Kerala nPROUD Project: മരുന്നുകൾ ശാസ്ത്രീയമായി നശിപ്പിക്കും; എൻ പ്രൗഡ് പദ്ധതിയുമായി ആരോ​ഗ്യവകുപ്പ്

Medicine Disposal: കാലഹരണപ്പെട്ടതും ഉപയോ​ഗശൂന്യവുമായ മരുന്നുകൾ ശേഖരിച്ച് ശാസ്ത്രീയമായി നശിപ്പിക്കുന്നതിനുള്ള പദ്ധതിയാണ് എൻ പ്രൗഡ്.

Written by - Zee Malayalam News Desk | Last Updated : Feb 23, 2025, 10:32 AM IST
  • ആദ്യഘട്ടത്തിൽ കോഴിക്കോട് കോർപ്പറേഷനിലും ഉള്ള്യേരി പഞ്ചായത്തിലുമാണ് പദ്ധതി നടപ്പാക്കുക
  • തുടർന്ന് സംസ്ഥാനത്തൊട്ടാകെ പദ്ധതി നടപ്പാക്കും
Kerala nPROUD Project: മരുന്നുകൾ ശാസ്ത്രീയമായി നശിപ്പിക്കും; എൻ പ്രൗഡ് പദ്ധതിയുമായി ആരോ​ഗ്യവകുപ്പ്

കണ്ണൂർ: 'എൻ പ്രൗഡ്' പദ്ധതിയുമായി ആരോ​ഗ്യവകുപ്പ്. കാലഹരണപ്പെട്ടതും ഉപയോ​ഗശൂന്യവുമായ മരുന്നുകൾ ശേഖരിച്ച് ശാസ്ത്രീയമായി നശിപ്പിക്കുന്നതിനുള്ള പദ്ധതിയാണ് എൻ പ്രൗഡ് അഥവാ ന്യൂ പ്രൗഡ്. തിരുവനന്തപുരത്ത് പ്രൗഡ് എന്ന പേരിൽ കെകെ ശൈലജ ആരോ​ഗ്യമന്ത്രിയായിരിക്കെ സമാനരീതിയിൽ പദ്ധതി നടപ്പാക്കിയിരുന്നു.

ഈ പദ്ധതി വഴി 21 ടൺ മരുന്നുകൾ സംഭരിച്ച് മം​ഗളൂരുവിൽ എത്തിച്ച് ശാസ്ത്രീയമായി സംസ്കരിക്കുകയും ചെയ്തു. പിന്നീട് കോവിഡിനെ തുടർന്ന് പദ്ധതിയുടെ പ്രവർത്തനം നിലച്ചു. ഇതേ പദ്ധതിയാണ് പുതിയ രൂപത്തിൽ വീണ്ടും പ്രാവർത്തികമാക്കാൻ ഒരുങ്ങുന്നത്. ആദ്യഘട്ടത്തിൽ കോഴിക്കോട് കോർപ്പറേഷനിലും ഉള്ള്യേരി പഞ്ചായത്തിലുമാണ് പദ്ധതി നടപ്പാക്കുക.

തുടർന്ന് സംസ്ഥാനത്തൊട്ടാകെ പദ്ധതി നടപ്പാക്കും. ഒരു വർഷം ഏകദേശം 15,000 കോടി രൂപയുടെ മരുന്ന് വിൽപ്പനയാണ് സംസ്ഥാനത്ത് നടക്കുന്നത്. ഇതിൽ അഞ്ച് മുതൽ എട്ട് ശതമാനം വരെ മരുന്ന് ഉപയോ​ഗിക്കാതെ ഉപേക്ഷിക്കുന്നുവെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. 750 കോടി മുതൽ 1000 കോടി വരെ രൂപയുടെ മരുന്നുകൾ അലക്ഷ്യമായി ഉപേക്ഷിക്കുന്നുവെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.

ALSO READ: വയനാട് ഉരുൾപൊട്ടൽ; പുനരധിവാസത്തിനുള്ള രണ്ടാം ഘട്ട കരട് പട്ടികയിൽ 81 കുടുംബങ്ങൾ

ഉപയോ​ഗിക്കാത്തതും കാലാവധി തീർന്നതുമായ മരുന്നുകൾ ന്യൂ പ്രൗഡ് പദ്ധതി വഴി കൃത്യമായ ഇടവേളകളിൽ വീടുകളിലെത്തി ശേഖരിക്കും. മെഡിക്കൽ ഷോപ്പുകൾ, ക്ലിനിക്കുകൾ എന്നിവിടങ്ങളിൽ നിന്ന് ഒഴിവാക്കുന്ന മരുന്നുകളും ശേഖരിക്കും. ഇവ പിന്നീട് ശാസ്ത്രീയമായി സംസ്കരിക്കും. മരുന്നുകൾ അലക്ഷ്യമായി വലിച്ചെറിയുന്നത് ​ഗുരുതരമായ ആരോ​ഗ്യപ്രശ്നങ്ങളിലേക്ക് നയിക്കുമെന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്.

പുതുതലമുറ ആന്റി ബയോട്ടിക്കുകളോട് ശരീരം പ്രതികരിക്കാത്ത അവസ്ഥയുണ്ടാകുന്നതിനും ഇത് കാരണമാകുന്നുണ്ടെന്നാണ് പഠനങ്ങൾ പറയുന്നത്. മരുന്നുകൾ വലിച്ചെറിയുന്നത് മണ്ണിനെയും ജലാശയങ്ങളെയും മലിനമാക്കുകയും ഇതുവഴി മൃ​ഗങ്ങളിലേക്കും മനുഷ്യരിലേക്കും മത്സ്യങ്ങളിലേക്കും എത്തുകയും ചെയ്യുന്നു. ഇത് ശരീരം ആന്റി ബയോട്ടിക്കുകളോട് പ്രതികരിക്കാത്തതിന് കാരണമാകുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും.

Trending News