PC George: മത വിദ്വേഷ പരാമ‍ർശം; നോട്ടീസ് കൈപറ്റിയില്ല, പി.സി ജോർജ് അറസ്റ്റിലേക്ക്

PC George: പി സി ജോര്‍ജ് വീട്ടിലില്ലാത്തതിനാല്‍ മകന്‍ ഷോണ്‍ ജോര്‍ജ് ആണ് നോട്ടീസ് കൈപ്പറ്റിയതെന്നാണ് വിവരം.

Written by - Zee Malayalam News Desk | Last Updated : Feb 22, 2025, 12:52 PM IST
  • പിസി ജോർജിനെ അറസ്റ്റ് ചെയ്യാൻ സാധ്യത
  • രണ്ട് മണിക്ക് ഹാജരാകാൻ നോട്ടീസ് നൽകി
  • പി. സി ജോർജിന് ഹൈക്കോടതി മുൻകൂർ ജാമ്യം നിഷേധിച്ചിരുന്നു
PC George: മത വിദ്വേഷ പരാമ‍ർശം; നോട്ടീസ് കൈപറ്റിയില്ല, പി.സി ജോർജ് അറസ്റ്റിലേക്ക്

ഈരാറ്റുപേട്ട: ടെലിവിഷൻ ചർച്ചയ്ക്കിടെ നടത്തിയ വിദ്വേഷ പരാമർശത്തിൽ മുൻകൂ‍ർ ജാമ്യം നിഷേധിച്ചതോടെ ബിജെപി നേതാവും പൂഞ്ഞാർ മുൻ എംഎൽഎയുമായ പി.സി ജോർജിനെ അറസ്റ്റ് ചെയ്യാൻ പൊലീസ് നീക്കം. രണ്ട് മണിക്ക് ഹാജരാകാൻ ആവശ്യപ്പെട്ട് ഈരാറ്റുപേട്ട പൊലീസ് നോട്ടീസ് നൽകി.

വീട്ടിലെത്തിയാണ് നോട്ടീസ് നൽകിയത്. പി സി ജോര്‍ജ് വീട്ടിലില്ലാത്തതിനാല്‍ മകന്‍ ഷോണ്‍ ജോര്‍ജ് ആണ് നോട്ടീസ് കൈപ്പറ്റിയതെന്നാണ് വിവരം.

ഈരാട്ടുപേട്ട പൊലീസ് എടുത്ത കേസിൽ കഴിഞ്ഞ ദിവസം  പി. സി ജോർജിന് ഹൈക്കോടതി മുൻകൂർ ജാമ്യം നിഷേധിച്ചിരുന്നു. നേരത്തെ കോട്ടയം ജില്ലാ സെഷൻസ് കോടതിയും മുൻകൂർ ജാമ്യാപേക്ഷ തള്ളിയിരുന്നു. ജസ്റ്റീസ് പിവി കുഞ്ഞികൃഷ്ണന്‍റെ ബെഞ്ചാണ്  വാദം പൂർത്തിയാക്കിയത്.

Read Also: വിവാദങ്ങൾ തളർത്തി, അമ്മയ്ക്ക് അന്ത്യകർമ്മം ചെയ്ത ശേഷം ആത്മഹത്യ? ചുരുളഴിക്കാൻ പൊലീസ്, അന്വേഷണം ജാർഖണ്ഡിലേക്ക്

ടെലിവിഷൻ ചർച്ചയ്ക്കിടെ വിദ്വേഷജനകമായ പരാമർശം നടത്തിയത് അബദ്ധത്തിൽ പറ്റിപ്പോയ പിഴവെന്നായിരുന്നു പി.സി ജോർജിന്‍റെ വാദം. എന്നാൽ പരാമ‍ർശത്തിൽ കോടതി കടുത്ത അതൃപ്തിയും രേഖപ്പെടുത്തി. മുപ്പതുവര്‍ഷത്തോളം എം.എല്‍.എ. ആയിരുന്നിട്ടും എളുപ്പം പ്രകോപനത്തിന് വശംവദനാകുന്ന പി.സി. ജോര്‍ജിന് രാഷ്ട്രീയക്കാരനായി തുടരാന്‍ അര്‍ഹതയില്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചിരുന്നു. 

മതസ്പർധ വളർത്തൽ, കലാപാഹ്വാനം തുടങ്ങിയ വകുപ്പുകളാണ് ജോർജിനെതിരെ ചുമത്തയിരിക്കുന്നത്. ഈരാറ്റുപേട്ട യൂത്ത് ലീഗ് മണ്ഡലം കമ്മിറ്റിയാണ് പരാതി നൽകിയത്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും.

Trending News