Farm Bill 2020: ബില്ലിനെതിരെ പ്രതിപക്ഷം നടത്തുന്നത് ഇടനിലക്കാര്‍ക്ക് വേണ്ടിയുള്ള സമരം, വി മുരളീധരന്‍

കര്‍ഷക ബില്ലിനെതിരെ (Farm Bill 2020)  പ്രതിപക്ഷം നടത്തുന്ന സമരത്തെ നിശിതമായി വിമര്‍ശിച്ച് കേന്ദ്ര  സഹമന്ത്രി വി മുരളീധരന്‍.

Last Updated : Sep 21, 2020, 08:48 PM IST
  • കര്‍ഷക ബില്ലിനെതിരെ പ്രതിപക്ഷം നടത്തുന്ന സമരത്തെ നിശിതമായി വിമര്‍ശിച്ച് കേന്ദ്ര സഹമന്ത്രി വി മുരളീധരന്‍.
  • "പ്രതിപക്ഷം നടത്തുന്നത് ഇടനിലക്കാര്‍ക്ക് വേണ്ടിയുള്ള സമരമാണെന്ന് അദ്ദേഹം തുറന്നടിച്ചു
Farm Bill 2020:  ബില്ലിനെതിരെ പ്രതിപക്ഷം നടത്തുന്നത് ഇടനിലക്കാര്‍ക്ക് വേണ്ടിയുള്ള സമരം,  വി  മുരളീധരന്‍

New Delhi: കര്‍ഷക ബില്ലിനെതിരെ (Farm Bill 2020)  പ്രതിപക്ഷം നടത്തുന്ന സമരത്തെ നിശിതമായി വിമര്‍ശിച്ച് കേന്ദ്ര  സഹമന്ത്രി വി മുരളീധരന്‍.

"പ്രതിപക്ഷം നടത്തുന്നത് ഇടനിലക്കാര്‍ക്ക് വേണ്ടിയുള്ള സമരമാണെന്ന്  വി മുരളീധരന്‍ (V Muraleedharan) തുറന്നടിച്ചു.  ബില്ലിനെതിരെ പ്രതിപക്ഷം  നടത്തുന്ന  കുപ്രചാരണങ്ങള്‍ ജനം തിരിച്ചറിയും, കര്‍ഷകരോട് സ്നേഹമുണ്ടെങ്കില്‍ സഭാ നടപടികള്‍ തുടര്‍ന്ന് പോകാന്‍ പ്രതിപക്ഷം സഹകരിക്കണം, സസ്പെന്‍ഡ് ചെയ്യപ്പെട്ട ആളുകള്‍ ഇരുന്നാല്‍ സഭാ നടപടികള്‍ മുന്നോട്ട് കൊണ്ടുപോകാനാകില്ല" ,  മുരളീധരന്‍ പറഞ്ഞു.

കാര്‍ഷിക മേഖലയിലെ പരിഷ്‌കരണവുമായി സംബന്ധിച്ച ബില്‍ പാസാക്കാനുള്ള അംഗബലം ഭരണപക്ഷത്തിന് ആവശ്യത്തില്‍ ഏറെയുണ്ടായിരുന്നു. അത് തിരിച്ചറിഞ്ഞുകൊണ്ടാണ് പ്രതിപക്ഷം സഭ അലങ്കോലപ്പെടുത്തിക്കൊണ്ട് ഈ പരിഷ്‌കരണങ്ങള്‍ക്ക് തടസ്സം സൃഷ്ടിക്കാന്‍ ശ്രമിച്ചതെന്നും അദ്ദേഹം കൂടിച്ചേര്‍ത്തു 

അതേസമയം,  കർഷക വിരുദ്ധ നടപടികളുമായി മുന്നോട്ട് പോകുന്ന കേന്ദ്രസർക്കാരിന് മുന്നിൽ മുട്ടുമടക്കില്ലെന്ന് കെ. കെ രാഗേഷ് എംപി പറഞ്ഞു. 

സഭയില്‍നിന്ന്  പ്രതിപക്ഷ എം.പിമാരെ പുറത്താക്കിയ നടപടി ബിജെപിയുടെ ഭീരുത്വത്തെയാണ് തുറന്നുകാട്ടുന്നതെന്ന് സി.പി.ഐ.എം എം.പി എളമരം കരീം പറഞ്ഞു. 

നേരത്തെ കാര്‍ഷിക ബില്ലിനെതിരെ പ്രതിഷേധിച്ച എളമരം കരീമടക്കമുള്ള പ്രതിപക്ഷ എം.പിമാരെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. ശബ്ദവോട്ടെടുപ്പോടൊയാണ് ഇവരെ സസ്‌പെന്‍ഡ് ചെയ്ത പ്രമേയം പാസാക്കിയത്. പാര്‍ലമെന്ററി-വിദേശകാര്യ സഹമന്ത്രി വി. മുരളീധരനാണ് എം.പിമാരെ സസ്‌പെന്‍ഡ് ചെയ്യാനുള്ള പ്രമേയം അവതരിപ്പിച്ചത്.

ഞായറാഴ്ചയാണ് കാര്‍ഷിക ബില്ല് രാജ്യസഭയില്‍ പാസായത്. ശബ്ദവോട്ടോടുകൂടിയാണ് ബില്ല് സഭയില്‍ പാസാക്കിയത്. രണ്ട് ബില്ലുകളാണ് രാജ്യസഭയില്‍ പാസാക്കിയിരിക്കുന്നത്.

Also read: രാജ്യസഭാ ഉപാധ്യക്ഷനെ അപമാനിച്ചു; കരീം, രാഗേഷ് ഉള്‍പ്പടെ 8 എംപിമാര്‍ക്ക് സസ്പെന്‍ഷന്‍

ഫാര്‍മേഴ്‌സ് പ്രൊഡ്യൂസ് ട്രെയ്ഡ് ആന്‍ഡ് കൊമേഴ്‌സ് ബില്‍ 2020, ഫാര്‍മേഴ്‌സ് എഗ്രിമെന്റ് ഓണ്‍ പ്രൈസ് അഷ്വറന്‍സ് ആന്‍ഡ് ഫാം സര്‍വ്വീസ് ബില്‍ എന്നിവയാണ് രാജ്യസഭയില്‍ പാസാക്കിയിരിക്കുന്നത്. എസന്‍ഷ്യല്‍ കമ്മോഡിറ്റീസ് (ഭേദഗതി) ബില്‍ പരിഗണിക്കാനായില്ല.

 

Trending News