Honey Face Packs: നല്ല തിളക്കമുള്ള ചർമ്മം ലഭിക്കാൻ ബ്യൂട്ടിപാര്‍ലറുകളി പോയി ധാരാളം പണം ചെലവഴിക്കേണ്ട ആവശ്യമില്ല. ഇന്ന് വിപണിയില്‍ ലഭ്യമായ കെമിക്കല്‍സ് അടങ്ങിയ വില കൂടിയ സൗന്ദര്യസംരക്ഷണ വസ്തുക്കള്‍ ഉപയോഗിക്കാതെതന്നെ നമുക്ക് ചര്‍മ്മ സംരക്ഷണം വീട്ടില്‍ തന്നെ നടത്താം.
ഒട്ടും പണം ചിലവാക്കാതെ, എന്നാല്‍ നമ്മുടെ ചര്‍മ്മത്തിന് ഒട്ടു ദോഷം വരുത്താത്ത ചില ചര്‍മ്മ സംരക്ഷണ മാര്‍ഗ്ഗങ്ങള്‍ അറിയാം.
Also Read: Kuber Dev Puja: വെള്ളിയാഴ്ച കുബേർ ദേവനെ ആരാധിക്കാം, നാല് ദിക്കുകളിൽ നിന്നും പണം വര്‍ഷിക്കും!!
നമ്മുടെ വീട്ടില്‍ ലഭ്യമായ തേന്‍ ചര്‍മ്മത്തിന് ഏറെ ഗുണകരമായ ഒന്നാണ്. മുഖത്തെ കറുത്തപാടുകൾ അകറ്റാന്‍ തേന്‍ ഉത്തമമാണ്. മുഖത്തെ കറുത്ത പാടുകള്‍, മുഖക്കുരു എന്നിവ അകറ്റി ചര്‍മ്മം മൃദുലവും സുന്ദരവുമാകാനും മുഖം തിളങ്ങാനും തേന്‍ സഹായിക്കും.
Also Read: Dandruff Treatment: താരന്‍ മൂലം വിഷമിക്കുന്നോ? ഈ വീട്ടുവൈദ്യങ്ങൾ പരീക്ഷിക്കൂ, എന്നന്നേയ്ക്കുമായി പറയാം ബൈ
പ്രകൃതിയിൽ നിന്നും ലഭിക്കുന്ന ഒരു ഔഷധവും ഒപ്പം സൗന്ദര്യവർധക വസ്തുവുമാണ് (Honey) എന്ന് പറയാം. ചര്‍മ്മ സംരക്ഷണത്തിന് തേന്‍ കൊണ്ടുള്ള ഫേസ് പാക്കുകള്‍ (face packs) വളരെ മികച്ചതാണ്. തേനിൽ അടങ്ങിയിരിക്കുന്ന ആന്‍റി ബാക്ടീരിയൽ, ആന്‍റി ഓക്‌സിഡന്‍റല്‍ ഘടകങ്ങള്‍ ചര്‍മ്മ സംരക്ഷണത്തിന് സഹായിക്കും.
കറുത്തപാടുകൾ, മുഖക്കുരു എന്നിവ അകറ്റാനും ചര്‍മ്മം മൃദുലവും സുന്ദരവുമാകാനും മുഖം തിളങ്ങാനും തേന്‍ സഹായിക്കും. പ്രകൃതിദത്തമായതിനാൽ തേന്‍ മുഖത്ത് പുരട്ടുന്നതുകൊണ്ട് യാതൊരു പാർശ്വഫലങ്ങളുമുണ്ടാകില്ല. മുഖം നന്നായി കഴുകിയ ശേഷം അല്പം തേന്‍ മുഖത്ത് പുരട്ടുക. 15 മിനിട്ടിന് ശേഷം ചെറു ചൂടുവെള്ളം ഉപയോഗിച്ച് മുഖം കഴുകാം. ഇത് ദിവസത്തില്‍ ഒരു തവണ ആവര്‍ത്തിക്കുന്നത് ചര്‍മ്മത്തിന്‍റെ സ്വാഭാവിക ഭംഗി നിലനിര്‍ത്താന്‍ സഹായിയ്ക്കും.
കൂടാതെ, തേന്‍ ഉപഗോഗിച്ച് പല ഫേസ് പാക്കുകളും നിര്‍മ്മിക്കാം. ഇത്തരം ഫേസ് പാക്കുകള്‍ ചര്‍മ്മത്തിന്‍റെ സ്വാഭാവിക ഭംഗി നിലനിര്‍ത്താനും ചര്‍മ്മത്തിന് തിളക്കം നല്‍കാനും സഹായകമാണ്.
