Simple Tips: കരിനാക്കൻ എന്ന പേര് കേൾപ്പിക്കേണ്ട, നാവിലെ കറുപ്പ് മാറ്റാം ഇത് ശ്രദ്ധിച്ചാൽ

മോശം ജീവിതശൈലിയാണ് ഒരു പരിധി വരെയും ഇത്തരം പ്രശ്നങ്ങൾക്ക് കാരണമാവുന്നത്

Written by - Zee Malayalam News Desk | Last Updated : May 26, 2022, 01:17 PM IST
  • നിങ്ങളുടെ നാവ് വൃത്തിയാക്കിയില്ലെങ്കിൽ പല പ്രശ്നങ്ങളും ഉണ്ടാകാം
  • മോശം ജീവിതശൈലിയാണ് ഒരു പരിധി വരെയും ഇത്തരം പ്രശ്നങ്ങൾക്ക് കാരണം
  • ധാരാളം വെള്ളം കുടിക്കുക, വയർ വൃത്തിയായി സൂക്ഷിക്കുക
Simple Tips: കരിനാക്കൻ എന്ന പേര് കേൾപ്പിക്കേണ്ട,  നാവിലെ കറുപ്പ് മാറ്റാം ഇത് ശ്രദ്ധിച്ചാൽ

ശരീരത്തിലെ മറ്റ് അവയവങ്ങൾക്ക് കൊടുക്കുന്ന പ്രാധാന്യമോ ശ്രദ്ധയോ വായുടെ ആരോഗ്യത്തിൽ പലരും കാണിക്കാറില്ല. ഇതിൽ തന്നെ പ്രധാനമാണ്  നിങ്ങളുടെ നാവ് ഇത് വൃത്തിയാക്കിയില്ലെങ്കിൽ പല പ്രശ്നങ്ങളും നിങ്ങൾക്ക് ഉണ്ടാകാം. വായിൽ ഒട്ടിപ്പിടിക്കുക, വായ്നാറ്റം, നാവിന്റെ നിറം കറുപ്പോ മഞ്ഞയോ ആയി മാറുക തുടങ്ങി നിരവധി പ്രശ്നങ്ങൾ.

മോശം ജീവിതശൈലിയാണ് ഒരു പരിധി വരെയും ഇത്തരം പ്രശ്നങ്ങൾക്ക് കാരണമാവുന്നത്. ഇത് മൂലം കെരാറ്റിൻ എന്ന പ്രോട്ടീൻ നാവിന്റെ ഉപരിതലത്തിൽ രൂപപ്പെടാൻ തുടങ്ങും. ഇതുമൂലം നാവിന്റെ നിറം കറുത്തതായി മാറും.  പല ദുശ്ശീലങ്ങൾ മൂലവും നാവിന്റെ നിറം കറുത്തതായി മാറും.

കറുത്ത നാവിൻറെ പിന്നിൽ?

നാവിന്റെ നിറം കറുപ്പാകുന്നതിന് പിന്നിൽ തൊണ്ടയിലോ വായിലോ ബാക്ടീരിയ/ ഫംഗസ് ബാധ ഉണ്ടെന്നാണ്.  എന്നാൽ നാവിൻറെ നിറം എപ്പോഴും കറുത്തതായിരിക്കണമെന്നില്ല. ചിലപ്പോൾ കറുപ്പല്ലാത്ത നിറങ്ങളും നാക്കിൽ പ്രത്യക്ഷപ്പെടും.

ചില ലക്ഷണങ്ങൾ ശ്രദ്ധിക്കാം

1-  നാവിന്റെ നിറം മാറാൻ തുടങ്ങുന്നു. കറുപ്പ്, വെള്ള അല്ലെങ്കിൽ മഞ്ഞ നിറമാകാം. 
2-  ചിലപ്പോൾ നാവ് പറ്റിപ്പിടിക്കാൻ തുടങ്ങും.
3-  ചിലപ്പോൾ വായിൽ വേദന ഉണ്ടാകും.
4-  വായിലെ രുചി ഇല്ലാതാകും
5-  ശ്വസിക്കുമ്പോൾ ദുർഗന്ധവും

നാവ് കറുക്കുന്ന കാരണങ്ങൾ

വായ കൃത്യമായി വൃത്തിയാക്കിയില്ലെങ്കിൽ, നിങ്ങളുടെ നാവിന്റെ നിറം കറുത്തതായി മാറിയേക്കാം. പുകയിലയും സിഗരറ്റും ഉപയോഗിക്കുന്നതും നാവിനും പല്ലിനും  പ്രശ്നങ്ങളാണ്. പുകവലി നിങ്ങളുടെ നാവിന്റെ നിറം ഇരുണ്ടതാക്കും.അധികം കാപ്പി കുടിച്ചാലും നാവിന്റെ നിറം കറുപ്പാകും.കട്ടൻ ചായ തുടർച്ചയായി കുടിച്ചാലും നാവിന്റെ നിറം കറുപ്പാകും.

അൽപ്പം ശ്രദ്ധിക്കാം

നാവ് കറുക്കുന്നത് അത്ര ദോഷകരമല്ലെങ്കിലും വായ നാറ്റം അൽപ്പം നാണം കെട്ട കാര്യം തന്നെയാണ് ഇതിന് ചില പോം വഴികളുണ്ട്

1-  ഫ്ലൂറൈഡ് ടൂത്ത് പേസ്റ്റ് ഉപയോഗിച്ച് പതിവായി ബ്രഷ് ചെയ്യണം. 
2-  ബാക്ടീരിയയും അഴുക്കും നീക്കം ചെയ്യാൻ, നാവ് ഉപയോഗിച്ച് പതിവായി നാക്ക് വടിക്കം
3-  ദുർഗന്ധം അകറ്റാൻ ചെറുചൂടുള്ള വെള്ളത്തിൽ ഉപ്പ് ചേർത്ത് വായ കഴുകുക.
4-  ഭക്ഷണം കഴിച്ചതിന് ശേഷവും ബ്രഷ് ചെയ്ത് വൃത്തിയാക്കാം. രാത്രിയിലും ബ്രഷ് ചെയ്യാൻ മറക്കരുത്. 
5-  ബേക്കിംഗ് സോഡ അല്ലെങ്കിൽ ഹൈഡ്രജൻ പെറോക്സൈഡ് നാവിൽ
പുരട്ടാം 
6-  ധാരാളം വെള്ളം കുടിക്കുക, വയർ വൃത്തിയായി സൂക്ഷിക്കുക.
7-  കൂടുതൽ പഴങ്ങളും പച്ചക്കറികളും കഴിക്കുക.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News