New Delhi : രാജ്യത്ത് അനുമതി ലഭിച്ച കോവിഡ് വാക്സിനുകളുടെ (COVID Vaccine) പരമാവധി വില നിശ്ചയിച്ച കേന്ദ്ര സർക്കാർ (Central Government). സ്വാകാര്യ ആശുപത്രികൾ കോവിഡ് വാക്സിനുകൾക്ക് അധികം വില ഈടാക്കുന്നതായി റിപ്പോർട്ടുകൾ വന്ന സാഹചര്യത്തിലാണ് കേന്ദ്ര സർക്കാർ വില നിശ്ചിയിച്ച് ഉത്തരവിറക്കിയത്.
കേന്ദ്ര സർക്കാർ പുറത്ത് വിട്ട ഉത്തരവ് പ്രകാരം കൊവിഷീൽഡിന് 780 രൂപയും, കൊവാക്സിൻ 1410 രൂപയും സ്പുടിണിക്-വിക്ക് 1145 രൂപ മാത്രമെ ഈടാക്കാൻ സാധിക്കു. ടാക്സും 150 രൂപ ആശുപത്രികളുടെ സർവീസ് ചാർജും ചേർത്താണ് വില നിശ്ചിയിച്ചിരിക്കുന്നത്.
ആശുപത്രികളിൽ വാക്സിനേഷന്റെ സർവീസ് ചാർജിനായി അധികം തുക ഈടാക്കുന്നുണ്ടോ എന്ന് സംസ്ഥാന സർക്കാർ നിരീക്ഷിക്കണമെന്ന് കേന്ദ്രം അറിയിച്ചു.
എന്നാൽ രാജ്യത്ത് കോവിഡ് വാക്സിൻ സൗജന്യമായി വിതരണം ചെയ്യുമെന്ന് പ്രധാനമന്ത്രി കഴിഞ്ഞ ദിവസം രാജ്യത്തെ അഭിസംബോധന ചെയ്ത് അറിയിച്ചിരുന്നു. ജൂൺ 21ന് ശേഷം കോവിഡ് വാക്സിൻ വിതരണം കേന്ദ്രം നേരിട്ട് കൈകാര്യം ചെയ്യുമെന്നാണ് പ്രധാനമന്ത്രി ഇന്നല്ലെ അറിയിച്ചിരിക്കുന്നത്.
ALSO READ : Covid 19 രോഗബാധ മൂലം അനാഥരായ കുട്ടികളെ അനധികൃതമായി ദത്തെടുക്കുന്നത് തടയണമെന്ന് സുപ്രീം കോടതി
എല്ലാ ജനങ്ങൾക്കും വാക്‌സിൻ നൽകുമെന്ന് അറിയിച്ചതിന് പിന്നാലെ 44 കോടി കോവിഡ് വാക്‌സിൻ ഡോസുകൾക്ക് കൂടി ഓർഡർ നൽകിയതായി കേന്ദ്ര സർക്കാർ അറിയിച്ചു. പുതിയ വാക്‌സിൻ നയം നടപ്പിലാക്കാൻ ഇന്ത്യയ്ക്ക് 50,000 കോടി രൂപയുടെ ചിലവ് വരുമെന്നാണ് കേന്ദ്ര ധനകാര്യ മന്ത്രാലയം അറിയിച്ചിരിക്കുന്നത്. എന്നാൽ ഇതിന് ആവശ്യമായ ഫണ്ട് ഇപ്പോൾ രാജ്യത്ത് ഉണ്ടെന്നും അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ ആഴ്ച ഇപ്പോൾ പരീക്ഷണം നടന്ന് കൊണ്ടിരിക്കുന്ന ബയോളോജിക്കൽ ഇ യുടെ 30 കോടി കോവിഡ് വാക്‌സിനും കേന്ദ്ര സർക്കാർ ഓർഡർ നൽകിയിരുന്നു.
ALSO READ : Covid Vaccine : 44 കോടി കോവിഡ് വാക്‌സിൻ ഡോസുകൾക്ക് കൂടി ഓർഡർ നൽകിയെന്ന് കേന്ദ്ര സർക്കാർ
കേന്ദ്രത്തിന് കോവിഡ് വാകിസൻ നയത്തെ കഴിഞ്ഞ കുറെ നാളുകളായി സുപ്രീം കോടതി വിമർശനം ഉയർത്തിയിരുന്നു. വാക്സിൻ വിതരണ നയത്തിലെ അപകതകളെ കുറിച്ച് കോടതിയലെ വാദങ്ങൾ നിലനിൽക്കവെയാണ് കേന്ദ്രത്തിന് നയം മാറ്റം. 45 വയസിന് മുകളിലുള്ളവർക്ക് സൗജന്യ വാക്സിനും 45ന് താഴെയുള്ളവർക്ക് പണം നൽകി വാക്സിൻ ലഭ്യമാക്കാനുമുള്ള തീരുമാനം വിവേചനപരമാണെന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടിയിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...