തേന്‍ കൊണ്ടുള്ള ചില ഫേസ് പാക്കുകള്‍ അറിയാം
രണ്ട് ടീസ്പൂണ്‍ തേന്‍, നാല് ടീസ്പൂണ്‍ തൈര് എന്നിവ ചേര്‍ത്ത് ഒരു മിശ്രിതം തയ്യാറാക്കുക. ഈ മിശ്രിതം മുഖത്തും കഴുത്തിലും പുരട്ടി ഏകദേശം 15 മിനിറ്റിന് ശേഷം ചെറു ചൂടുവെള്ളത്തില്‍ കഴുകുക.
ഒരു ടീസ്പൂണ്‍ തേനിലേയ്ക്ക് ഒരു ടീസ്പൂണ്‍ റോസ് വാട്ടറും ഒരു ടീസ്പൂണ്‍ മുള്‍ട്ടാണി മിട്ടിയും ചേര്‍ത്ത് മിശ്രിതം തയ്യാറാക്കാം. ഈ മിശ്രിതം മുഖത്തും കഴുത്തിലും പുരട്ടി 20 മിനിറ്റിന് ശേഷം കഴുകാം. എണ്ണമയം അകറ്റാനും ചര്‍മ്മം തിളങ്ങാനും ഇത് സഹായിക്കും.
രണ്ട് ടേബിൾ സ്പൂൺ തേനില്‍ ഒരു പഴം ചേര്‍ത്ത് നന്നായുടച്ചു കുഴമ്പു രൂപത്തിലാക്കുക. ഇനി ഈ മിശ്രിതം മുഖത്ത് നന്നായി തേച്ചു പിടിപ്പിക്കുക. ഏകദേശം 15 മിനിറ്റ് കഴിയുമ്പോൾ നല്ല തണുത്ത വെള്ളം ഉപയോഗിച്ച് മുഖം കഴുകാം.
രണ്ട് ടീസ്പൂണ്‍ തേനിലേയ്ക്ക് ഒരു ടീസ്പൂണ്‍ കോഫിയും അര ടീസ്പൂണ്‍ മഞ്ഞള്‍ പൊടിയും ചേര്‍ത്ത് മിശ്രിതം തയ്യാറാക്കുക. ഈ മിശ്രിതം മുഖത്ത് പുരട്ടി അഞ്ച് മിനിറ്റ് നന്നായി മസാജ് ചെയ്യുക. 15 മിനിറ്റിന് ശേഷം കഴുകി കളയാം. മുഖക്കുരു, കറുത്ത പാടുകള്‍, ചുളിവുകള്‍ എന്നിവയെ തടയാന്‍ ഈ ഫേസ് പാക്ക് സഹായിക്കും.
ഒരു ടീസ്പൂണ്‍ ഒലീവ് ഓയിലും അര ടീസ്പൂണ്‍ തേനും ചേര്‍ത്ത് മിശ്രിതം തയ്യാറാക്കുക. ഈ മിശ്രിതം മുഖത്ത് പുരട്ടി നന്നായി മസാജ് ചെയ്യാം. 20 മിനിറ്റിന് ശേഷം കഴുകാം. ഇത് പതിവായി ചെയ്യുന്നത് ചര്‍മ്മത്തിന് ഏറെ നല്ലതാണ്.
ഓറഞ്ച് തൊലി, മഞ്ഞൾ, തേൻ എന്നിവ ഉപയോഗിച്ച് ഫേസ് പാക്ക് നിര്‍മ്മിക്കാം. ഈ ഫേസ് പാക്കിന് ടാനിംഗ് വളരെ പെട്ടെന്ന് നീക്കം ചെയ്യാന്‍ സാധിക്കും. 1 ടീ സ്പൂൺ ഓറഞ്ച് തൊലി പൊടി, ഒരു നുള്ള് മഞ്ഞൾ, 1 ടീസ്പൂണ് പ്രകൃതിദത്ത തേൻ എന്നിവ നന്നായി മിക്സ് ചെയ്യുക. ഈ മിശ്രിതം നന്നായി മുഖത്തും കഴുത്തിലും പുരട്ടാം. 5 മുതൽ പത്ത് മിനിറ്റിന് ശേഷം ക്ലെൻസർ അല്ലെങ്കിൽ റോസ് വാട്ടർ ഉപയോഗിച്ച് മുഖം വൃത്തിയാക്കുക.
നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്. https://pinewz.com/ , https://play.google.com/store/apps/details?id=com.mai.pinewz_user
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.