Drinks For Diabetic Patient: രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാം; ഈ പാനീയങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തൂ...

പ്രമേഹം ഇന്ന് പലരെയും അലട്ടുന്ന പ്രധാന പ്രശ്നമാണ്. ഭക്ഷണ രീതിയിലെ നിയന്ത്രണങ്ങളിലൂടെ ഒരു പരിധി വരെ പ്രമേഹത്തെ തടയാനാകും. 

പ്രമേഹമുള്ളവര്‍ക്ക് കഴിക്കാവുന്നതും പ്രമേഹത്തെ നിയന്ത്രിക്കുന്നതിന് സഹായകമാകുന്നതുമായ ചില പാനീയങ്ങളെ നമുക്ക് പരിചയപ്പെട്ടാലോ...

1 /7

ചിയ സീഡ് വെള്ളം കലോറി കുറഞ്ഞ ആരോ​ഗ്യകരമായ  പാനീയമാണിത്. രക്തത്തിൽ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ ഇവ സഹായിക്കുന്നു.  

2 /7

പാവയ്ക്കയിൽ കൊഴുപ്പും കാര്‍ബും കലോറിയുമെല്ലാം കുറഞ്ഞ അളവിലാണുള്ളത്. അതേസമയം ധാരാളം ആന്‍റി-ഓക്സിഡന്‍റ്സ് അടങ്ങിയിട്ടുമുണ്ട്. അതിനാൽ പ്രമേഹരോഗികൾ പാവയ്ക്ക ജ്യൂസ് കുടിക്കുന്നത് ഏറെ നല്ലതാണ്.  

3 /7

ഫൈബറും വെള്ളവും അടങ്ങിയതും കലോറി കുറഞ്ഞതുമായ വെള്ളരിക്കാ ജ്യൂസ് കുടിക്കുന്നതും പ്രമേഹത്തെ നിയന്ത്രിക്കാന്‍ സഹായിക്കും.     

4 /7

കാരറ്റ് ജ്യൂസാണ് അടുത്തത്. വിറ്റാമിന്‍ എ, സി തുടങ്ങിയവ അടങ്ങിയ ക്യാരറ്റ് ജ്യൂസ് ഡയറ്റില്‍ ഉള്‍പ്പെടുത്തതും പ്രമേഹത്തെ നിയന്ത്രിക്കാന്‍ ഗുണം ചെയ്യും.   

5 /7

ഗ്ലൈസെമിക് സൂചിക കുറവായ നാരങ്ങയിൽ വിറ്റാമിൻ സി, നാരുകൾ എന്നിവ ധാരാളം അടങ്ങിയിരിക്കുന്നു. അതിനാൽ മധുരമില്ലാതെ നാരങ്ങവെള്ളം കുടിക്കുന്നത് ​ഗ്ലൂക്കോസ് വർധനവ് കുറയ്ക്കാൻ സഹായിക്കുന്നു.  

6 /7

ഉലുവ വെള്ളം രാവിലെ കുടിക്കുന്നത് പ്രമേഹത്തെ നിയന്ത്രിക്കുകയും മൊത്തത്തിലുള്ള ആരോഗ്യത്തെ കാക്കുകയും ചെയ്യുന്നു. 

7 /7

കറുവപ്പട്ട ഗ്രീൻ ടീ ആണ് പ്രമേഹരോഗികള്‍ക്ക് രാവിലെ കഴിക്കാവുന്ന മറ്റൊരു ഹെല്‍ത്തി പാനീയം. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ ഇവ ഏറെ ഗുണകരമാണ്. (Disclaimer: ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്.  ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.) 

You May Like

Sponsored by Taboola