ചിലപ്പോൾ ചെവിയിൽ വിശദീകരിക്കാത്ത തരത്തിൽ റിങ് ചെയ്യുന്ന പോലുള്ള ശബ്ദം കേൾക്കുന്നുണ്ടോ? ഇത് ടിന്നിടസിന്റെ ലക്ഷണമാകാം. ലോകമെമ്പാടുമുള്ള ആളുകൾ അനുഭവിക്കുന്ന ഒരു മെഡിക്കൽ അവസ്ഥയാണ് ടിന്നിടസ്. ചിലർക്ക് ഇത് ചെറിയ ശല്യമായി മാത്രം തോന്നുമെങ്കിലും, മറ്റു ചിലർക്ക് ഇത് ദൈനംദിന ജീവിത്തെ ബാധിക്കുന്ന അവസ്ഥയിലേക്ക് എത്താറുണ്ട്.
ഉച്ചത്തിലുള്ള ശബ്ദങ്ങൾ, പ്രായവുമായി ബന്ധപ്പെട്ട കേൾവിക്കുറവ്, ചെവിയിലെ ഇയർ വാക്സ് ബ്ലോക്ക്, ചില മരുന്നുകൾ, രക്താതിമർദ്ദം, പ്രമേഹം അല്ലെങ്കിൽ താടിയെല്ല് ജോയിന്റ് (ടിഎംജെ) ഡിസോർഡർ തുടങ്ങിയ ആരോഗ്യപ്രശ്‌നങ്ങൾ ഉൾപ്പെടെയുള്ള പല ഘടകങ്ങളാലും ടിന്നിടസ് ഉണ്ടാകാം. ഈ അവസ്ഥയെക്കുറിച്ചും ഇതിന് പരിഹാരം കാണുന്നതിന് ചെയ്യാവുന്ന കാര്യങ്ങളെക്കുറിച്ചും അറിയാം.
ടിന്നിടസ് ലക്ഷണങ്ങൾ
ഏകാഗ്രത നഷ്ടപ്പെടൽ
ഉറക്ക അസ്വസ്ഥതകൾ
വൈകാരിക അസ്വസ്ഥത
ഉത്കണ്ഠ
വിഷാദം
സാമൂഹികമായി പിൻവലിയൽ
ടിന്നിടസിനുള്ള വീട്ടുവൈദ്യങ്ങൾ
ടിന്നിടസിനെ സുഖപ്പെടുത്താൻ പൂർണ്ണമായ ചികിത്സ ഇല്ലെങ്കിലും, ചില കാര്യങ്ങൾ ചെയ്യുന്നത് വഴി വ്യക്തികൾക്ക് അതിന്റെ ആഘാതം കുറയ്ക്കാൻ സാധിക്കും. ഉച്ചത്തിലുള്ള ശബ്ദങ്ങൾ കേൾക്കുന്നത് ഒഴിവാക്കുക, ശബ്ദായമാനമായ അന്തരീക്ഷത്തിൽ ഇയർ പ്രൊട്ടക്ഷൻ ഉപയോഗിക്കുക, സ്ട്രെസ് ലെവലുകൾ നിയന്ത്രിക്കുക എന്നിവ അനിവാര്യമായ ഘട്ടങ്ങളാണ്. ഈ പരിഹാരങ്ങളുടെ ഫലപ്രാപ്തി ഓരോ വ്യക്തിക്കും വ്യത്യാസപ്പെടാം എന്നത് ശ്രദ്ധിക്കേണ്ടതാണ്.
ശാന്തമായ ശബ്‌ദങ്ങൾ: പശ്ചാത്തല ശബ്‌ദം അല്ലെങ്കിൽ പ്രകൃതിയിൽ നിന്നുള്ള ശബ്‌ദം, സൗമ്യമായ സംഗീതം എന്നിവ കേൾക്കുന്നത് ടിന്നിടസിന്റെ റിംഗിംഗ് അല്ലെങ്കിൽ മുഴങ്ങുന്ന പോലുള്ള ശബ്‌ദങ്ങളെ കുറയ്ക്കാനും താൽക്കാലിക ആശ്വാസം നൽകാനും സഹായിക്കും.
