ചീസ് നിരവധി ആരോഗ്യ ഗുണങ്ങൾ നൽകുന്നു. ഇവയിൽ പ്രോട്ടീൻ, കാത്സ്യം, വിറ്റാമിനുകൾ എന്നിവ അടങ്ങിയിട്ടുണ്ട്. എന്നാൽ, ചീസിൽ കൊഴുപ്പും ഉപ്പും അടങ്ങിയിരിക്കുന്നതിനാൽ മിതമായ അളവിൽ മാത്രം കഴിക്കുന്നതാണ് നല്ലത്. കാരണം, അമിതമായ അളവിൽ ചീസ് കഴിക്കുന്നത് കൊളസ്ട്രോളും രക്തസമ്മർദ്ദവും വർധിപ്പിക്കുകയും ഹൃദ്രോഗസാധ്യതകൾ വർധിപ്പിക്കുകയും ചെയ്യും. മിതമായ അളവിൽ ചീസ് കഴിക്കുന്നത് എന്തെല്ലാം ആരോഗ്യ ഗുണങ്ങൾ നൽകുമെന്ന് അറിയാം.
ചീസിൽ പോഷകങ്ങൾ ധാരാളമായി അടങ്ങിയിരിക്കുന്നു. പ്രോട്ടീൻ, സോഡിയം, സിങ്ക്, വിറ്റാമിൻ എ, ഫോസ്ഫേറ്റ്, എന്നിവ ചീസിൽ അടങ്ങിയിരിക്കുന്നു. ഇത് ശരീരത്തിന് ആവശ്യമായ പോഷകങ്ങൾ ലഭിക്കാൻ സഹായിക്കും. ചീസിൽ മികച്ച അളവിൽ കാത്സ്യം അടങ്ങിയിരിക്കുന്നു. ഇത് എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യത്തിന് ഗുണം ചെയ്യുന്നു.
ALSO READ: ശരീരഭാരം കുറയ്ക്കുന്നത് വെല്ലുവിളിയാണോ? ഈ ഭക്ഷണങ്ങൾ അത് എളുപ്പമാക്കും
ചീസിൽ പ്രോട്ടീൻ ധാരാളമായി അടങ്ങിയിരിക്കുന്നതിനാൽ ഇത് ശരീരത്തിന് ആവശ്യമായ ഊർജം നൽകാൻ സഹായിക്കുന്നു. വിറ്റാമിൻ ബി12 അടങ്ങിയിരിക്കുന്നതിനാൽ ചീസ് കഴിക്കുന്നത് ബിറ്റാമിൻ ബി12ന്റെ കുറവ് പരിഹരിക്കാൻ സഹായിക്കുന്നു. ചീസിന് പ്രോബയോട്ടിക് ഗുണങ്ങൾ ഉള്ളതിനാൽ ഇവ വയറിന്റെ ആരോഗ്യത്തിനും ഗുണം ചെയ്യുന്നു.
പ്രോബയോട്ടിക് ഗുണങ്ങളുള്ള ഇവ വയറിന്റെയും കുടലിന്റെയും ആരോഗ്യത്തിനും നല്ലതാണ്. ചീസിൽ ഫോസ്ഫറസ് ധാരാളമായി അടങ്ങിയിരിക്കുന്നതിനാൽ എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യത്തിന് ഇവ ഗുണം ചെയ്യും. ചീസിൽ അടങ്ങിയിരിക്കുന്ന സിങ്ക് രോഗപ്രതിരോധശേഷി വർധിപ്പിക്കാൻ സഹായിക്കും. തലച്ചോറിന്റെ ആരോഗ്യത്തിനും സിങ്ക് മികച്ചതാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.