ശുക്രനും വ്യാഴവും രാശി മാറുന്നത് മൂലം അപൂർവയോഗം രൂപപ്പെടുന്നതിനൊപ്പം ബുധാദിത്യ യോഗവും ഉഭയചാരി യോഗങ്ങളും ഉണ്ടാകും.
സർവാർത്ഥ സിദ്ധി യോഗവും രവി യോഗവും അഞ്ച് രാശിക്കാർക്ക് ഗുണകരമായി ഭവിക്കും. ഏതെല്ലാം രാശിക്കാർക്കാണ് ഭാഗ്യം വരുന്നതെന്ന് അറിയാം.
മേടം രാശിക്കാർക്ക് ഇന്ന് അനുകൂല ദിവസമായിരിക്കും. ഇവർക്ക് ലക്ഷ്മിദേവിയുടെ അനുഗ്രഹമുണ്ടാകും. ജോലിയിലും ഭാഗ്യം മേടം രാശിക്കാർക്കൊപ്പമുണ്ടാകും. പുതിയ ബിസിനസ് ആരംഭിക്കുന്നതിന് അനുകൂല സമയം. വിദ്യാഭ്യാസ രംഗത്തും ശോഭിക്കും. കുടുംബ ജീവിതത്തിൽ പങ്കാളിയുടെ പിന്തുണയുണ്ടാകും.
മിഥുനം രാശിക്കാർക്ക് സാമ്പത്തിക സ്ഥിതി മികച്ചതാകും. ജോലികൾ പൂർത്തിയാക്കാനാകും. ബിസിനസിൽ വലിയ ലാഭം ഉണ്ടാകും. കലാപരമായ കാര്യങ്ങളിൽ ശോഭിക്കും.
കർക്കടക രാശിക്കാർക്ക് ബിസിനസിൽ വലിയ നേട്ടങ്ങൾ ഉണ്ടാകും. നിക്ഷേപങ്ങളിൽ നിന്ന് ലാഭം ഉണ്ടാകും. മേലുദ്യോഗസ്ഥരിൽ നിന്ന് പിന്തുണയും സഹകരണവും ലഭിക്കും. വിദേശത്ത് ഉന്നത വിദ്യഭ്യാസം നേടാൻ ആഗ്രഹിക്കുന്നവർക്ക് അനുകൂല സമയം.
തുലാം രാശിക്കാർക്ക് ജോലിയിൽ അനുകൂല മാറ്റങ്ങൾ ഉണ്ടാകും. വീട്, വാഹനം എന്നിവ വാങ്ങാൻ സാധിക്കും. കുട്ടികൾ വിദ്യാഭ്യാസത്തിൽ ശോഭിക്കും. സമൂഹത്തിൽ പ്രശസ്തി വർധിക്കും. വസ്തു വാങ്ങാൻ സാധിക്കും.
കുംഭം രാശിക്കാർക്ക് ലക്ഷ്മീദേവിയുടെ അനുഗ്രഹമുണ്ടാകും. പാരമ്പര്യ സ്വത്തുമായി ബന്ധപ്പെട്ട തർക്കത്തിൽ അനുകൂല സാഹചര്യം ഉണ്ടാകും. ബിസിനസിൽ ലാഭം ഉണ്ടാകും.