കൊല്ലം: കൊല്ലം കുണ്ടറയിൽ റെയിൽവേ ട്രാക്കിൽ ടെലിഫോൺ പോസ്റ്റ് വെച്ചത് ട്രെയിൻ അട്ടിമറിക്കാനെന്ന് എഫ്ഐആർ. പെരുമ്പുഴ സ്വദേശി അരുൺ, കുണ്ടറ സ്വദേശി രാജേഷ് എന്നിവരാണ് കേസിലെ പ്രതികൾ. പ്രതികളെ സംഭവ സ്ഥലത്ത് എത്തിച്ച് തെളിവെടുത്തു.
ഇരുവരെയും ഇന്ന് റിമാൻഡ് ചെയ്യും. സംഭവത്തിൽ പ്രതികളെ എൻഐഎ ചോദ്യം ചെയ്തിരുന്നു. കാസ്റ്റ് അയൺ എടുക്കാൻ വേണ്ടിയാണ് ടെലിഫോൺ പോസ്റ്റ് എടുത്തതെന്നായിരുന്നു പ്രതികളുടെ മൊഴി. ടെലിഫോൺ പോസ്റ്റിൽ നിന്ന് കാസ്റ്റ് അയൺ അടിച്ച് പൊട്ടിച്ച് എടുക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ലെന്നും തുടർന്ന് ടെലിഫോൺ പോസ്റ്റ് ഉപേക്ഷിച്ച് പോയി എന്നുമാണ് പ്രതികൾ മൊഴി നൽകിയത്.
Read Also: കേന്ദ്ര ഏജന്‍സി ഉദ്യോഗസ്ഥർ ചമഞ്ഞ് കവർച്ചാ ശ്രമം; പാലക്കാട് ഹൈവേ കവര്‍ച്ചാ സംഘം പിടിയിൽ
പ്രതികളുടെ മൊഴി ശരിയാണോ എന്ന് അന്വേഷിക്കാനും കൂടുതൽ തെളിവുകൾ ശേഖരിക്കാനുമാണ് പൊലീസ് തീരുമാനം. ശനിയാഴ്ച പുലർച്ചെ ഒന്നരയോടെയാണ് റെയിൽ പാളത്തിൽ ആദ്യം ടെലഫോൺ പോസ്റ്റ് കണ്ടെത്തിയത്. പാളത്തിന് കുറുകേയാണ് പോസ്റ്റ് കിടന്നിരുന്നത്. സംഭവം ശ്രദ്ധയിൽപ്പെട്ട സമീപവാസി പോലീസിൽ വിവരമറിയിച്ചു. തുടർന്ന് ഏഴുകോൺ പോലീസ് സ്ഥലത്തെത്തി പോസ്റ്റ് പാളത്തിൽ നിന്ന് മാറ്റിയിട്ടു.
മണിക്കൂറുകൾക്ക് ശേഷം റെയിൽവേ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തിയപ്പോൾ വീണ്ടും പാളത്തിന് കുറുകെ ടെലഫോൺ പോസ്റ്റ് കണ്ടെത്തുകയായിരുന്നു. സംഭവത്തിന് പിന്നിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോ എന്ന കാര്യത്തിലും അന്വേഷണം പുരോഗമിക്കുകയാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.