Delhi Assembly Election 2025: ഭരണത്തുടർച്ചയോ ഭരണമാറ്റമോ? ഡൽഹി ഇന്ന് വിധിയെഴുതും; പ്രതീക്ഷയോടെ മുന്നണികൾ

Delhi Assembly Election 2025: സജ്ജമാക്കിയിരിക്കുന്ന 13766 പോളിംഗ് ബൂത്തുകളിൽ 3000 ബൂത്തുകൾ പ്രശ്നബാധിത ബൂത്തുകളാണ്.   

Written by - Zee Malayalam News Desk | Last Updated : Feb 5, 2025, 06:31 AM IST
  • വോട്ടെടുപ്പ് കണക്കിലെടുത്ത് ഡൽഹിയിൽ കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്.
  • 220 അർധസൈനിക യൂണിറ്റുകളും 30000 പോലീസ് ഉദ്യോഗസ്ഥരെയും ഡൽഹിയിൽ വിന്യസിച്ചിട്ടുണ്ട്.
  • വോട്ടെടുപ്പ് ആയതിനാൽ ഇന്ന് ഡൽഹിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് സർക്കാർ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
Delhi Assembly Election 2025: ഭരണത്തുടർച്ചയോ ഭരണമാറ്റമോ? ഡൽഹി ഇന്ന് വിധിയെഴുതും; പ്രതീക്ഷയോടെ മുന്നണികൾ

ന്യൂഡൽഹി: ഒരു മാസത്തിലേറെ നീണ്ട പ്രചാരണ ചൂടിനൊടുവിൽ രാജ്യ തലസ്ഥാനം ഇന്ന് പോളിം​ഗ് ബൂത്തിലേക്ക്. 70 മണ്ഡലങ്ങളിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. 699 സ്ഥാനാർഥികളാണ് ജനവിധി തേടുന്നത്. 7 മണി മുതൽ പോളിംഗ് ആരംഭിക്കും. ശക്തമായ ത്രികോണ മത്സരം നടക്കുന്ന ഡൽഹിയിൽ വൻ വിജയം നേടാനാകുമെന്ന പ്രതീക്ഷയിലാണ് ബിജെപി. മറുവശത്ത് ഭരണം നിലനിർത്താൻ കഴിയുമെന്ന പ്രതീക്ഷയിൽ എഎപിയും. കോൺഗ്രസും മത്സര രംഗത്തുണ്ട്.  

വോട്ടെടുപ്പ് കണക്കിലെടുത്ത് ഡൽഹിയിൽ കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. 220 അർധസൈനിക യൂണിറ്റുകളും 30000 പോലീസ് ഉദ്യോഗസ്ഥരെയും ഡൽഹിയിൽ വിന്യസിച്ചിട്ടുണ്ട്. 13766 പോളിംഗ് ബൂത്തുകളാണ് തെരഞ്ഞെടുപ്പിനായി സജ്ജമാക്കിയിരിക്കുന്നത്. ഇതിൽ 3000 ബൂത്തുകൾ പ്രശ്നബാധിത ബൂത്തുകളാണ്. ഡൽഹിയിൽ ഒന്നര കോടിയിലധികം വോട്ടർമാരാണുള്ളത്. വോട്ടെടുപ്പ് ആയതിനാൽ ഇന്ന് ഡൽഹിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് സർക്കാർ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഫെബ്രുവരി 8 ശനിയാഴ്ചയാണ് വോട്ടെണ്ണൽ.

Also Read: PM Trump Meet: പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റും ഫെബ്രുവരി 13 ന് കൂടിക്കാഴ്ച നടത്തും

 

മദ്യ നയ അഴിമതി മുതല്‍ കു‍ടിവെള്ളത്തില്‍ വിഷം കലർത്തുന്നു എന്നുവരെയുള്ള ആരോപണങ്ങള്‍ അടക്കം ഉയ‍ർന്നതായിരുന്നു ഡൽഹിയിലെ തിരഞ്ഞെടുപ്പ് പ്രചാരണം. ഒരു മാസത്തെ കനത്ത പ്രചാരണമായിരുന്നു ഡൽഹിയിൽ കണ്ടത്. മദ്യ നയ അഴിമതി കേസും കെജ്രിവാളിൻ്റെ വസതിക്ക് കോടികൾ ചെലവാക്കിയതുമാണ് പ്രചാരണത്തിന്‍റെ തുടക്കത്തില്‍ ആംആദ്മിക്ക് വെല്ലുവിളിയായത് എങ്കിലും ക്ഷേമ പദ്ധതികളിലേക്ക് ശ്രദ്ധ തിരിച്ചു കൊണ്ടു വരാൻ കെജ്രിവാളിന് കഴിഞ്ഞു. 

ഇതിനിടയിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ ബിജെപിയുടെ കൂടെ നിന്ന് പാർട്ടിയെ പരാജയപ്പെടുത്താൻ നോക്കുകയാണെന്ന് കെജ്രിവാൾ ആരോപിച്ചു.  ബജറ്റിലെ ആദായ നികുതി ഇളവാണ് ബിജെപിയുടെ പ്രധാന ആയുധം. ഏതായാലും ഡൽഹിയിൽ ഭരണ തുടർച്ചയാണോ? അതോ ബിജെപി പിടിക്കുമോ എന്നത് നമുക്ക് കാത്തിരുന്നു കാണാം. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News