Sitting Job, Health Tips: ദിവസവും മണിക്കൂറുകളോളം ഇരുന്ന് ജോലി ചെയ്യുന്നവരാണോ നിങ്ങള്‍ എങ്കില്‍ ആരോഗ്യ കാര്യത്തില്‍ നിങ്ങള്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടിയിരിയ്ക്കുന്നു.
ദീര്‍ഘനേരം ഇരുന്നു കൊണ്ടുള്ള ജോലി ചെയ്യുന്നത് ആരോഗ്യത്തെ സാരമായി ബാധിക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്.
ഏറെ നേരം ഇരുന്നു കൊണ്ടും നിന്നുകൊണ്ടും ജോലി ചെയ്യുന്നത് അപകടമാണ്. എന്നാല്‍, നിന്നുകൊണ്ട് ജോലി ചെയ്യുന്നവരെ അപേക്ഷിച്ചു ഇരുന്നു കൊണ്ട് ജോലി ചെയ്യുന്നവര്‍ക്കാണ് കൂടുതല്‍ പ്രശ്നങ്ങള്‍ ഉണ്ടാവുക
കൂടുതല്‍ സമയം ഇരുന്നുകൊണ്ട് ജോലി ചെയ്യുന്നവര്‍ക്ക് ഹൃദയ സംബന്ധമായ രോഗങ്ങള്‍ വരാനുള്ള സാധ്യത വര്‍ദ്ധി ക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. പ്രമേഹം, രക്തസമ്മര്‍ദ്ദം, പേശീ തകരാര്‍, വൃക്കരോഗം, അമിതവണ്ണം, നടുവേദന, അസ്ഥിക്ഷയം തുടങ്ങിയ അസുഖങ്ങള്‍ വരാനുള്ള സാധ്യതയും കൂടുതലാണ്.
Also Read: Banana Peel: തിളങ്ങുന്ന ചർമ്മത്തിന് പഴത്തൊലി സൂപ്പർ, നോക്കാം ഉപയോഗിക്കേണ്ട രീതി
ദീര്‍ഘ നേരം ഇരുന്നു ജോലി ചെയ്യുന്നത് നിങ്ങളുടെ മാനസികാരോഗ്യത്തെ വരെ ദോഷകരമായി ബാധിക്കാം. ഓര്‍മ്മക്കുറവ്, വിഷാദം എന്നിവയും ചിലപ്പോള്‍ സംഭവിക്കാം. മറ്റുള്ളവരെ അപേക്ഷിച്ച് ഇവര്‍ക്ക് ആയുസും കുറവായിരിക്കും എന്നും പഠനങ്ങള്‍ തെളിയിക്കുന്നു.
എന്നാല്‍, ദീര്‍ഘ നേരം ഇരുന്നുകൊണ്ടുള്ള ജോലി ചെയ്യുനതുവഴിയുള്ള പ്രശ്നങ്ങള്‍ തരണം ചെയ്യാനും വഴിയുണ്ട്. അല്പം ശ്രദ്ധിക്കണം എന്ന് മാത്രം. ഇരുന്നു ജോലി ചെയ്യുന്നവര്‍ ഓരോ അരമണിക്കൂര്‍ കൂടുമ്പോഴും എഴുന്നേറ്റ് രണ്ടു മിനിറ്റ് നടക്കുന്നത് ഏറെ നല്ലതാണ്. ഇത് ശരീരത്തിലെ രക്ത ചംക്രമണ വ്യവസ്ഥയ്ക്ക് ഉണര്‍വ്വ് പകരും. കൂടാതെ, എഴുനേറ്റു നില്‍ക്കുക, ലഘുവ്യായാമങ്ങള്‍ ചെയ്യുക, ഇടക്കിടെ നിവരുകയും കുനിയുകയും ചെയ്യുക തുടങ്ങിയ കാര്യങ്ങളും ഏറെ സഹായകമാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...