Chanakya Niti: പരാജയങ്ങളിൽ തളരില്ല, എതിരാളികളെ കീഴടക്കാം; ജീവിതത്തിൽ വിജയിക്കാൻ വേണ്ട ഗുണങ്ങൾ

ലോകം കണ്ട ഏറ്റവും വലിയ പണ്ഡിതനും തന്ത്രശാലിയായ നയതന്ത്രജ്ഞനുമായിരുന്നു ചാണക്യന്‍. അദ്ദേഹത്തിന്റെ നയങ്ങള്‍ ഇന്നും പ്രസക്തമാണ്. മനുഷ്യജീവിതവുമായി ബന്ധപ്പെട്ട പല പ്രധാന കാര്യങ്ങളും അദ്ദേഹംതന്റെ ചാണക്യ നീതിയില്‍ പരാമര്‍ശിച്ചിട്ടുണ്ട്. 

 

ചാണക്യന്റെ തന്ത്രങ്ങൾ സ്വീകരിക്കുന്നതിലൂടെ, നിങ്ങള്‍ക്ക് വളരെ വേഗം ജീവിതത്തില്‍ വിജയം നേടാനാകും. ചില ഗുണങ്ങൾ നമ്മുടെ ജീവിതത്തിൽ ഉണ്ടെങ്കിൽ വിജയം നിശ്ചയമായും ലഭിക്കുമെന്ന് ചാണക്യൻ പറയുന്നു. അതില്ലാതെ ഒരാള്‍ക്ക് ആഗ്രഹിച്ചാലും ജീവിതത്തില്‍ വിജയിക്കാനാവില്ല.  

1 /8

ജീവിതത്തില്‍ വിജയിക്കാന്‍ ഒരു വ്യക്തിക്ക് അര്‍പ്പണബോധവും മറ്റുള്ളവരെ സഹായിക്കാനുള്ള സഹജീവി സ്‌നേഹവും ഉണ്ടായിരിക്കണം. ചാണക്യന്റെ അഭിപ്രായത്തില്‍, സമര്‍പ്പണ മനോഭാവം ഇല്ലാത്ത വ്യക്തികൾക്ക് ജീവിതത്തില്‍ വിജയിക്കാനാവില്ല. അർപ്പണബോധമുണ്ടെങ്കിൽ ദൈവകൃപയും അവരോടൊപ്പം ഉണ്ടാകും.  

2 /8

ജീവിതത്തിൽ വേണ്ട പ്രധാനപ്പെട്ട ഒരു ഗുണമാണ് അച്ചടക്കം. അച്ചടക്കം പാലിക്കാത്ത വ്യക്തികള്‍ ജീവിതത്തില്‍ വിജയം നേടില്ല. അവർ എന്ത് നേടിയാലും അത് അധികകാലം നിലനില്‍ക്കില്ല. അതിനാൽ വിജയിക്കാനായി അവരവരുടെ ജോലിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത് പ്രധാനമാണെന്ന് ചാണക്യൻ പറയുന്നു. ഈ ഗുണമില്ലാതെ ആര്‍ക്കും വിജയം നേടാന്‍ സാധിക്കില്ല.  

3 /8

ജീവിതത്തില്‍ വിജയം നേടാൻ നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍, ഏത് ജോലിയും തികഞ്ഞ അര്‍പ്പണബോധത്തോടെയും ആത്മാര്‍ത്ഥതയോടെയും ചെയ്യുക. ജോലിയില്‍ അശ്രദ്ധ കാണിക്കുന്നവർ ഒരിക്കലും വിജയിക്കില്ലെന്ന് ചാണക്യൻ പറയുന്നു. 

