Indigestion: ദഹനക്കേട് പരിഹരിക്കാൻ വീട്ടിൽ തന്നെ ചെയ്യാവുന്ന ചില പൊടികൈകൾ

കഴിച്ച് കഴിഞ്ഞ് വയർ ഒരുപാട് നിറഞ്ഞതായി തോന്നുന്നതും വയറ്റിൽ വേദനയും എരിച്ചിലും തോന്നുന്നതും ദഹനക്കേടിന്റെ ലക്ഷണങ്ങളാണ്. 

Written by - Zee Malayalam News Desk | Last Updated : Apr 23, 2021, 12:49 PM IST
  • കഴിച്ച് കഴിഞ്ഞ് വയർ ഒരുപാട് നിറഞ്ഞതായി തോന്നുന്നതും വയറ്റിൽ വേദനയും എരിച്ചിലും തോന്നുന്നതും ദഹനക്കേടിന്റെ ലക്ഷണങ്ങളാണ്.
  • ദഹനക്കേട് ഒരു അസുഖമല്ല പക്ഷെ പലപ്പോഴും പല അസുഖങ്ങളുടെയും ലക്ഷണമായി ദഹനക്കേട് ഉണ്ടാകാറുണ്ട്.
  • ആപ്പിൾ സൈഡർ വിനെഗറിന് ദഹനക്കേട് പരിഹരിക്കാനും സാധിക്കും.
  • ഇഞ്ചി വയറ്റിലുള്ള ആസിഡിന്റെ അളവ് കുറയ്ക്കുകയും ദഹനക്കേട് മാറ്റുകയും ചെയ്യും.
Indigestion: ദഹനക്കേട് പരിഹരിക്കാൻ വീട്ടിൽ തന്നെ ചെയ്യാവുന്ന ചില പൊടികൈകൾ

വേഗത്തിൽ ഭക്ഷണം കഴിക്കുന്നത് മൂലവും ഒരുപാട് ഭക്ഷണം ഒരുമിച്ച് കഴിക്കുന്നത് മൂലവും പലപ്പോഴും ദഹനക്കേട് (Indigestion) ഉണ്ടാകാറുണ്ട്. കഴിച്ച് കഴിഞ്ഞ് വയർ ഒരുപാട് നിറഞ്ഞതായി തോന്നുന്നതും വയറ്റിൽ വേദനയും എരിച്ചിലും തോന്നുന്നതും ദഹനക്കേടിന്റെ ലക്ഷണങ്ങളാണ്. ദഹനക്കേട് ഒരു അസുഖമല്ല പക്ഷെ പലപ്പോഴും പല അസുഖങ്ങളുടെയും ലക്ഷണമായി ദഹനക്കേട് ഉണ്ടാകാറുണ്ട്. അതിൽ അൾസർ, ഗ്യാസ്ട്രൈറ്റിസ് എന്നിവയും ഉൾപ്പെടും.

പരിഹാരമെന്ത്?

ചാമോമൈൽ ടി 

ചാമോമൈൽ ടി (Chamomile Tea)  ഉറക്കകുറവിനും ഉത്ക്കണ്ഠയ്ക്കും പരിഹാരമായി ഉപയോഗിക്കാറുണ്ട്. അത്പോലെ തന്നെ ദഹനക്കേട് കുറയ്ക്കാനും ചാമോമൈൽ ടി സഹായിക്കും. ചെറുകുടലിലെ ആസിഡിന്റെ അളവ് കുറച്ച് കൊണ്ട് ചാമോമൈൽ ടി ദഹനക്കേട് മൂലമുണ്ടകുന്ന ബുദ്ധിമുട്ടുകൾ കുറയ്ക്കും. മാത്രമല്ല ചാമോമൈൽ വേദനയും കുറയ്ക്കും.

ALSO READ: ഉണക്കമുന്തിരി രാത്രിയിൽ വെള്ളത്തിൽ കുതിർത്ത് വച്ച് രാവിലെ കഴിക്കുക, ഗുണങ്ങൾ ഏറെ!

ആപ്പിൾ സൈഡർ വിനെഗർ

ആപ്പിൾ സൈഡർ വിനെഗറിന് (Apple Cider Vinegar) നിരവധി ആരോഗ്യ ഗുണങ്ങൾ ഉണ്ട്. അതിൽ ചർമ്മത്തിന്റെ ആരോഗ്യം വര്ധിപ്പിക്കുന്നതും ശരീരഭാരം കുറയ്ക്കുന്നതുമൊക്കെ ഉൾപ്പെടും. അതുമാത്രമല്ല ആപ്പിൾ സൈഡർ വിനെഗറിന് ദഹനക്കേട് പരിഹരിക്കാനും സാധിക്കും. എന്നാൽ ആപ്പിൾ സൈഡർ വിനെഗർ വെള്ളത്തിൽ ചേർത്തല്ലാതെ കഴിക്കുന്നത് പല്ല് കേടാകാനും തലകറക്കം ഉണ്ടാകാനും ഒക്കെ കാരണമാകും.

ALSO READ: Banana Tea Benefits: രാത്രിയിൽ ഈ ചായ കുടിക്കൂ, നല്ല ഉറക്കം മുതൽ പ്രതിരോധശേഷി വർധിപ്പിക്കാൻ വരെ ഉത്തമം

ഇഞ്ചി 

ദഹനക്കേടിന് സഹായിക്കുന്ന മറ്റൊരു പദാർത്ഥമാണ് ഇഞ്ചി (Ginger) . ഇഞ്ചി വയറ്റിലുള്ള ആസിഡിന്റെ അളവ് കുറയ്ക്കുകയും ദഹനക്കേട് മാറ്റുകയും ചെയ്യും. വയറ്റിൽ ആസിഡിന്റെ അളവ് വളരെ കുറവനാണെകിലും  വളരെ കൂടുതലാണെങ്കിലും ദഹനക്കേട് ഉണ്ടാകും. വളരെയധികം ഇഞ്ചി കഴിക്കുന്നത് നെഞ്ചെരിച്ചിലിന് കാരണമാകും.

ALSO READ: Health Tips: ദിവസവും ഈ സമയം ഒരു ഗ്ലാസ്സ് നാരങ്ങാ വെള്ളം കുടിക്കൂ, ഗുണം ഏറെ!

നാരങ്ങ വെള്ളം

നാരങ്ങ (Lemon) വെള്ളത്തിൽ അടങ്ങിയിട്ടുള്ള ആൽക്കലൈനിന്റെ അളവ് വയറ്റിലിലുള്ള ആസിഡിനെ നിർവീര്യമാക്കുകയും ദഹനക്കേട് ഇല്ലാതാക്കുകയും ചെയ്യും. അതുമാത്രമല്ല നാരങ്ങാവെള്ളത്തിൽ വളരെയധികം വൈറ്റമിൻ സി അടങ്ങിയിട്ടുണ്ട്. ഇത് രോഗപ്രതിരോധ ശേഷി കൂട്ടാൻ സഹായിക്കും. പക്ഷെ ഒരുപാട് നാരങ്ങാവെള്ളം കുടിയ്ക്കുന്നത് പല്ല് കേടാകാനും മൂത്രത്തിന്റെ അളവ് കൂടാനും കാരണമാകും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക

 

Trending News