IND VS PAK Champions Trophy 2025 Match: ചാമ്പ്യൻസ് ട്രോഫി: പാക് ബാറ്റ്സ്മാൻമാ‌ർ പതറി; ഇന്ത്യക്ക് 242 റൺസ് വിജയലക്ഷ്യം

242 റൺസ് ആണ് ഇന്ത്യക്ക് ജയിക്കാൻ നേടേണ്ടത്. ഇന്ത്യൻ ബൗളർമാർക്ക് മുൻപിൽ അടിപതറുന്ന പാക് ബാറ്റ്സ്മാൻമാരെയാണ് സ്റ്റേഡിയത്തിൽ കണ്ടത്.   

Written by - Zee Malayalam News Desk | Last Updated : Feb 23, 2025, 06:56 PM IST
  • ആദ്യ വിക്കറ്റിൽ 41 റൺസിൻ്റെ കൂട്ടുകെട്ടാണ് ഇമാം ഉൾ ഹഖ് - ബാബർ അസം സഖ്യം നേടിയത്.
  • എന്നാൽ ബാബർ അസമിൻ്റെ (23) വിക്കറ്റ് വീഴ്ത്തി ഹാർദ്ദിക് പാണ്ഡ്യ പാകിസ്ഥാന് ആദ്യ പ്രഹരമേൽപ്പിച്ചു.
  • തൊട്ടുപിന്നാലെ 11 റൺസ് നേടിയ ഇമാം ഉൾ ഹഖിനെ അക്സർ പട്ടേൽ റണ്ണൗട്ടിലൂടെ പുറത്താക്കിയതോടെ പാകിസ്ഥാൻ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 47 റൺസ് എന്ന നിലയിലായി.
IND VS PAK Champions Trophy 2025 Match: ചാമ്പ്യൻസ് ട്രോഫി: പാക് ബാറ്റ്സ്മാൻമാ‌ർ പതറി; ഇന്ത്യക്ക് 242 റൺസ് വിജയലക്ഷ്യം

ദുബായ്: ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റ് ടൂർണമെൻ്റിൽ പാകിസ്ഥാനെതിരെ ഇന്ത്യക്ക് 242 റൺസിന്റെ വിജയലക്ഷ്യം. ടോസ് നേടിയ പാകിസ്ഥാൻ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. 49.4 ഓവറിൽ പാകിസ്ഥാൻ ഓൾ ഔട്ടായി. ഏകദിനങ്ങളിൽ ഇത് തുടർച്ചയായ പന്ത്രണ്ടാം തവണയാണ് ഇന്ത്യക്ക് ടോസ് നഷ്ടമാകുന്നത്. നല്ല രീതിയിൽ ബാറ്റിങ് ആരംഭിച്ചെങ്കിലും ഇന്ത്യൻ ബൗളർമാരുടെ പ്രകടനത്തിന് മുമ്പിൽ പാകിസ്ഥാൻ ബാറ്റ്സ്മാൻമാർ പതറുന്നതാണ് ദുബായ് ഇൻ്റർനാഷണൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ കണ്ടത്.

ആദ്യ വിക്കറ്റിൽ 41 റൺസിൻ്റെ കൂട്ടുകെട്ടാണ് ഇമാം ഉൾ ഹഖ് - ബാബർ അസം സഖ്യം നേടിയത്. എന്നാൽ ബാബർ അസമിൻ്റെ (23) വിക്കറ്റ്   വീഴ്ത്തി ഹാർദ്ദിക് പാണ്ഡ്യ പാകിസ്ഥാന് ആദ്യ പ്രഹരമേൽപ്പിച്ചു. തൊട്ടുപിന്നാലെ 11 റൺസ് നേടിയ ഇമാം ഉൾ ഹഖിനെ അക്സർ പട്ടേൽ റണ്ണൗട്ടിലൂടെ പുറത്താക്കിയതോടെ പാകിസ്ഥാൻ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 47 റൺസ് എന്ന നിലയിലായി. മൂന്നാം വിക്കറ്റിൽ സൗദ് ഷക്കീലും നായകൻ മുഹമ്മദ് റിസ്വാനും ചേർന്ന് സെഞ്ച്വറി കൂട്ടുകെട്ടിലൂടെ പാകിസ്ഥാനെ മികച്ച സ്കോറിലേക്ക് കൊണ്ടുപോകുന്നതിനിടെ അക്സർ പട്ടേൽ ഇന്ത്യക്ക് നിർണായക ബ്രേക്ക്ത്രൂ സമ്മാനിച്ചു. പാകിസ്ഥാൻ്റെ സ്കോർ 151ൽ നിൽക്കുമ്പോൾ 46 റൺസെടുത്ത റിസ്വാനെ ക്ലീൻ ബോൾഡാക്കി അക്ഷർ പട്ടേൽ കൂട്ടുകെട്ട് തകർത്തു. 

ALso Read: ICC Champions Trophy 2025: ആവേശപ്പോരാട്ടത്തിന് തുടക്കം; ടോസ് നേടി ബാറ്റിങ്ങിനിറങ്ങി പാക്കിസ്ഥാൻ

 

എട്ട് റൺസ് കൂടി സ്കോർബോർഡിൽ കൂട്ടിച്ചേർക്കുന്നതിനിടെ ഷക്കീലിനെ (46) ഹാർദ്ദിക് പാണ്ഡ്യ പുറത്താക്കി. നാല് റൺസ് മാത്രമെടുത്ത തയ്യാബ് താഹിറിനെ രവീന്ദ്ര ജഡേജയും പുറത്താക്കിയതോടെ പാകിസ്ഥാന് ബാറ്റിങ് തകർച്ച് നേരിട്ടു. ആറാം വിക്കറ്റിൽ സൽമാൻ അ​ഗയും കുഷ്ദിൽ ഷായും ചേർന്ന് ടീം സ്കോർ 200 കടത്തി. 43ാം ഓവറിൽ തുടർച്ചയായ പന്തിൽ സൽമാൻ അ​ഗയെയും (19) ഷഹീൻ അഫ്രീദിയെയും (0) പുറത്താക്കി കുൽദീപ് യാദവ് പാകിസ്ഥാനെ പ്രതിരോധത്തിലാക്കി. നസീം ഷാ (14), ഹാരിസ് റൗഫ് (എട്ട്) എന്നിവരുടെ വിക്കറ്റുകളും പാകിസ്ഥാന് നഷ്ടമായി. 38 റൺസെടുത്ത കുഷ്ദിൽ ഷായുടെ ചെറുത്തുനിൽപ്പാണ് പാകിസ്ഥാനെ ഭേദപ്പെട്ട സ്കോറിലേക്ക് എത്തിച്ചത്. ഇന്ത്യക്ക് വേണ്ടി കുൽദീപ് യാദവ് മൂന്ന് വിക്കറ്റുകളും ഹാർദ്ദിക് പാണ്ഡ്യ രണ്ട് വിക്കറ്റുകളും വീഴ്ത്തിയപ്പോൾ അക്സർ പട്ടേലും രവീന്ദ്ര ജഡേജയും ഹർഷിത് റാണയും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

 

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News