4 /8

ഏതൊരു വ്യക്തിയുടെയും യഥാര്‍ത്ഥ സുഹൃത്ത് അറിവാണ്. ചാണക്യന്റെ അഭിപ്രായത്തില്‍, അത് പുസ്തകജ്ഞാനമായാലും അല്ലെങ്കില്‍ ചില ജോലികള്‍ ചെയ്യുന്നതിലൂടെ നേടിയ അറിവായാലും, അത് ഒരിക്കലും പാഴാക്കാൻ പാടില്ല. അറിവോ അനുഭവപരിചയമോ ഇല്ലാത്ത ഒരാള്‍ക്ക് ജീവിതത്തില്‍ വിജയിക്കാന്‍ പ്രയാസമാണെന്ന് ചാണക്യന്‍ വ്യക്തമാക്കുന്നു. 

5 /8

കഴിഞ്ഞുപോയ സമയത്തെക്കുറിച്ച് ചിന്തിച്ച് പശ്ചാതപിക്കുന്നത് വിഡ്ഢിത്തമാണ്. പകരം ഭാവിയെ കുറിച്ച് ചിന്തിക്കുക. ഭാവികാര്യങ്ങള്‍ മുന്‍കൂട്ടി ആസൂത്രണം ചെയ്യുക. വര്‍ത്തമാനവും ഭാവിയും മനസ്സില്‍ വെച്ചുകൊണ്ട് പ്രവര്‍ത്തിക്കുക. പരാജയപ്പെടുമ്പോള്‍ എന്തുകൊണ്ട്, എങ്ങനെ പരാജയപ്പെട്ടു എന്ന് ചിന്തിക്കുക. അതിൽ നിന്നും പാഠം പഠിക്കുകയെന്ന് ചാണക്യൻ പറയുന്നു. 

6 /8

ഒരു വ്യക്തിക്ക് വേണ്ട ഏറ്റവും വലിയ ഗുണം ആത്മാഭിമാനമാണ്. നിങ്ങള്‍ക്ക് ബഹുമാനം ലഭിക്കാത്ത സ്ഥലത്ത് ഒരു നിമിഷം പോലും നില്‍ക്കരുത്. നിങ്ങള്‍ ആദ്യം നിങ്ങളുടെ ആത്മാഭിമാനം കാക്കണം. അപ്പോള്‍ മാത്രമേ നിങ്ങള്‍ക്ക് ഒരു വിജയകരമായ വ്യക്തിയാകാന്‍ കഴിയൂവെന്ന് ചാണക്യൻ പറയുന്നു.   

7 /8

ചാണക്യന്റെ അഭിപ്രായത്തില്‍, ജീവിതത്തില്‍ വിജയിക്കണമെങ്കില്‍, നിങ്ങളുടേതില്‍ നിന്ന് മാത്രമല്ല, മറ്റുള്ളവരുടെ തെറ്റുകളില്‍ നിന്നുകൂടി പഠിക്കാൻ ശ്രമിക്കണം. മറ്റുള്ളവരുടെ തെറ്റുകളില്‍ നിന്ന് പഠിക്കാതെ സ്വയം ജീവിതത്തില്‍ പരീക്ഷണം നടത്തുന്നവര്‍ക്ക് ജീവിതത്തില്‍ ഒരുപാട് കഷ്ടപ്പെടേണ്ടിവരുമെന്ന് ചാണക്യന്‍ ഓർമിപ്പിക്കുന്നു. 

8 /8

ഒരിക്കലും വിജയത്തിനായി നിങ്ങൾ ഭാഗ്യത്തെ ആശ്രയിക്കരുത്. മറിച്ച്, കഠിനാധ്വാനം ചെയ്യണം. ലക്ഷ്യങ്ങളില്‍ ഉറച്ചുനില്‍ക്കുകയും കഠിനമായ സാഹചര്യങ്ങളിൽ കഠിനാധ്വാനം ചെയ്യുന്നവർക്ക്  ഭാഗ്യം പോലും അനുകൂലമായിരിക്കുമെന്ന് ചാണക്യന്‍ പറയുന്നു. (Disclaimer: ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. സീ മലയാളം ന്യൂസ് ഇത് സ്ഥിരീകരിക്കുന്നില്ല.) 

You May Like

Sponsored by Taboola