CSR Fund Scam: സിഎസ്ആർ ഫണ്ട് തട്ടിപ്പ് കേസ്; പ്രതി അനന്തു കൃഷ്ണൻ നേരെത്തെയും സാമ്പത്തിക തിരിമറി നടത്തി, കൂടുതൽ തെളിവുകൾ

CSR Fund Scam Kerala: ബിജെപി സംസ്ഥാന സമിതി അംഗം ഗീതാ കുമാരിയിൽ നിന്ന് 25 ലക്ഷം രൂപ വാങ്ങി വർഷങ്ങളായിട്ടും തിരികെ നൽകിയില്ലെന്ന് പരാതി.

Written by - Zee Malayalam News Desk | Last Updated : Feb 5, 2025, 04:57 PM IST
  • ഇടുക്കി ജില്ലയിൽ മാത്രം ആയിരത്തോളം പരാതികളാണ് അനന്തുവിനെതിരെ ഉള്ളത്
  • കരിമണ്ണൂർ, തൊടുപുഴ, നെടുംകണ്ടം എന്നിവിടങ്ങളിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്
CSR Fund Scam: സിഎസ്ആർ ഫണ്ട് തട്ടിപ്പ് കേസ്; പ്രതി അനന്തു കൃഷ്ണൻ നേരെത്തെയും സാമ്പത്തിക തിരിമറി നടത്തി, കൂടുതൽ തെളിവുകൾ

ഇടുക്കി: സിഎസ്ആർ ഫണ്ട് തട്ടിപ്പ് കേസിലെ പ്രതി തൊടുപുഴ സ്വദേശി അനന്തു കൃഷ്ണൻ നേരെത്തെയും സാമ്പത്തിക തിരിമറി നടത്തിയതിന് കൂടുതൽ തെളിവുകൾ. ബിജെപി സംസ്ഥാന സമിതി അംഗം ഗീതാ കുമാരിയിൽ നിന്ന് 25 ലക്ഷം രൂപ വാങ്ങി വർഷങ്ങളായിട്ടും തിരികെ നൽകിയില്ലെന്ന് പരാതി. ഇടുക്കി ജില്ലയിൽ മാത്രം ആയിരത്തോളം പരാതികളാണ് അനന്തുവിനെതിരെ ഉള്ളത്.

ഇടുക്കിയിൽ രജിസ്റ്റർ ചെയ്യപ്പെട്ട മൂന്ന് കേസിൽ മാത്രം ഒമ്പതര കോടിയുടെ തട്ടിപ്പും ഉൾപ്പെടുന്നു. സിഎസ്ആർ ഫണ്ട് തട്ടിപ്പിൽ പ്രതിയായ തൊടുപുഴ സ്വദേശി  അനന്തുകൃഷ്ണനെതിരെ ഇടുക്കിയിൽ നിന്ന് പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങളാണ്. ഇടുക്കിയിൽ രജിസ്റ്റർ ചെയ്ത മൂന്ന് കേസുകളിലായി ഒൻപതര കോടിയുടെ തട്ടിപ്പാണ് ഇയാൾ നടത്തിയിരിക്കുന്നത്.

കരിമണ്ണൂർ, തൊടുപുഴ, നെടുംകണ്ടം എന്നിവിടങ്ങളിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ജില്ലയിലെ വിവിധ സ്റ്റേഷനുകളിൽ നൂറു കണക്കിന് പരാതികളാണ് ഇയാൾക്കെതിരെ ഉള്ളത്. തട്ടിപ്പ് നടത്തിയ പണം അനന്തു ആർഭാട ജീവിതത്തിന് ഉപയോഗിക്കുകയായിരുന്നു. വിവിധ ഇടങ്ങളിൽ സ്ഥലങ്ങളും ഇയാൾ വാങ്ങിക്കൂട്ടിയിട്ടിട്ടുണ്ട്. പരാതികളിൽ കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്യും. വരും ദിവസങ്ങളിൽ കൂടുതൽ അന്വേഷണം നടത്തും.

ALSO READ: പത്തനംതിട്ട പൊലീസ് മര്‍ദ്ദനത്തിൽ നടപടി; എസ് ഐ ജിനുവിനെ സ്ഥലംമാറ്റി

ബിജെപി നേതാവ് ഗീത കുമാരിയിൽ നിന്ന്  2017ലാണ് അനന്തു 25 ലക്ഷം തട്ടിയത്. തൊടുപുഴയ്ക്കടുത്ത് കോളപ്രയിൽ ഇയാൾ ഓഫീസ് തുറന്നിരുന്നു. ഈ ഓഫീസ് ദിവസങ്ങളായി അടഞ്ഞുകിടക്കുകയാണ്. ഓഫീസിന് സമീപമുള്ള പലരും ഇയാളുടെ തട്ടിപ്പിന് ഇരയായി. മുമ്പ് മണിചെയിൻ മാതൃകയിൽ തട്ടിപ്പ് നടത്തിയിട്ടുള്ള ആളാണ് അനന്തു കൃഷ്ണനെന്നും, വളരെ കുറഞ്ഞ കാലയളവിൽ ഉന്നത സമ്പത്തിക സ്ഥിതിയിലേക്ക് എത്തിയതിൽ സംശയം തോന്നിയിരുന്നു എന്നും നാട്ടുകാർ പറയുന്നു.

700 കോടിയിലധികം രൂപയുടെ തട്ടിപ്പ് അനന്തു നടത്തിയിട്ടുണ്ടെന്നാണ് പ്രാഥമിക  കണ്ടെത്തൽ. സ്കൂട്ടറിന് പുറമെ ഗൃഹോപകരണങ്ങളും, കാർഷികോപകരണങ്ങളും, ഇലക്ട്രോണിക്സ് ഉപകരങ്ങൾ ഉൾപ്പെടെയും പകുതി വിലക്ക് നൽകാമെന്ന് വാഗ്ദാനം ചെയ്താണ് ഇയാൾ തട്ടിപ്പ് നടത്തിയത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News