്നും വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലീവിറ്റ് പ്രതികരിച്ചിരുന്നു.

അതേസമയം പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ മാസം അമേരിക്ക സന്ദർശിക്കുമെന്ന് റിപ്പോർട്ടുണ്ട്.  ട്രംപിന്റെ ക്ഷണപ്രകാരമാണ് ഈ സന്ദർശനം.  ഈ മാസം 12, 13 തീയതികളായിലാണ് പ്രധാനമന്ത്രി അമേരിക്ക സന്ദർശിക്കുന്നത്.  ഫെബ്രുവരി 13 ന് മോഡി ട്രംപ് കൂടിക്കാഴ്ച നടക്കുമെന്നാണ് വിവരം.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News