Summer Safety Tips: ചൂട് കാലത്ത് ശ്രദ്ധിക്കേണ്ടതെന്തൊക്കെ?

ഒരുപാട് വെള്ളം കുടിയ്ക്കാനും ജലത്തിന്റെ അളവ് ധാരാളം അടങ്ങിയിട്ടുള്ള പഴങ്ങൾ കഴിക്കാനും ജ്യൂസ് കുടിയ്ക്കാനും ശ്രദ്ധിക്കണം. .

Written by - Zee Malayalam News Desk | Last Updated : Apr 29, 2021, 03:21 PM IST
  • അമിതമായി ചൂട് ഏൽക്കുന്നത് നിർജ്ജലീകരണത്തിനും, സൂര്യതാപത്തിനും, സൂര്യഘാതത്തിനും ഒക്കെ കാരണമാകും.
  • ചൂടും വെയിലുമുള്ള ദിവസങ്ങളിൽ നേർത്ത ഇളം നിറത്തിലുള്ള ലൂസ് വസ്ത്രങ്ങൾ ധരിക്കാൻ ശ്രമിക്കുക.
  • ഒരുപാട് വെള്ളം കുടിയ്ക്കാനും ജലത്തിന്റെ അളവ് ധാരാളം അടങ്ങിയിട്ടുള്ള പഴങ്ങൾ കഴിക്കാനും ജ്യൂസ് കുടിയ്ക്കാനും ശ്രദ്ധിക്കണം. .
  • എരിവുള്ള ഭക്ഷണങ്ങളും ജങ്ക് ഫുഡുകളും ഒഴിവാക്കി ധാരാളം പഴങ്ങളും പച്ചക്കറികളും ഭക്ഷണത്തിൽ ഉൾപ്പെടുത്താൻ ശ്രമിക്കുക.
Summer Safety Tips: ചൂട് കാലത്ത് ശ്രദ്ധിക്കേണ്ടതെന്തൊക്കെ?

വേനൽക്കാലം (Summer) ആരംഭിച്ച് കഴിഞ്ഞു. ദിനപ്രതി ചൂട് വർധിച്ച് വരികയുമാണ്. ചൂടിൽ നിന്നും സ്വയം രക്ഷനേടേണ്ടത് അത്യാവശ്യമാണ്. അമിതമായി ചൂട് ഏൽക്കുന്നത് നിർജ്ജലീകരണത്തിനും, സൂര്യതാപത്തിനും, സൂര്യഘാതത്തിനും ഒക്കെ കാരണമാകും. ഈ പ്രശ്‍നങ്ങളിൽ നിന്ന് നിങ്ങളെ സ്വയം രക്ഷിക്കാൻ ചെയേണ്ടതെന്തൊക്കെ?

ഇളം നിറത്തിലുള്ള വസ്ത്രങ്ങൾ ധരിക്കുക

ചൂടും വെയിലുമുള്ള ദിവസങ്ങളിൽ നേർത്ത ഇളം നിറത്തിലുള്ള ലൂസ് വസ്ത്രങ്ങൾ (Dress) ധരിക്കാൻ ശ്രമിക്കുക. കടുത്ത നിറങ്ങൾ ചൂട് കൂടുതൽ ആകരിക്കുകയും ഇത് വഴി ശരീരത്തിൽ ഏൽക്കുന്ന ചൂടിന്റെ അളവ് വർധിക്കുകയും ചെയ്യും. മാത്രമല്ല ഇറക്കിയ വസ്ത്രങ്ങൾ വിയർക്കുന്നതിന്റെ അളവ് കുറയ്ക്കുകയും ശരീരത്തിന് ചൂട് പുറത്ത് കളയാൻ സാധിക്കാത്ത അവസ്ഥ ഉണ്ടാക്കുകയും ചെയ്യും.

ALSO READ: Curry Leaf Benefits: കറിവേപ്പിലയ്ക്ക് ധാരാളം ഗുണങ്ങളുണ്ട്, പ്രതിരോധശേഷി വർദ്ധിപ്പിക്കാനും ഉത്തമം

നിർജ്ജലീകരണം തടയുക

ചൂട് കാലത്ത് വിയർക്കുന്നതിന്റെ അളവ് വളരെ കൂടുതലാണ്. അതിനാൽ തന്നെ നിർജ്ജലീകരണം (Dehydration) ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. അതിനാൽ ഒരുപാട് വെള്ളം കുടിയ്ക്കാനും ജലത്തിന്റെ അളവ് ധാരാളം അടങ്ങിയിട്ടുള്ള പഴങ്ങൾ കഴിക്കാനും ജ്യൂസ് കുടിയ്ക്കാനും ശ്രദ്ധിക്കണം. അത്പോലെ കാപ്പിയും ചായയും ഒഴിവാക്കുന്നത് ഉത്തമമാണ്.

ALSO READ: Covid 19 & Mental Health: മാനസിക ആരോഗ്യം കൂടുതൽ ശക്തമാക്കാൻ ചെയ്യേണ്ടതെന്തൊക്കെ?

ധാരാളം പഴവും പച്ചക്കറികളും കഴിക്കുക

എരിവുള്ള ഭക്ഷണങ്ങളും ജങ്ക് ഫുഡുകളും ഒഴിവാക്കി ധാരാളം പഴങ്ങളും (Fruits) പച്ചക്കറികളും ഭക്ഷണത്തിൽ ഉൾപ്പെടുത്താൻ ശ്രമിക്കുക. പഴങ്ങളിലും പച്ചക്കറികളിലും ധാരാളം ജലാംശം അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിന്റെ ചൂട് കുറയ്ക്കാനും നിർജ്ജലീകരണം തടയാനും സഹായിക്കും.

ALSO READ: Dates Benefits: രക്തക്കുറവ് പരിഹരിക്കണമോ, എന്നാൽ ദിനവും രണ്ട് ഈന്തപ്പഴം കഴിക്കൂ!

ഉച്ചസമയങ്ങളിൽ സൂര്യരശ്മികൾ ഒഴിവാക്കുക

ചൂട് ഉച്ചസ്ഥയിയിൽ ആയിരിക്കുന്ന സമയങ്ങളിൽ വെയിൽ കൊള്ളുന്നത് ഒഴിവാക്കുക. പ്രത്യേകിച്ചും രാവിലെ 10 മണി മുതൽ ഉച്ചയ്ക്ക് രണ്ട് മണിവരെയുള്ള സമയങ്ങളിൽ വെയിൽ കൊള്ളാതിരിക്കാൻ പരമാവധി ശ്രമിക്കുക.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക

Trending News