അമൃത്സർ: അനധികൃത കുടിയേറ്റത്തിന് നാടുകടത്തപ്പെട്ട 104 ഇന്ത്യക്കാരെയും വഹിച്ചുള്ള യു.എസ്. സൈനിക വിമാനം സി-17 പഞ്ചാബിലെ അമൃത്സര്‍ വിമാനത്താവളത്തിലെത്തി. 25 സ്ത്രീകളും പ്രായപൂർത്തിയാകാത്ത 12 പേരും 79 പുരുഷന്മാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. നാല് വയസ്സുള്ള കുഞ്ഞാണ് ഏറ്റവും പ്രായം കുറഞ്ഞ യാത്രക്കാരൻ. നാൽപ്പത്തിയെട്ട് പേർ 25 വയസ്സിന് താഴെയുള്ളവരാണ്.
ടെക്സസിലെ സാൻ അന്റോണിയോയിൽ നിന്ന് കഴിഞ്ഞ ദിവസമാണ് ഇന്ത്യയിലേക്കുള്ള ആദ്യ വിമാനം പറന്നുയർന്നത്. ഗുജറാത്ത്, ഹരിയാന, പഞ്ചാബ്, ഉത്തർപ്രദേശ്, ചണ്ഡീഗഡ്, മഹാരാഷ്ട്രയിൽ എന്നിവിടങ്ങളിൽ നിന്നുള്ളവരായിരുന്നു വിമാനത്തിലുണ്ടായിരുന്നത്.
Read Also: പത്തനംതിട്ട പൊലീസ് മര്‍ദ്ദനത്തിൽ നടപടി; എസ് ഐ ജിനുവിനെ സ്ഥലംമാറ്റി
നിയമവിരുദ്ധമായി യുഎസിൽ പ്രവേശിച്ചവരും വിസ കാലാവധി കഴിഞ്ഞും അവിടെ തങ്ങിയവരുമാണ് നാടുകടത്തപ്പെട്ടത്. നാട്ടിലെത്തുന്നവരുടെ രേഖകകൾ പരിശോധിക്കാൻ വിമാനത്താവളത്തിൽ പ്രത്യേക കൗണ്ടറുകള്‍ തുറന്നിട്ടുണ്ട്. വിമാനത്താവളത്തിൽ നിന്ന് പുറത്തുപോകാൻ അനുവദിക്കുന്നതിന് മുമ്പ് ആവശ്യമായ എല്ലാ പരിശോധനകളും നടത്തും.
അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും വലിയ നാടുകടത്തലാണിത്. അമേരിക്ക തയാറാക്കിയിട്ടുള്ള അനധികൃത കുടിയേറ്റക്കാരുടെ പ്രാഥമിക പട്ടികയില്‍ 18,000 ഇന്ത്യക്കാരുണ്ടെന്നാണ് റിപ്പോര്‍ട്ട്. മൊത്തം 15 ലക്ഷം പേരാണ് പട്ടികയിലുള്ളത്. 7.25 ലക്ഷം ഇന്ത്യക്കാര്‍ അനധികൃതമായി അമേരിക്കയില്‍ താമസിക്കുന്നുണ്ടെന്നാണ് സൂചന. അമേരിക്കയിലെ അനധികൃതമായി കുടിയേറി പാര്‍ത്തവരുടെ എണ്ണത്തില്‍ മൂന്നാം സ്ഥാനത്താണ് ഇന്ത്യ.
അനധികൃത കുടിയേറ്റക്കാരെ അടിയന്തരമായി നാടുകടത്തുന്നതിനായി കഴിഞ്ഞ ആഴ്ചയാണ് ഡൊണാള്‍ഡ് ട്രംപ് സൈനിക വിമാനങ്ങള്‍ ഉപയോഗിച്ചു തുടങ്ങിയത്. ഗ്വാട്ടിമാല, പെറു, ഹോണ്ടുറാസ് എന്നിവിടങ്ങളിലേക്കും അനധികൃത കുടിയേറ്റക്കാരെ നാടുകടത്താൻ സൈനിക വിമാനങ്ങൾ ഉപയോഗിച്ചിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.