ഹെർബൽ സപ്ലിമെന്റുകൾ: ഹെർബൽ സപ്ലിമെന്റുകൾ ഉപയോഗിച്ച് ടിന്നിടസ് ലക്ഷണങ്ങളിൽ നിന്ന് ആശ്വാസം കണ്ടെത്തുന്നതായി ചില വ്യക്തികൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. എന്നിരുന്നാലും, ഏതെങ്കിലും സപ്ലിമെന്റുകൾ എടുക്കുന്നതിന് മുമ്പ് ഒരു ഹെൽത്ത് കെയർ പ്രൊഫഷണലുമായി കൂടിയാലോചിക്കേണ്ടത് പ്രധാനമാണ്. അവ മറ്റ് മരുന്നുകളുമായി കലരുന്നത് പ്രതികൂല ഫലങ്ങൾ ഉണ്ടാക്കുന്നില്ലെന്ന് ഉറപ്പാക്കുക.
സമ്മർദ്ദം ഒഴിവാക്കുക: സ്ട്രെസ് ടിന്നിടസ് ലക്ഷണങ്ങളെ വർദ്ധിപ്പിക്കും. അതിനാൽ സ്ട്രെസ് ലെവലുകൾ നിയന്ത്രിക്കാനുള്ള വഴികൾ കണ്ടെത്തുന്നത് സഹായകമാകും. ആഴത്തിലുള്ള ശ്വസന വ്യായാമങ്ങൾ, ധ്യാനം, യോഗ എന്നീ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നത് സമ്മർദ്ദം കുറയ്ക്കുന്നതിനും അതിന്റെ ഫലമായി ടിന്നിടസിന്റെ തീവ്രത കുറയ്ക്കുന്നതിനും സഹായിച്ചേക്കാം.
ട്രിഗറുകൾ ഒഴിവാക്കൽ: ഉച്ചത്തിലുള്ള ശബ്ദങ്ങൾ അല്ലെങ്കിൽ ചില ഭക്ഷണങ്ങൾ (കഫീൻ, മദ്യം) ടിന്നിടസ് വഷളാക്കുന്ന ഘടകങ്ങളാണ്.
ഇക്കാര്യങ്ങൾ തിരിച്ചറിയുകയും ഒഴിവാക്കുകയും ചെയ്യുന്നത് രോഗലക്ഷണങ്ങൾ കുറയ്ക്കാൻ സഹായിക്കും.
ചെവി ശുചിത്വം: ചെവി വൃത്തിയായി സൂക്ഷിക്കേണ്ടത് പ്രധാനമാണ്. അമിതമായ ഇയർവാക്സ് അടിഞ്ഞുകൂടുന്നത് ഒഴിവാക്കുന്നത് ഉൾപ്പെടെയുള്ള നല്ല ചെവി ശുചിത്വം നിലനിർത്തുന്നത് ടിന്നിടസ് ലക്ഷണങ്ങളെ തടയാൻ സഹായിച്ചേക്കാം.
( കുറിപ്പ്- വീട്ടുവൈദ്യങ്ങൾ എല്ലാവർക്കും കൃത്യമായി പ്രവർത്തിച്ചേക്കില്ല, അവയുടെ ഫലപ്രാപ്തി വ്യത്യാസപ്പെടാം. നിങ്ങളുടെ ടിന്നിടസിന്റെ ശരിയായ വിലയിരുത്തലിനും അനുയോജ്യമായ ചികിത്സാ ഓപ്ഷനുകൾ ചർച്ച ചെയ്യുന്നതിനും ഒരു ഹെൽത്ത് കെയർ പ്രൊഫഷണലുമായി കൂടിയാലോചിക്കുന്നത് നിർണായകമാണ്.)
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...