എറണാകുളം: തൃപ്പൂണിത്തുറയിൽ ഫ്ലാറ്റിൽ നിന്ന് ചാടി ഒൻപതാം ക്ലാസ് വിദ്യാർഥി ജീവനൊടുക്കിയ സംഭവത്തിൽ വാർത്താക്കുറിപ്പ് ഇറക്കി ഗ്ലോബൽ പബ്ലിക് സ്കൂൾ അധികൃതർ. മിഹിർ സ്ഥിരം പ്രശ്നക്കാരനാണെന്നും റാഗിങ്ങുമായി ബന്ധപ്പെട്ട് ആരോപണ വിധേയരായ വിദ്യാർഥികൾക്കെതിരെ തെളിവില്ലെന്നും വാർത്താക്കുറിപ്പിൽ വ്യക്തമാക്കുന്നു.
മിഹിറിന് മുൻപ് പഠിച്ച സ്കൂളിൽ വിദ്യാർഥിനിയെ ഉപദ്രവിച്ചതിന് ടി സി നൽകിയിരുന്നുവെന്ന് ഗ്ലോബൽ പബ്ലിക് സ്കൂൾ അധികൃതരുടെ വാർത്തക്കുറിപ്പിൽ പറയുന്നു. കൂട്ടുകാരുമായി ചേർന്ന് ഒരാളെ മർദ്ദിക്കുകയും ചെയ്തുവെന്നും സ്കൂൾ അധികൃതർ പറയുന്നു. കുട്ടിയുടെ മാതാപിതാക്കൾ ഉന്നയിച്ച പരാതിയിൽ തെളിവുകൾ ഇല്ല. ആരോപണ വിധേയരിയ കുട്ടികൾക്കെതിരെ നടപടി സ്വീകരിക്കാൻ തെളിവില്ലെന്ന് ഗ്ലോബൽ പബ്ലിക് സ്കൂൾ അധികൃതർ വാർത്താക്കുറിപ്പിൽ വിശദീകരിക്കുന്നു.
ആത്മഹത്യയ്ക്ക് കാരണം സ്കൂളിലെ പ്രശ്നങ്ങളാണെന്ന് കണ്ടെത്താനായിട്ടില്ലെന്ന് സ്കൂൾ അധികൃതർ. റാഗിങ് കാണിച്ച് മിഹിറിന്റെ മരണത്തിന് മുമ്പ് കുടുംബം പരാതി നൽകിയിട്ടില്ല. മരണശേഷം ഇൻസ്റ്റഗ്രാം പോസ്റ്റിൽ പേരുള്ള കുട്ടികൾക്കെതിരെ നടപടി വേണമെന്ന് അമ്മ ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യത്തിൽ സ്കൂൾ അന്വേഷണം നടത്തി, പോസ്റ്റിന്റെ പേരിൽ സ്കൂളിന് നടപടിയെടുക്കാനാകില്ല.
മിഹിറുമായി പ്രശ്നങ്ങൾ ഉണ്ടായിട്ടില്ലെന്നാണ് സഹപാഠികളും അധ്യാപകരും അറിയിച്ചത്. വീഴ്ചയുണ്ടെന്ന് കണ്ടെത്തിയാൽ നടപടിയെടുക്കും. തെളിവില്ലാത്ത ആരോപണത്തിന്റെ പേരിൽ കുട്ടികൾക്കെതിരെ നടപടി എടുക്കാനാകില്ല. മിഹിറിന്റെ അമ്മ അറിയിച്ച പരാതി പൊലീസിന് കൈമാറിയിരുന്നു. റാഗിങ്, കളിയാക്കൽ തുടങ്ങിയവയൊന്നും അനുവദിക്കില്ലെന്നും ഗ്ലോബൽ സ്കൂൾ അധികൃതരുടെ വാർത്താക്കുറിപ്പിൽ പറയുന്നു.
അതേസമയം മിഹിർ ആത്മഹത്യ ചെയ്ത സംഭവത്തിൽ അന്വേഷണം പൂർത്തിയാക്കി രണ്ട് ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. സ്കൂൾ അധികൃതർ എത്രയുംവേഗം എൻഒസി അടക്കമുള്ള രേഖകൾ സമർപ്പിക്കണം എന്നതാണ് വിദ്യാഭ്യാസ വകുപ്പിന്റെ ആവശ്യം.
സ്കൂളിൽ വെച്ച് മിഹിർ അതിക്രമത്തിന് ഇരയായോ എന്നത് പരിശോധിക്കും. മിഹിറിന്റെ സഹപാഠികളിൽ നിന്ന് വിവരങ്ങൾ തേടും. സ്ക്രീൻഷോട്ട് പരിശോധിക്കും. സാമൂഹ്യ നീതി വകുപ്പിന്റെ കൂടി അന്വേഷണം ആവശ്യപ്പെടുമെന്നും പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.