വേദ ജ്യോതിഷപ്രകാരം, ഗ്രഹനിലയിലെ മാറ്റങ്ങൾ 12 രാശിക്കാരുടെയും ജീവിതത്തിൽ വലിയ സ്വാധീനം ചെലുത്തുന്നു.
ശുക്ര-നെപ്റ്റ്യൂൺ സംയോഗത്തിലൂടെയാണ് ഈ വർഷം മായാ യോഗം സൃഷ്ടിക്കപ്പെടുന്നത്. മായാ യോഗം 12 രാശിക്കാരെയും വ്യത്യസ്ത രീതിയിലാണ് ബാധിക്കുന്നത്.
മായാ യോഗം മൂന്ന് രാശിക്കാർക്ക് വലിയ നേട്ടങ്ങൾ കൊണ്ടുവരും. ഇവർക്ക് നിരവധി ഗുണഫലങ്ങൾ ഉണ്ടാകും. ഏതെല്ലാം രാശിക്കാർക്കാണ് ഭാഗ്യം ഉണ്ടാകുന്നതെന്ന് അറിയാം.
മിഥുനം രാശിക്കാർക്ക് കലാരംഗത്ത് വളർച്ചയുണ്ടാകും. കരിയറിൽ വളർച്ചയുണ്ടാകും. ജോലിയിൽ മേലുദ്യോഗസ്ഥരുടെയും സഹപ്രവർത്തകരുടെയും അംഗീകാരം തേടിയെത്തും. ബിസിനസിൽ ലാഭം ഉണ്ടാകും. ആരോഗ്യം മികച്ചതാകും.
കന്നി രാശിക്കാർക്ക് സാമ്പത്തിക സ്ഥിതി മികച്ചതാകും. സമൂഹത്തിൽ നല്ല പ്രതിച്ഛായയുണ്ടാകും. ദാമ്പത്യ ജീവിതത്തിൽ സന്തോഷവും സമാധാനവും ഉണ്ടാകും. അവിവാഹിതർക്ക് മികച്ച വിവാഹാലോചനകൾ വരും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും.
തുലാം രാശിക്കാർക്ക് സാമ്പത്തിക നേട്ടങ്ങളുണ്ടാകും. പങ്കാളിയുമായുള്ള ബന്ധം ദൃഢമാകും. കുടുംബത്തോടൊപ്പം കൂടുതൽ സമയം ചിലവഴിക്കാനാകും. നിക്ഷേപം നടത്തുന്നത് ഭാവിയിൽ ലാഭം നൽകും. (Disclaimer: ഇക്കാര്യങ്ങൾ പൊതുവായ വിവരങ്ങളെയും വിശ്വാസങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. Zee News ഇക്കാര്യങ്ങൾ സ്ഥിരീകരിക്കുന്നില്ല.)