റോം: ശ്വാസകോശ അണുബാധയെ തുടർന്ന് ചികിത്സയിൽ കഴിയുന്ന ഫ്രാൻസിസ് മാർപ്പാപ്പയുടെ ആരോഗ്യനില ഗുരുതരമെന്ന് മെഡിക്കൽ ബുള്ളറ്റിൻ. ഒരാഴ്ചയോളമായി മാർപ്പാപ്പ ചികിത്സയിൽ തുടരുകയാണ്. ഫ്രാൻസിസ് മാർപ്പാപ്പ അപകടനില തരണം ചെയ്തിട്ടില്ലെന്നും ആരോഗ്യസ്ഥിതി ഇന്നലത്തേക്കാൾ ഗുരുതരമാണെന്നും വത്തിക്കാൻ പുറത്തിറക്കിയ പ്രസ്താവനയിൽ അറിയിച്ചു.
88കാരനായ ഫ്രാൻസിസ് മാർപ്പാപ്പ ചികിത്സയോട് മികച്ച രീതിയിൽ പ്രതികരിക്കുന്നുണ്ട്. എന്നാൽ, അപകടനില പൂർണമായി തരണം ചെയ്തിട്ടില്ലെന്ന് മെഡിക്കൽ സംഘത്തിന്റെ തലവൻ ഡോ. സെർജിയോ ആൽഫിയേരി പറഞ്ഞു. പൂർണമായും ഭേദമാകാൻ രണ്ടാഴ്ചവരെ സമയം എടുത്തേക്കാമെന്ന് ഡോക്ടർമാർ വ്യക്തമാക്കിയിരുന്നു.
ALSO READ: 2 ശ്വാസകോശങ്ങളിലും കടുത്ത ന്യുമോണിയ; ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യനില സങ്കീർണ്ണം
മരുന്നുകൾ കൃത്യമായി പ്രവർത്തിക്കുന്നുണ്ടോ എന്ന് മനസ്സിലാക്കുന്നതിന് സമയം എടുക്കുമെന്നും ഡോക്ടർമാർ വ്യക്തമാക്കിയിരുന്നു. മുൻപ് ശ്വാസകോശത്തിലെ അണുബാധയെ തുടർന്ന് ചെറുപ്പത്തിൽ മാർപ്പാപ്പയുടെ ശ്വാസകോശത്തിന്റെ ഒരു ഭാഗം നീക്കം ചെയ്തിരുന്നു. 2021ൽ വൻകുടൽ ശസ്ത്രക്രിയയും അദ്ദേഹത്തിന് നടത്തിയിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും.