കൊല്ലം: കൊട്ടാരക്കരയിൽ ആംബുലന്‍സും പിക്കപ്പും കൂട്ടിയിടിച്ച് രോഗി ഉള്‍പ്പെടെ രണ്ട് പേര്‍ മരിച്ചു. അടൂര്‍ ഏഴംകുളം സ്വദേശികളായ തമ്പി, (65), ഭാര്യ ശ്യാമള (60) എന്നിവരാണ് മരിച്ചത്. അപകടത്തിൽ 7 പേർക്ക് പരിക്കേറ്റു. കൊട്ടാരക്കര സദാനന്ദപുരത്ത് വെച്ച് അർധരാത്രി 12 മണിയോടെയാണ് അപകടം സംഭവിച്ചത്. ഒരാൾ സംഭവ സ്ഥലത്ത് വച്ച് തന്നെ മരിച്ചു. മറ്റൊരാൾ ആശുപത്രിയിലെത്തിക്കും വഴിയാണ് മരിച്ചത്. തമ്പിയെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് ആംബുലൻസ് അപകടത്തിൽപ്പെട്ടത്.
അടൂര്‍ താലൂക്ക് ആശുപത്രിയില്‍ നിന്നും തിരുവനന്തപുരത്തേക്ക് വരികയായിരുന്ന ആംബുലന്‍സാണ് എതിരെ വന്ന പിക്കപ്പ് വാഹനവുമായി കൂട്ടിയിടിച്ചത്. ആംബുലന്‍സ് ഡ്രൈവറടക്കം അഞ്ച് പേരാണ് ആംബുലൻസിൽ ഉണ്ടായിരുന്നത്. മരിച്ച തമ്പി, ശ്യാമള ദമ്പതികളുടെ മകൾ ബിന്ദുവിനും പരിക്കേറ്റു. പിക്കപ്പിൽ ഡ്രൈവറും ലോഡിറക്കാനുള്ള തൊഴിലാളികളും ഉൾപ്പെടെ 4 പേരാണ് ഉണ്ടായിരുന്നത്. പരിക്കേറ്റവരെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലും കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
തമ്പിയുടെ മൃതദേഹം കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലും ശ്യാമളയുടെ മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജിലുമാണ് സൂക്ഷിച്ചിരിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.